രണ്ടാഴ്ച കൊണ്ട് മോദിയുടെ ആസ്തി 14 ലക്ഷം കൂടി?
വാരണാസി: വഡോദരയിലും വാരണാസിയിലും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് ഇടയിലെ രണ്ടാഴ്ച കൊണ്ട് നരേന്ദ്ര മോദിയുടെ ആസ്തിയില്‍ 14 ലക്ഷം രൂപയുടെ വര്‍ദ്ധനവ്. 1.65 കോടി രൂപയുടെ ആസ്തിയുണ്ട് എന്നാണ് മോദി വാരണാസിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ അറിയിച്ചത്. വഡോദരയില്‍ പത്രിക നല്കുമ്പോള് ഉള്ളതിനെക്കാള്‍ 14 ലക്ഷം രൂപ അധികമാണ് ഇത്.
ഏപ്രില്‍ ഒമ്പതിനാണ് മോദി വഡോദരയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ഭാര്യയുടെ പേര് ആദ്യമായി നാമനിര്‍ദേശ പത്രികയില്‍ മോദി എഴുതിയത് വഡോദരയിലാണ്. ഇക്കാര്യം വലിയ ചര്‍ച്ചയായി മാറുകയും ചെയ്തിരുന്നു. വാരണാസിയിപും ഭാര്യ എന്ന കോളത്തിന് നേരെ മോദി യെശോദബെന്നിന്റെ പേര് എഴുതി. എന്നാല്‍ ഭാര്യയുടെ സ്വത്ത് വിവരങ്ങള്‍ അറിയില്ല എന്ന് തന്നെയാണ് ഇവിടെയും മോദി എഴുതിയിരിക്കുന്നത്.

14.31 ലക്ഷം രൂപയുടെ വര്‍ദ്ധനവാണ് മോദിയുടെ ബാങ്ക് ബാലന്‍സില്‍ രണ്ടാഴ്ചയ്ക്കിടെ ഉണ്ടായിരിക്കുന്നത്. കയ്യില്‍ പണമായി സൂക്ഷിക്കുന്നതില്‍ 3000 രൂപയുടെ കൂടുതല്‍ ഉണ്ടായിട്ടുണ്ട്. മറ്റ് സ്വത്ത് വകകളുടെ കാര്യങ്ങളെല്ലാം രണ്ട് സത്യവാങ്മൂലങ്ങളിലും ഒരുപോലെ തന്നെയാണ്. വാരണാസിയിലെ മോദിയുടെ തിരഞ്ഞെടുപ്പ് അക്കൗണ്ടില്‍ അയ്യായിരം രൂപയാണ് ഉള്ളത്. വഡോദരയില്‍ ഇത് 25.52 ലക്ഷമാണ്.
തന്റെ എതിര്‍സ്ഥാനാര്‍ഥിയായ അരവിന്ദ് കെജ്രിവാളിനെക്കാള്‍ 68 ലക്ഷം കൂടുതലാണ് മോദിയുടെ ആസ്തി. 96.25 ലക്ഷമാണ് കെജ്രിവാളിന്റ ആസ്തി. എന്നാല്‍ കെജ്രിവാളിനും ഭാര്യയ്ക്കും ചേര്‍ന്ന് 2.14 കോടി രൂപയുടെ ആസ്തിയുണ്ട്. ഇത് മോദിയുടെ മൊത്തം ആസ്തിയെക്കാള്‍ കൂടുതലാണ്. ഗാസിയാബാദിലും ശിവാനിയും കെജ്രിവാളിന്റെ പേരിലും ഗുഡ്ഗാവില്‍ കെജ്രിവാളിന്റെ ഭാര്യ സുനിതയുടെ പേരിലും ഫ്ലാറ്റുകളുണ്ട്.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications