കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടാഴ്ച കൊണ്ട് മോദിയുടെ ആസ്തി 14 ലക്ഷം കൂടി?

Google Oneindia Malayalam News

വാരണാസി: വഡോദരയിലും വാരണാസിയിലും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് ഇടയിലെ രണ്ടാഴ്ച കൊണ്ട് നരേന്ദ്ര മോദിയുടെ ആസ്തിയില്‍ 14 ലക്ഷം രൂപയുടെ വര്‍ദ്ധനവ്. 1.65 കോടി രൂപയുടെ ആസ്തിയുണ്ട് എന്നാണ് മോദി വാരണാസിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ അറിയിച്ചത്. വഡോദരയില്‍ പത്രിക നല്‍കുമ്പോള്‍ ഉള്ളതിനെക്കാള്‍ 14 ലക്ഷം രൂപ അധികമാണ് ഇത്.

ഏപ്രില്‍ ഒമ്പതിനാണ് മോദി വഡോദരയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ഭാര്യയുടെ പേര് ആദ്യമായി നാമനിര്‍ദേശ പത്രികയില്‍ മോദി എഴുതിയത് വഡോദരയിലാണ്. ഇക്കാര്യം വലിയ ചര്‍ച്ചയായി മാറുകയും ചെയ്തിരുന്നു. വാരണാസിയിപും ഭാര്യ എന്ന കോളത്തിന് നേരെ മോദി യെശോദബെന്നിന്റെ പേര് എഴുതി. എന്നാല്‍ ഭാര്യയുടെ സ്വത്ത് വിവരങ്ങള്‍ അറിയില്ല എന്ന് തന്നെയാണ് ഇവിടെയും മോദി എഴുതിയിരിക്കുന്നത്.

narendra-modi

14.31 ലക്ഷം രൂപയുടെ വര്‍ദ്ധനവാണ് മോദിയുടെ ബാങ്ക് ബാലന്‍സില്‍ രണ്ടാഴ്ചയ്ക്കിടെ ഉണ്ടായിരിക്കുന്നത്. കയ്യില്‍ പണമായി സൂക്ഷിക്കുന്നതില്‍ 3000 രൂപയുടെ കൂടുതല്‍ ഉണ്ടായിട്ടുണ്ട്. മറ്റ് സ്വത്ത് വകകളുടെ കാര്യങ്ങളെല്ലാം രണ്ട് സത്യവാങ്മൂലങ്ങളിലും ഒരുപോലെ തന്നെയാണ്. വാരണാസിയിലെ മോദിയുടെ തിരഞ്ഞെടുപ്പ് അക്കൗണ്ടില്‍ അയ്യായിരം രൂപയാണ് ഉള്ളത്. വഡോദരയില്‍ ഇത് 25.52 ലക്ഷമാണ്.

തന്റെ എതിര്‍സ്ഥാനാര്‍ഥിയായ അരവിന്ദ് കെജ്രിവാളിനെക്കാള്‍ 68 ലക്ഷം കൂടുതലാണ് മോദിയുടെ ആസ്തി. 96.25 ലക്ഷമാണ് കെജ്രിവാളിന്റ ആസ്തി. എന്നാല്‍ കെജ്രിവാളിനും ഭാര്യയ്ക്കും ചേര്‍ന്ന് 2.14 കോടി രൂപയുടെ ആസ്തിയുണ്ട്. ഇത് മോദിയുടെ മൊത്തം ആസ്തിയെക്കാള്‍ കൂടുതലാണ്. ഗാസിയാബാദിലും ശിവാനിയും കെജ്രിവാളിന്റെ പേരിലും ഗുഡ്ഗാവില്‍ കെജ്രിവാളിന്റെ ഭാര്യ സുനിതയുടെ പേരിലും ഫ്‌ലാറ്റുകളുണ്ട്.

English summary
From Vadodara to Varanasi: Report says, BJP leader Naredra Modi's assets rise by Rs 14 lakh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X