കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും ബാങ്ക് തട്ടിപ്പ് കേസ്: ഫ്രോസ്റ്റ് ഇന്റര്‍നാഷ്ണല്‍ ഡയറക്ടര്‍മാര്‍ അറസ്റ്റില്‍, നടപടി ബാങ്ക്

  • By S Swetha
Google Oneindia Malayalam News

ദില്ലി: 3,500 കോടിയിലധികം രൂപയുടെ ബാങ്ക് തട്ടിപ്പ് കേസില്‍ ഫ്രോസ്റ്റ് ഇന്റര്‍നാഷണലിന്റെ ഡയറക്ടര്‍മാരെ സിബിഐ അറസ്റ്റ് ചെയ്തു. 14 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തെ 3,592 കോടി രൂപയ്ക്ക് വഞ്ചിച്ചുവെന്നാണ് കേസ്. മുംബൈ ആസ്ഥാനമായുള്ള കമ്പനിയുടെ മുന്‍ ഡയറക്ടര്‍മാര്‍ താമസിക്കുന്ന സ്ഥലങ്ങള്‍ ഉള്‍പ്പെടെ 13 ഇടങ്ങളിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. ബാങ്ക് ഓഫ് ഇന്ത്യയുടെ കാണ്‍പൂര്‍ സോണല്‍ ഓഫീസിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ഉത്തര്‍ പ്രദേശില്‍ 40 ലക്ഷം പേരുടെ പൗരത്വം ആശങ്കയില്‍; സുപ്രീംകോടതി പ്രത്യേകം പരിഗണിച്ചേക്കുംഉത്തര്‍ പ്രദേശില്‍ 40 ലക്ഷം പേരുടെ പൗരത്വം ആശങ്കയില്‍; സുപ്രീംകോടതി പ്രത്യേകം പരിഗണിച്ചേക്കും

ഫ്രോസ്റ്റ് ഇന്റര്‍നാഷണലിന്റെ അക്കൗണ്ട് 2018 ജനുവരി മുതല്‍ മാന്ദ്യത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയതായും പിന്നീട് അത് നിഷ്‌ക്രിയ ആസ്തിയായി മാറിയതായും ബാങ്ക് ഓഫ് ഇന്ത്യ പരാതിയില്‍ പറഞ്ഞു. 2018 ജനുവരിയില്‍ നീരവ് മോദിയും മെഹുല്‍ ചോക്‌സിയും രാജ്യം വിട്ട് പലായനം ചെയ്തതിന് ശേഷം പൊതുമേഖലാ ബാങ്ക് സിബിഐക്ക് റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും തട്ടിപ്പാണ് ഇത്. 13,000 കോടി രൂപയുടെ നഷ്ടമാണ് പഞ്ചാബ് നാഷണല്‍ ബാങ്കിന് ഉണ്ടായത്.

arrest-1579

കമ്പനിയിലും ഡയറക്ടര്‍മാരായ ഉദയ് ദേശായി, സുജയ് ദേശായി എന്നിവരുടെ വീടുകളിലും മുംബൈ, ദില്ലി, കാണ്‍പൂര്‍ എന്നിവിടങ്ങളിലെ മുന്‍പത്തെയും ഇപ്പോഴത്തെയും ഡയറക്ടര്‍മാരുടേതുള്‍പ്പെടെ 13 സ്ഥലങ്ങളില്‍ ഏജന്‍സി അന്വേഷണം നടത്തിയതായി അധികൃതര്‍ അറിയിച്ചു. കമ്പനിക്കും ഡയറക്ടര്‍മാര്‍ക്കും പുറമേ, 11 സ്ഥാപനങ്ങള്‍ക്കെതിരെ അന്വേഷണ ഏജന്‍സി കേസെടുത്തിട്ടുണ്ട്.

കാണ്‍പൂര്‍ ആസ്ഥാനമായുള്ള മൂന്ന് കമ്പനികളും ഇതില്‍ ഉള്‍പ്പെടുന്നു. ആര്‍കെ ബില്‍ഡേഴ്സ്, ഗ്ലോബിസ് എക്സിം പ്രൈവറ്റ് ലിമിറ്റഡ്, നിര്‍മാന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് അവ. ഈ കമ്പനികള്‍ ഫ്രോസ്റ്റ് ഇന്റര്‍നാഷണലിന്റെ കോര്‍പ്പറേറ്റ് ഗ്യാരന്റികളായിരുന്നു. കമ്പനിയും അതിന്റെ ഡയറക്ടര്‍മാരും ബാങ്ക് ഗ്യാരന്റികള്‍ക്കായി വ്യാജ രേഖകള്‍ സമര്‍പ്പിക്കുകയും ഫണ്ട് വഴിതിരിച്ചുവിടുകയും ചെയ്തു. കമ്പനിയും ഡയറക്ടര്‍മാരും ചേര്‍ന്ന് 3,592.48 കോടി രൂപയ്ക്കാണ് ബാങ്കുകളെ വഞ്ചിച്ചത്. ഉദയ് ദേശായിയ്ക്കും മറ്റ് 10 പേര്‍ക്കുമെതിരെ 2019 ജനുവരി 18ന് ബാങ്ക് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.

English summary
Frost International directors arested in Bank fraud
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X