ബിജെപി നേതാവിനെതിരെ രൂക്ഷ വിമർശനവുമായി സിദ്ധരാമയ്യ; ബിജെപി നേതാക്കൾ ചൗക്കിദാർ അല്ല, പിന്നെ...
ഞാൻ 'പാഗൽ' ആണ് 'ചൗക്കിദാർ' അല്ലെന്ന് ബിജെപി നേതാക്കൾ പറയണമെന്ന് കർണാടക മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ. പ്രധാനമന്ത്രി നരേന്ദ്രമോദി മുതൽ ഈശ്വരപ്പ വരെയുള്ളവരിൽ തോൽവിയുടെ നിരാശയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.,
ഞാൻ ചൗക്കീദാർ എന്നതിന് പകരം ഞാൻ 'പാഗൽ' ആണെന്ന് ബിജെപി നേതാക്കൾ സ്വയം വിശേഷിപ്പിക്കുന്നതാണ് പൊതുജനങ്ങൾക്ക് നല്ലതെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്യുന്നതിനെ കുറിച്ചുള്ള മുൻ കർണാടക മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സിദ്ധരാമയ്യ.

ഇതിനു മുമ്പും ഈശ്വരപ്പയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സിദ്ധരാമയ്യ രംഗത്ത് വന്നിരുന്നു. വർധിക്കുന്ന സ്ത്രീപീഡനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മാധ്യമപ്രവർത്തകക്ക് ബിജെപി നേതാവ് കെ.എസ് ഈശ്വരപ്പ നൽകിയ മറുപടി വിവാദമായിരുന്നു. 'നിങ്ങളൊരു ചെറിയ പെൺകുട്ടിയാണ്, ആരെങ്കിലും നിങ്ങളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചാൽ ഞങ്ങൾക്കെന്ത് ചെയ്യാനാകും. എന്താണ് വേണ്ടതെന്ന് നിങ്ങൾ പറയൂ, ഞങ്ങൾ അത് ചെയ്യാം’ എന്നായിരുന്നു ഈശ്വരപ്പയുടെ മറുപടി.












Click it and Unblock the Notifications