മാഗിക്ക് ക്ലീന്‍ ചിറ്റ് ഇല്ല; വാര്‍ത്ത അടിസ്ഥാനരഹിതം
ദില്ലി: മുംബൈ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കിയ മാഗി നൂഡില്‍സിന് ക്ലീന്‍ ചിറ്റ് നല്‍കിയെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി. ഇത്തരം വാര്‍ത്തകള്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റി കാര്യങ്ങള്‍ വിശദീകരിച്ച് പത്രക്കുറിപ്പ് പുറത്തിറക്കി.
മാഗി സുരക്ഷിതമാണെന്ന് ഒരു ലാബിലും കണ്ടെത്തിയിട്ടില്ല. ഇത്തരത്തില്‍ വാര്‍ത്ത വന്നത് അടിസ്ഥാന രഹിതമാണ്. മൈസുരുവിലെയും ഗോവയിലെയും ലാബില്‍ പരിശോധന നടത്തിയ വാര്‍ത്തകളിലും കഴമ്പില്ലെന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റി. അതേസമയം, മുംബൈ ഹൈക്കോടതി മാഗി നൂഡില്‍സ് വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ജൂണ്‍ അഞ്ചിനാണ് ഇന്ത്യയില്‍ മാഗി നിരോധിച്ചത്. അനുവദനീയമായ അളവില്‍ കൂടുതല്‍ രാസവസ്തുക്കള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു നിരോധനം. ഇതേ തുടര്‍ന്ന് ഷോപ്പുകളില്‍ നിന്നും നെസ്ലെ കമ്പനി മാഗി പിന്‍വലിക്കുകയായിരുന്നു. പിന്‍വലിച്ച കോടിക്കണക്കിന് പാക്കറ്റുകള്‍ പിന്നീട് നശിപ്പിക്കുകയും ചെയ്തു.
മാഗി സുരക്ഷിതമാണെന്ന് തെളിയിച്ചശേഷം മാത്രമേ വിപണിയില്‍ വീണ്ടും എത്തുകയുള്ളൂ എന്നായിരുന്നു നെസ്ലെ അറിയിച്ചിരുന്നത്. ഇതു സംബന്ധിച്ച് കോടതിയില്‍ കേസ് തുടരുകയാണ്. അതിനിടയിലാണ് മാഗി സുരക്ഷിതമാണെന്ന വാര്‍ത്ത കഴിഞ്ഞദിവസം പ്രചരിച്ചത്. ഇതേ തുടര്‍ന്ന് നെസ്ലെയുടെ ഓഹരിയില്‍ കുതിപ്പുമുണ്ടായി.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications