കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാഗിക്ക് ക്ലീന്‍ ചിറ്റ് ഇല്ല; വാര്‍ത്ത അടിസ്ഥാനരഹിതം

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: മുംബൈ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കിയ മാഗി നൂഡില്‍സിന് ക്ലീന്‍ ചിറ്റ് നല്‍കിയെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി. ഇത്തരം വാര്‍ത്തകള്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റി കാര്യങ്ങള്‍ വിശദീകരിച്ച് പത്രക്കുറിപ്പ് പുറത്തിറക്കി.

മാഗി സുരക്ഷിതമാണെന്ന് ഒരു ലാബിലും കണ്ടെത്തിയിട്ടില്ല. ഇത്തരത്തില്‍ വാര്‍ത്ത വന്നത് അടിസ്ഥാന രഹിതമാണ്. മൈസുരുവിലെയും ഗോവയിലെയും ലാബില്‍ പരിശോധന നടത്തിയ വാര്‍ത്തകളിലും കഴമ്പില്ലെന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റി. അതേസമയം, മുംബൈ ഹൈക്കോടതി മാഗി നൂഡില്‍സ് വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

maggi-masala-noodles

ജൂണ്‍ അഞ്ചിനാണ് ഇന്ത്യയില്‍ മാഗി നിരോധിച്ചത്. അനുവദനീയമായ അളവില്‍ കൂടുതല്‍ രാസവസ്തുക്കള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു നിരോധനം. ഇതേ തുടര്‍ന്ന് ഷോപ്പുകളില്‍ നിന്നും നെസ്ലെ കമ്പനി മാഗി പിന്‍വലിക്കുകയായിരുന്നു. പിന്‍വലിച്ച കോടിക്കണക്കിന് പാക്കറ്റുകള്‍ പിന്നീട് നശിപ്പിക്കുകയും ചെയ്തു.

മാഗി സുരക്ഷിതമാണെന്ന് തെളിയിച്ചശേഷം മാത്രമേ വിപണിയില്‍ വീണ്ടും എത്തുകയുള്ളൂ എന്നായിരുന്നു നെസ്ലെ അറിയിച്ചിരുന്നത്. ഇതു സംബന്ധിച്ച് കോടതിയില്‍ കേസ് തുടരുകയാണ്. അതിനിടയിലാണ് മാഗി സുരക്ഷിതമാണെന്ന വാര്‍ത്ത കഴിഞ്ഞദിവസം പ്രചരിച്ചത്. ഇതേ തുടര്‍ന്ന് നെസ്ലെയുടെ ഓഹരിയില്‍ കുതിപ്പുമുണ്ടായി.

English summary
FSSAI trashes all-clear reports to Maggi from Goa, Mysore labs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X