പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികള്‍ നിരാഹാര സമരം അവസാനിപ്പിച്ചു
പൂനെ: പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ഥികള്‍ 17 ദിവസമായി നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ഗജേന്ദ്ര ചൗഹാനെ എഫ്ടിഐഐ ചെയര്‍മാനായി നിയമിച്ചതിനെതിരെയായിരുന്നു വിദ്യാര്‍ഥികള്‍ നിരാഹാരം ആരംഭിച്ചത്. നിയമന ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു ആവശ്യം. ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതിനെത്തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ സമരം അവസാനിപ്പിച്ചത്.
ഗജേന്ദ്ര ചൗഹാനെ നിയമിച്ചതിനെതിരെ കഴിഞ്ഞ 107 ദിവസമായി വിദ്യാര്‍ഥികള്‍ സമരത്തിലാണ്. സര്‍ക്കാര്‍ വഴങ്ങാതിരുന്നതോടെയാണ് വിദ്യാര്‍ഥികള്‍ നിരാഹാര സമരം ആരംഭിച്ചത്. ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സര്‍ക്കാര്‍ അറിയിച്ചതോടെയാണ് നിരാഹാര സമരം വിദ്യാര്‍ഥികള്‍ അവസാനിപ്പിച്ചത്. അതേ സമയം ചര്‍ച്ചയില്‍ തീരുമാനമാകുന്നത് വരെ പഠിപ്പ് മുടക്ക് സമരം തുടരുമെന്ന് വിദ്യാര്‍ഥി സംഘടനകള്‍ വ്യക്തമാക്കി.

എഫ്ടിഐഐ ചെയര്മാന് അടക്കമുള്ള ഭരണസമിതിയെ നിയമിയ്ക്കുന്ന കാര്യത്തില്‍ സുതാര്യമായ സംവിധാനം കൊണ്ടുവരണമെന്ന കാര്യത്തില്‍ ചര്‍ച്ച നടത്താമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നുവെന്ന് എഫ്ടിഐഐ അസോസിയേഷന് നേതാവ് വികാസ് ഉര് പറഞ്ഞു. ജൂണ്‍ 12 മുതലാണ് വിദ്യാര്‍ഥികള്‍ സമരം തുടങ്ങിയത്.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications