കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികള്‍ നിരാഹാര സമരം അവസാനിപ്പിച്ചു

Google Oneindia Malayalam News

പൂനെ: പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ഥികള്‍ 17 ദിവസമായി നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ഗജേന്ദ്ര ചൗഹാനെ എഫ്ടിഐഐ ചെയര്‍മാനായി നിയമിച്ചതിനെതിരെയായിരുന്നു വിദ്യാര്‍ഥികള്‍ നിരാഹാരം ആരംഭിച്ചത്. നിയമന ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു ആവശ്യം. ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതിനെത്തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ സമരം അവസാനിപ്പിച്ചത്.

ഗജേന്ദ്ര ചൗഹാനെ നിയമിച്ചതിനെതിരെ കഴിഞ്ഞ 107 ദിവസമായി വിദ്യാര്‍ഥികള്‍ സമരത്തിലാണ്. സര്‍ക്കാര്‍ വഴങ്ങാതിരുന്നതോടെയാണ് വിദ്യാര്‍ഥികള്‍ നിരാഹാര സമരം ആരംഭിച്ചത്. ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സര്‍ക്കാര്‍ അറിയിച്ചതോടെയാണ് നിരാഹാര സമരം വിദ്യാര്‍ഥികള്‍ അവസാനിപ്പിച്ചത്. അതേ സമയം ചര്‍ച്ചയില്‍ തീരുമാനമാകുന്നത് വരെ പഠിപ്പ് മുടക്ക് സമരം തുടരുമെന്ന് വിദ്യാര്‍ഥി സംഘടനകള്‍ വ്യക്തമാക്കി.

FTII

എഫ്ടിഐഐ ചെയര്‍മാന്‍ അടക്കമുള്ള ഭരണസമിതിയെ നിയമിയ്ക്കുന്ന കാര്യത്തില്‍ സുതാര്യമായ സംവിധാനം കൊണ്ടുവരണമെന്ന കാര്യത്തില്‍ ചര്‍ച്ച നടത്താമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നുവെന്ന് എഫ്ടിഐഐ അസോസിയേഷന്‍ നേതാവ് വികാസ് ഉര്‍ പറഞ്ഞു. ജൂണ്‍ 12 മുതലാണ് വിദ്യാര്‍ഥികള്‍ സമരം തുടങ്ങിയത്.

English summary
FTII students to end hunger strike; talks with govt to resume on Tuesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X