Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യത്ത് പെട്രോള്‍, ഡീസല്‍ ക്ഷാമമില്ലെന്ന് ഐഒസിഎല്‍; 'എല്‍പിജിയും ആവശ്യത്തിനുണ്ട്'

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കിടയിലും രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിതരണം സുസ്ഥിരമാണെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ഐഒസിഎല്‍). രാജ്യത്ത് നിലവില്‍ പെട്രോളിനും ഡീസലിനും യാതൊരു കുറവുമില്ല എന്ന് ഐഒസിഎല്‍ പഞ്ചാബ് സ്റ്റേറ്റ് ഓഫീസ് എക്‌സിക്യൂട്ടീവ് ഡയറക്ടറും സ്റ്റേറ്റ് ഹെഡുമായ അശുതോഷ് ഗുപ്ത പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഡിപ്പോകളിലും ടെര്‍മിനലുകളിലുമായി 12 ദിവസത്തേക്കുള്ള പെട്രോളും 16 ദിവസത്തേക്കുള്ള ഡീസലും സ്റ്റോക്കുണ്ട്. പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, ലഡാക്ക്, ചണ്ഡീഗഡ് എന്നിവിടങ്ങളില്‍ മതിയായ കരുതല്‍ ശേഖരമുണ്ടെന്ന് അദ്ദേഹം അറിയിച്ചു. പെട്രോള്‍ പമ്പുകളിലും ഇന്ധനം സുലഭമാണെന്ന് ഗുപ്ത ചൂണ്ടിക്കാട്ടി. ഉപഭോക്താക്കള്‍ക്ക് ഇക്കാര്യത്തില്‍ ആശങ്ക വേണ്ട എന്നും അദ്ദേഹം അറിയിച്ചു.

Fuel and LPG Crisis

ആഗോള ഊര്‍ജ്ജ വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ക്കിടെ ആശങ്ക പടരുന്നതിനിടെയാണ് പ്രതികരണം. അധികം വൈകാതെ തന്നെ ദ്രവീകൃത പെട്രോളിയം ഗ്യാസ് (എല്‍പിജി) വിതരണം സാധാരണ നിലയിലായിരിക്കാമെന്ന് ഗുപ്ത അറിയിച്ചു. എന്നാല്‍, ഉപഭോക്താക്കളുടെ മുന്‍കരുതലെടുത്തുള്ള വര്‍ധിച്ച ബുക്കിംഗുകള്‍ ഡെലിവറി സമയപരിധി കൂട്ടാന്‍ കാരണമായി. ഇത് നിലവില്‍ രണ്ട് ദിവസത്തില്‍ നിന്ന് ഏകദേശം ആറ് ദിവസമായി ഉയര്‍ന്നു.

ഇന്ത്യയുടെ എല്‍പിജി ആവശ്യകതയുടെ 60 ശതമാനവും ഇറക്കുമതിയിലൂടെയാണ്. ഇതില്‍ 90 ശതമാനവും പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ് വരുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഏകോപിത ശ്രമങ്ങളിലൂടെ വിതരണ ശൃംഖലകള്‍ സുഗമമായി പ്രവര്‍ത്തിക്കുന്നതായി ഗുപ്ത വിശദീകരിച്ചു. പഞ്ചാബിലെയും ചണ്ഡീഗഡിലെയും എല്‍പിജി ആവശ്യകതയുടെ 80 ശതമാനവും പാനിപ്പട്ടിലെയും ബഠിന്‍ഡയിലെയും ആഭ്യന്തര റിഫൈനറികള്‍ നിറവേറ്റുന്നുണ്ട്.

ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയ അവശ്യ സേവനങ്ങള്‍ക്കായി മുന്‍ഗണനാടിസ്ഥാനത്തില്‍ വിതരണം ഉറപ്പാക്കുന്നതായും അദ്ദേഹം അറിയിച്ചു. എല്‍പിജി ബുക്കിംഗില്‍ ഡിജിറ്റല്‍ സംവിധാനം കാര്യക്ഷമതയും സുതാര്യതയും വര്‍ധിപ്പിച്ചു. 'ഡിജിറ്റല്‍ ബുക്കിംഗുകള്‍ 81 ശതമാനത്തില്‍ നിന്ന് 93 ശതമാനമായി ഉയര്‍ന്നു എന്നും ഗുപ്ത പറഞ്ഞു. തടസങ്ങളില്ലാത്ത ഇന്ധന വിതരണം ഉറപ്പാക്കാന്‍ എണ്ണക്കമ്പനികളും അധികാരികളും തമ്മില്‍ ഏകോപനം നടക്കുന്നുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ഒഡീഷയില്‍ എല്‍പിജി, പെട്രോള്‍, ഡീസല്‍ വിതരണം സാധാരണ നിലയിലും സുസ്ഥിരവുമാണെന്നും കമ്പനി ഉറപ്പുനല്‍കി. സംസ്ഥാനത്ത് മതിയായ എല്‍പിജി സ്റ്റോക്ക് ലഭ്യമാണ്. വിതരണത്തില്‍ അഞ്ചോ ആറോ ദിവസത്തെ കാലതാമസം ഉണ്ടായേക്കാമെങ്കിലും, ഇത് നിയന്ത്രിക്കാന്‍ കഴിയുന്നതാണെന്ന് പൊതുമേഖലാ എണ്ണക്കമ്പനി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കൃത്രിമ ക്ഷാമം തടഞ്ഞ് വിതരണം സുഗമമാക്കാന്‍ ഇന്ത്യന്‍ ഓയില്‍ നിരവധി നടപടികള്‍ സ്വീകരിച്ചു.

95 ശതമാനം എല്‍പിജി ബുക്കിംഗുകളും ഇപ്പോള്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെയാണ്. കൂടാതെ, 85 ശതമാനം ഡെലിവറികളും ഒടിപി അധിഷ്ഠിത പരിശോധനയിലൂടെ യഥാര്‍ത്ഥ ഉപഭോക്താക്കളില്‍ എത്തുന്നുവെന്ന് ഉറപ്പാക്കുന്നു. പരിഭ്രാന്തി ബുക്കിംഗുകള്‍ തടയാന്‍ നഗരങ്ങളില്‍ തുടര്‍ച്ചയായ ബുക്കിംഗുകള്‍ക്കിടയില്‍ 25 ദിവസത്തെ ഇടവേള നിര്‍ബന്ധമാക്കി. ഉപഭോക്താക്കളുടെ ബയോമെട്രിക് പരിശോധന ദൗത്യബന്ധിതമായി പുരോഗമിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+