Get Updates
Get notified of breaking news, exclusive insights, and must-see stories!

പെട്രോളിന് പിന്നാലെ ഡീസലിലും പരീക്ഷണം; 15% ഐസോബ്യൂട്ടനോള്‍ കലര്‍ത്താന്‍ കേന്ദ്രം

പെട്രോളില്‍ എഥനോള്‍ കലര്‍ത്തിയുള്ള പരീക്ഷണത്തിന് പിന്നാലെ ഡീസലിലും ഹരിത ഊര്‍ജ്ജം പരീക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ഡീസലില്‍ 15 ശതമാനം വരെ ഐസോബ്യൂട്ടനോള്‍ കലര്‍ത്താന്‍ കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം അനുമതി നല്‍കാനൊരുങ്ങുന്നതായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. വിദേശ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി.

പവര്‍ഗ്രൂപ്പ് അമ്മ ഫണ്ടില്‍ തിരിമറി നടത്തിയെന്ന് ശ്വേത; 'എന്നെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു'
പവര്‍ഗ്രൂപ്പ് അമ്മ ഫണ്ടില്‍ തിരിമറി നടത്തിയെന്ന് ശ്വേത; 'എന്നെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു'

രാജ്യത്തെ ബയോഫ്യുവല്‍ നയത്തിന്റെ അടുത്ത നിര്‍ണായക ചുവടുവെപ്പാണിത് എന്ന് ഗഡ്കരി പറഞ്ഞു. നിലവില്‍ ഇന്ത്യന്‍ ആഭ്യന്തര വിപണിയില്‍ പെട്രോളില്‍ എഥനോള്‍ മിശ്രിതമാക്കുന്നുണ്ടെങ്കിലും സാങ്കേതികപരമായ കാരണങ്ങളാല്‍ ഡീസലില്‍ ഇത് നേരിട്ട് ചേര്‍ക്കാന്‍ കേന്ദ്രത്തിന് സാധിക്കുകയില്ല. ഈ സാങ്കേതിക തടസ്സം ശാസ്ത്രീയമായി മറികടക്കാനാണ് എഥനോളിനെ രാസപ്രക്രിയയിലൂടെ ഐസോബ്യൂട്ടനോള്‍ ആക്കി മാറ്റി ഡീസലില്‍ ഉപയോഗിക്കാന്‍ കേന്ദ്രം തീരുമാനിച്ചത്.

Fuel Policy

ഡീസലിന് ഏറ്റവും അനുയോജ്യമായതും സുരക്ഷിതവുമായ ഒരു ഹരിത ബദലായി ഐസോബ്യൂട്ടനോള്‍ മാറുമെന്നാണ് ഇതിനകം പുറത്തുവന്ന വിവിധ ഗവേഷണങ്ങളും റിപ്പോര്‍ട്ടുകളും വ്യക്തമാക്കുന്നത്. പരമ്പരാഗത ജൈവ ഇന്ധനങ്ങളേക്കാള്‍ ഉയര്‍ന്ന ഊര്‍ജ്ജ സാന്ദ്രതയും മികച്ച എഞ്ചിന്‍ അനുയോജ്യതയുമുള്ള ഹരിത ഇന്ധനമാണ് ഐസോബ്യൂട്ടനോള്‍. നിലവിലുള്ള സാധാരണ ഡീസല്‍ എഞ്ചിനുകളില്‍ കാര്യമായ ഘടനാപരമായ മാറ്റങ്ങള്‍ വരുത്താതെ തന്നെ ഇത് ഉപയോഗിക്കാന്‍ സാധിക്കും.

പുതിയ വീട് സ്വന്തമാക്കാം.. ആഗസ്റ്റ് പിറന്നാല്‍ ഒരു വര്‍ഷത്തേക്ക് ഇവര്‍ക്ക് ശുക്രദശ!!
പുതിയ വീട് സ്വന്തമാക്കാം.. ആഗസ്റ്റ് പിറന്നാല്‍ ഒരു വര്‍ഷത്തേക്ക് ഇവര്‍ക്ക് ശുക്രദശ!!

കൂടാതെ, വായുമലിനീകരണം വന്‍തോതിതില്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നതും ഇതിന്റെ പ്രധാന സവിശേഷതയാണ്. ഇന്ത്യയിലെ ക്രൂഡ് ഓയില്‍ ഇറക്കുമതി കുറയ്ക്കുന്നതിനൊപ്പം ആഭ്യന്തര ജൈവ ഇന്ധന ഉല്‍പ്പാദന മേഖലയ്ക്ക് വലിയ രീതിയിലുള്ള ഉത്തേജനം നല്‍കാന്‍ ഇതിന് സാധിക്കും എന്നാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നത്. പരീക്ഷണ ഘട്ടത്തില്‍ ഈ പുതിയ സാങ്കേതികവിദ്യ വിചാരിച്ചതിനേക്കാള്‍ മികച്ച ഫലമാണ് രാജ്യത്തിന് നല്‍കിയതെന്ന് ഗഡ്കരി വ്യക്തമാക്കി.

നിലവില്‍ രണ്ട് വലിയ ജനറേറ്റര്‍ സെറ്റുകള്‍ 100 ശതമാനം എഥനോളിലും ഐസോബ്യൂട്ടനോളിലും വിജയകരമായി പ്രവര്‍ത്തിപ്പിക്കാന്‍ നമ്മുടെ ഗവേഷകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഇത്തരം ഹരിത ജൈവ ഇന്ധനങ്ങള്‍ ഉപയോഗിച്ച് ഭാവിയില്‍ സുഗമമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന പുതിയ എഞ്ചിനുകള്‍ നമ്മുടെ വാഹന നിര്‍മ്മാതാക്കള്‍ക്ക് മികച്ച രീതിയില്‍ രൂപകല്‍പ്പന ചെയ്യാന്‍ സാധിക്കുമെന്നാണ് ഈ പരീക്ഷണം തെളിയിക്കുന്നത്.

ഈ രാശിക്കാരാണോ? ജൂലൈ 7 മുതല്‍ അതിവിശിഷ്ടമായ രാജയോഗം തുടങ്ങും; ഇനി പേടിക്കാനില്ല!
ഈ രാശിക്കാരാണോ? ജൂലൈ 7 മുതല്‍ അതിവിശിഷ്ടമായ രാജയോഗം തുടങ്ങും; ഇനി പേടിക്കാനില്ല!

അതേസമയം പെട്രോളില്‍ 20 ശതമാനം എഥനോള്‍ കലര്‍ത്തുന്ന (ഇ20) പദ്ധതിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ചിലര്‍ രംഗത്തെത്തിയിരുന്നു. ഇ20 എഥനോള്‍ പെട്രോള്‍ ഇന്ധനക്ഷമത കുറയ്ക്കും എന്നും വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തും എന്നുമാണ് പ്രവചനം. എന്നാല്‍ ഈ പ്രചരണങ്ങളെല്ലാം കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+