
രാജ്യത്ത് ഇന്ധന വില റെക്കോര്‍ഡിലേക്ക് കുതിക്കുന്നു പെട്രോളിന് 108 രൂപ
ന്യൂഡല്‍ഹി:രാജ്യത്ത് പെട്രോള്‍ ഡിസല്‍ വില റെക്കോര്‍ഡിലേക്ക് കുതിക്കുന്നു. ഇന്ന് ഡല്‍ഹിയില്‍ 25 പൈസയും മുംബൈയില്‍ 24 പൈസയും പെട്രോളിന് വര്‍ധിച്ചു. ഇതോടെ ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 102.64 രൂപയും. മുംബൈയില്‍ 108.67രൂപയുമാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. കൊല്ക്കത്തയിലാണഅ ഏറ്റവും കൂടുതല്‍ വില വര്‍ധിച്ചത്.
29 പൈസയാണ് കൊല്ക്കത്തയിലിന്ന് പെട്രോളിന് വര്‍ധിച്ചത്. 103.36 ആണ് കൊല്‍ക്കത്തയില്‍ പെട്രോളിന് വില. അതേസമയം ചെന്നൈയില്‍ 100.23 പൂരയാണ് പെട്രോളിന് വില. ഡിസലിന്റെ വിലയും സമാനമാണ്. 30 പൈസക്കടുത്താണ് ഡീസലിന് വില വര്‍ധിച്ചത്. ഡല്‍ഹിയില്‍ കഴിഞ്ഞ ശനിയാഴ്ചവരെ ഒരു ലിറ്റര്‍ ഡീസലിന് 91.07 രൂപയായിരുന്നു.
മുംബൈയില്‍ 98.80, കൊല്‍ക്കത്തയില്‍ 94.17മാണ് ഡീസലിന്റെ വില. 95.59 രൂപക്കാണ് ചെന്നൈയില്‍ ഡിസല്‍ വില്‍പ്പന നടത്തുന്നത്.
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും നഗരങ്ങളിലും ഇന്ധന വില സമാനമായിരിക്കില്ല. മൂല്യ വര്‍ധിത നികുതി, ചരക്ക് കൂലി തുടങ്ങിയ പ്രാദേശിക നികുതികള്‍ക്ക് അനുസരിച്ച് ഇന്ധന വിലയിലും പ്രാദേശികമായ മാറ്റങ്ങള്‍ ഉണ്ടാകും. രാജ്യത്ത് പെട്രോളിനും ഡീസലിനും ഏറ്റവുമധികം വാറ്റ് ഈടാക്കുന്നത് രാജസ്ഥാനാണ്. മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് രാജസ്ഥാന് പുറകിലായി ഉള്ളത്.
മെയ് 29 മുതലാണ് നഗരത്തില്‍ പെട്രോള്‍ വില 100 രൂപ കടന്നത്. കേരളത്തില്‍ തിരുവനന്തപുരത്ത് ദിവസമാണ് ഏറ്റവും ഉയര്‍ന്ന വിലയായ 104 രൂപയിലേക്ക് ഉയര്‍ന്നത്. നിലവില്‍ ഒരു ലിറ്റര്‍ പെട്രോളിന് 104.63 രൂപയിലും ഡീസല്‍ ലിറ്ററിന് 97.66 രൂപയുമാണ്. ജൂണ്‍ 26 മുതലാണ് ഇവിടെ പെട്രോള്‍ വില 100 രൂപ കടന്നത്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 102.82 രൂപയിലെത്തി. ഡീസല്‍ ലിറ്ററിന് 96.03 രൂപയാണ്. കോഴിക്കോട് ഈ മാസം അഞ്ചിനാണ് പെട്രോള്‍ വില 100 രൂപയില്‍ എത്തിയത്. ഒരു ലിറ്റര്‍ പെട്രോളിന് ഇന്ന് 103.09 രൂപയും ഡീസലിന് 96.30 രൂപയുമാണ് ഇന്നത്തെ നിരക്ക്.
അതേസമയം കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഇന്ധന വില കുറഞ്ഞിരുന്നുവെങ്കിലും, അതിന് ശേഷം വീണ്ടും വര്‍ധിക്കുകയായിരുന്നു. കേരളമുള്‍പ്പെടെയുള്ള 15 സംസ്ഥാനങ്ങളിലെയും ഉത്തര്‍പ്രദേശിലെയും ഹരിയാനയിലെയും രണ്ട് ജില്ലകളിലും പെട്രോള്‍ വില ലിറ്ററിന് 100 രൂപയ്ക്ക് മുകളിലാണ്. ഡല്‍ഹി, ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവയുള്‍പ്പെടെ നാല് കേന്ദ്രഭരണ പ്രദേശങ്ങളിലെ പെട്രോള്‍ വിലയും ലിറ്ററിന് 100 മുകളിലെത്തിനില്‍ക്കുകയാണ്. പശ്ചിമ ബംഗാള്‍, കേരളം, ആസ്സാം, തമിള്‍ നാട്, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും നിയമസഭാ തെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയായതിന് ശേഷം മെയ് 4 മുതല്‍ രാജ്യത്തെ ഇന്ധന വില തുടര്‍ച്ചയായി നൂറിന് മുകളില്‍ തന്നെയായിരുന്നു.
മലയാള സിനിമയിലെ അഴകിന് റാണി; മഡോണയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലയും ഡോളര്‍ - രൂപാ വിനിമയ നിരക്കും അടിസ്ഥാനമാക്കിയാണ് ഇന്ധന വില നിശ്ചയിക്കുന്നത്. ഓരോ ദിവസവും രാവിലെ 6 മണി മുതലാണ് പുതിയ ഇന്ധന നിരക്കുകള്‍ പ്രാബല്യത്തില്‍ വരിക. അഞ്ച് സംസ്ഥാനങ്ങളിലെ നിയമ സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് ശേഷം മെയ് നാല് മുതലാണ് എണ്ണ കമ്പനികള്‍ ഇന്ധന നിരക്ക് വര്‍ധന പുനരാരംഭിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതിന് പിന്നാലെയാണ് രാജ്യത്ത് ഇന്ധന വിലയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാറ്റമുണ്ടാക്കുന്നത്.