ഇന്ധന വില വര്‍ധന; കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി, ബിജെപി നേതാവ് സുബ്രഹ്‌മണ്യൻ സ്വാമി
ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ധിച്ച് വരുന്ന പെട്രോള്‍ ഡീസല്‍ വിലവര്‍ധനവിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെപി നേതാവ് സുബ്രഹ്‌മണ്യൻ സ്വാമി. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ വിമര്‍ശനം പങ്കുവെച്ചത്. പെട്രോള്‍ ഡീസല്‍ ഉള്‍പ്പെടെയുള്ള ഇന്ധന വില വര്‍ധനവ് ഇന്ത്യയിലെ സത്യസന്ധരായ മനുഷ്യര്‍ക്ക് ദുരിതമാണ് സമ്മാനിക്കുന്നത്. ഇത് സാമ്പത്തികമായി ദുര്‍ബലപ്പെടുത്തുകയും അതില്‍ നിന്ന് തിരിച്ചുവരാന്‍ പ്രയാസമായിരിക്കുമെന്നുമാണ് അദ്ദേഹം തന്റെ ട്വിറ്ററില്‍ കുറിച്ചത്.
ഇതിന് മുമ്പും കേന്ദ്രത്തെ വിമര്‍ശിച്ച് സുഭ്രഹ്‌മണ്യൻ സ്വാമി രംഗത്ത് എത്തിയിരുന്നു. പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം വിമര്‍ശനവുമായി രംഗത്തെത്തിയത്. ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ ഒന്നും മറയ്ക്കാനില്ലെങ്കില്‍ പ്രധാനമന്ത്രി ഇസ്രയേലിന് കത്തയക്കണം. കാര്യങ്ങളുടെ യാതാര്‍ത്ഥ്യം എന്താണെന്ന് ചോദിച്ചറിയണമെന്നുമായിരുന്നു അദ്ദേഹം പെഗാസസ് വിവാദം സംബന്ധിച്ച് ട്വിറ്ററില്‍ കുറിച്ചത്.

ആരാണ് പെഗാസസിന് പിന്നിലെന്നും ഇതിന് വേണ്ടി പണം മുടക്കിയതരാണെന്നും സുബ്രഹ്‌മണ്യ സ്വാമി ട്വിറ്ററില്‍ കുറിച്ചു. ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് വലിയ വാര്‍ത്ത പുറത്ത് വരാനുണ്ടെന്ന് സുബ്രഹ്‌മണ്യ സ്വാമി അദ്യം പറഞ്ഞിരുന്നു. അതിന് ശേഷമാണ് ഇത് വിവാദമായത്.
പെഗാസസ് കൂടാത ഇതിന് മുമ്പ് പെട്രോള്‍ ഡീസല്‍ വില വര്‍ധനവിനെതിരെ തന്നെ വിമര്‍ശനവുമായി സുബ്രഹ്‌മണ്യസ്വാമി രംഗത്ത് വന്നിരുന്നു. രാമന്റെ ഇന്ത്യയില്‍ പെട്രോളിന് 93 രൂപ, സീതയുടെ നേപ്പാളില്‍ 53 രൂപ. രാവണന്റെ ലങ്കയില്‍ 51 രൂപ എന്നെഴുതിയ ചിത്രം ട്വീറ്റ് ചെയ്താണ് അദ്ദേഹം വിമര്‍ശനവുമായി അന്ന് രംഗത്തെത്തിയത്.
സാരിയില്‍ അതിസുന്ദരിയായി അനു ഇമ്മാനുവല്‍; ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
രാജ്യതത്ത് പെട്രോള്‍ ഡീസല്‍ വില ദിനംപ്രതി കൂടികൊണ്ടിരിക്കുകയാണ്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലുള്‍പ്പെടെ ഇന്ധന വില വര്‍ധന കുതിച്ചുയരുകയാണ്. ഇന്ന് ഡല്‍ഹിയിലെ പെട്രോള്‍ വില രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോളിന് 102.94, ഡീസലിന് 94.32യുമായി വര്‍ധിച്ചു. കേരളത്തിലെയും അവസ്ഥ സമാനമാണ് തിരുവനന്തപുരത്ത് 105 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. അതേസമയം ചെന്നൈയിലാണ് ഏറ്റവും വില കുറവ് 100 രൂപ മാത്രമാണ് പെട്രോളിനുള്ളത്.
ഇന്ധന വിലവര്‍ധനവിന് പുറമെ പാചക വാത വിലയിലും വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഗാര്‍ഹിക ഉപയോഗത്തിനായുള്ള ഗ്യാസിന് ഇന്ന് 15 രൂപ വര്‍ധിച്ച് 906 രൂപയായി കേരളത്തില്‍ പാചക വാതക വില ഉയര്‍ന്നിരിക്കുകയാണ്.












Click it and Unblock the Notifications