ഇന്ധന വില വർധന; പ്രവർത്തകർക്കൊപ്പം സൈക്കിൾ ചവിട്ട് പ്രതിഷേധിച്ച് ഡികെ ശിവകുമാർ
ബെംഗളൂരു; ഇന്ധനവില വർധനവിൽ സൈക്കിൾ റാലി നടത്തി പ്രതിഷേധിച്ച് കർണാടക കോൺഗ്രസ്. അധ്യക്ഷൻ ഡികെ ശിവകുമാറിന്റേയും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടേയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രവർത്തകർക്കൊപ്പം പാർട്ടി ഓഫീസിലേക്കാണ് നേതാക്കൾ സൈക്കിൾ റാലി നടത്തിയത്. തിങ്കളാഴ്ച രാവിലെയായിരുന്നു പ്രതിഷേധം നടത്തിയത്.
ബെംഗളൂരിവിലെ ക്യൂൻസ് റോഡിലുള്ള ഓഫീസിലേക്കാണ് റാലി നടത്തിയത്. ജില്ലാ ഓഫീസുകളിലും സമാന രീതിയിൽ കോൺഗ്രസ് റാലി സംഘടിപ്പിച്ചിരുന്നു.
സമാനമായ സൈക്കിൾ റാലികൾ മധ്യപ്രദേശിലും കോൺഗ്രസ് പ്രവർത്തകർ സംഘടിപ്പിച്ചിരുന്നു. നിരോധന ഉത്തരവുകൾ ലംഘിച്ച് പ്രതിഷേധം നടത്തിയതിന് രാജ്യസഭാ അംഗം ദിഗ്‌വിജയ സിങ്ങിനും 150 കോൺഗ്രസ് പ്രവർത്തകർക്കും എതിരെ പോലീസ് കേസെടുത്തിരുന്നു.

അതേസമയം ബെംഗളൂരുവിൽ നടന്ന റാലിയിൽ നേതാക്കൾ മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്തിരുന്നുവെങ്കിലും പാർട്ടി ഓഫീസിൽ വെച്ച് നടന്ന പ്രതിഷേധത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കപ്പെട്ടില്ലെന്ന വിർശനം ഉയർന്നിട്ടുണ്ട്.
Recommended Video
അതേസമയം തുടർച്ചയായ 23ാം ദിവസവും ഇന്ധന വില വർധിച്ചത് വലിയ പ്രതിഷേധങ്ങൾക്കാണ് വഴിവെച്ചത്. ഇന്ന് പെട്രോളിന് അഞ്ച് പൈസയും ഡീസലിന് 12 പൈസയുമാണ് കൂടിയത്. ജൂൺ ഏഴ് മുതലാണ് ഇന്ധന വില ഉയരാൻ തുടങ്ങിയത്. രാജ്യത്തെ ഇന്ധന വില ഇപ്പോൾ 19 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്.
കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് നികുതി കൂട്ടിയതോടെയാണ് ഇന്ധനവില വര്‍ധിപ്പിക്കേണ്ട സാഹചര്യമുണ്ടായതെന്നാണ് വിലവർധനയിൽ എണ്ണകമ്പനികളുടെ വിശദീകരണം. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും രാജ്യത്ത് ഇന്ധന വില വര്‍ധിച്ചിരുന്നു.












Click it and Unblock the Notifications