കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുടർച്ചയായ മൂന്നാം ദിവസവും ഇന്ധനവില കുതിക്കുന്നു; പ്രധാന നഗരങ്ങളിലെ നിരക്ക് ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: തുടർച്ചയായ മൂന്നാം ദിവസവും പെട്രോൾ ഡീസൽ വിലയിൽ വർദ്ധനവ്. പ്രധാന നഗരങ്ങളായ മുംബൈയിലും ദില്ലിയിലും പെട്രോളിന് 29 പൈസയാണ് കൂടിയത്. മുംബൈയിൽ ഡീസൽ ലിറ്ററിന് 19 പൈസയും ദില്ലിയിൽ 20 പൈസയും വർദ്ധിച്ചു. ഇതോടെ ദില്ലിയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 72.71 രൂപയിലും ഡീസൽ ലിറ്ററിന് 66.01 രൂപയിലുമെത്തി. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 78.39 രൂപയും ഡീസലിന് 69.24 രൂപയുമാണ് വ്യാഴാഴ്ചത്തെ നിരക്ക്.

ഇന്ത്യ യുദ്ധശേഷി വര്‍ധിപ്പിച്ചു; കരുത്ത് തെളിയിച്ച് ചൈനീസ് അതിര്‍ത്തിയില്‍ പ്രകടനംഇന്ത്യ യുദ്ധശേഷി വര്‍ധിപ്പിച്ചു; കരുത്ത് തെളിയിച്ച് ചൈനീസ് അതിര്‍ത്തിയില്‍ പ്രകടനം

സംസ്ഥാനത്തും ഇന്ധനവിലയിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 76.11 രൂപയിലും ഡീസൽ ലിറ്ററിന് 71.06 രൂപയുമാണ് ഇന്നത്തെ നിരക്ക്. കൊച്ചിയിൽ പെട്രോള്‍ ലിറ്ററിന് 74.78 രൂപയിലും ഡീസൽ 69.71 രൂപയുമാണ്. കോഴിക്കോട് പെട്രോൾ ലിറ്ററിന് 75.11 രൂപയും ഡീസൽ ലിറ്ററിന് 70.04 രൂപയുമാണ് നിരക്ക്

petrol

അന്താരാഷ്ട്ര മാർക്കറ്റിലെ ക്രൂഡ് ഓയിലിന്റെ വിലയും വിദേശ വിനിമയ നിരക്കും കണക്കിലെടുത്താണ് ആഭ്യന്തര വിപണിയിൽ ഇന്ധനവിലയിൽ മാറ്റമുണ്ടാകുന്നത്. സൗദി അരാംകോയിലെ ഡ്രോൺ ആക്രമണത്തിന് പിന്നാലെ വിപണിയില‍െ ക്രൂഡ് ഓയിൽ വില 20 ശതമാനത്തോളം ഉയർന്നിരുന്നു. എത്രയും വേഗം ഉദ്പാനം പുനസ്ഥാപിക്കുമെന്ന് സൗദി വ്യക്തമാക്കിയതോടെ ക്രൂഡ് ഓയിൽ വില പിന്നോട്ട് പോയിരുന്നു. സൗദിയുടെ ഉൽപ്പാദനം പൂർണമായും പുനസ്ഥാപിക്കുന്നതിനെ ആശ്രയിച്ചിരിക്കും ഇന്ധനവില കുറയുന്നത്.

ക്രൂഡ് ഓയിലിന്റെ ആഗോള മാനദണ്ഡമായ ബ്രെൻറ് ക്രൂഡ് ഓയിൽ ഫ്യൂച്ചേഴ്സ് 95 സെൻറ് അഥവാ 1.5 ശതമാനം ഇടിഞ്ഞ് ബാരലിന് 63.60 ഡോളറിലെത്തി.

English summary
Fuel price hike in India for 3rd consecutive day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X