Get Updates
Get notified of breaking news, exclusive insights, and must-see stories!

വീണ്ടും ഇരുട്ടടി; തുടർച്ചയായ രണ്ടാം തവണയും ഇന്ധനവില വർദ്ധിപ്പിച്ചു, പുതിയ നിരക്കുകൾ ഇതാ!

രാജ്യത്ത് സാധാരണക്കാർക്ക് വൻ തിരിച്ചടിയായി ഇന്ധനവില വീണ്ടും വർദ്ധിപ്പിച്ചു. പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 90 പൈസയോളമാണ് ഇന്ന് വർദ്ധിപ്പിച്ചത്. അഞ്ച് ദിവസത്തിനിടയിൽ ഉണ്ടാകുന്ന രണ്ടാമത്തെ നിരക്ക് വർദ്ധനവാണിത് എന്നുള്ളത് ജനങ്ങളുടെ ആശങ്ക ഇരട്ടിയാക്കുന്നു. കഴിഞ്ഞ മേയ് 15-ാം തീയതി പെട്രോളിനും ഡീസലിനും ലിറ്ററിന് 3 രൂപ വീതം ഒറ്റയടിക്ക് വർദ്ധിപ്പിച്ചിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് ഇപ്പോൾ വീണ്ടും ലിറ്ററിന് 90 പൈസ വീതം കൂട്ടി ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കുന്നത്.

വില വർദ്ധനവോടെ കേരളത്തിലെ വിവിധ ജില്ലകളിലും ഇന്ധന നിരക്കുകൾ വലിയ തോതിൽ ഉയർന്നു. സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് പെട്രോൾ വില 111 രൂപയക്ക് മുകളിലും ഡീസൽ വില ചരിത്രത്തിലാദ്യമായി 100 രൂപയ്ക്ക് മുകളിൽ എത്തുകയും ചെയ്തു. കേരളത്തിലെ പ്രധാന നഗരങ്ങളിലെ പുതുക്കിയ ഇന്ധന നിരക്കുകൾ താഴെ പറയുന്ന രീതിയിലാണ്.

തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനത്താണ് വില വർദ്ധനവ് ഏറ്റവും രൂക്ഷമായി ബാധിച്ചത്. പുതിയ നിരക്ക് പ്രകാരം തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന്റെ വില 111 രൂപ 71 പൈസയായി ഉയർന്നു. ഡീസൽ വിലയും റെക്കോർഡ് വേഗത്തിൽ കുതിച്ചുയർന്ന് 100 രൂപ കടന്നിരിക്കുകയാണ്.

fuel-price-hike-1779157437 jpg

കൊച്ചി: വാണിജ്യ നഗരമായ കൊച്ചിയിലും ഇന്ധനവിലയിൽ വലിയ മാറ്റമുണ്ടായി. പുതുക്കിയ നിരക്കനുസരിച്ച് കൊച്ചിയിൽ ഒരു ലിറ്റർ പെട്രോൾ ലഭിക്കാൻ ഇനി 109 രൂപ 73 പൈസ നൽകണം. കൊച്ചിയിലെ ഡീസൽ വില ലിറ്ററിന് 98 രൂപ 63 പൈസയായും വർദ്ധിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര വിപണിയിലെ അസംസ്കൃത എണ്ണവിലയിലുണ്ടാകുന്ന ചലനങ്ങളും വിപണിയിലെ പ്രതിസന്ധികളുമാണ് ഇന്ധനവില തുടർച്ചയായി വർദ്ധിക്കാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അഞ്ച് ദിവസത്തിനുള്ളിൽ മാത്രം പെട്രോളിനും ഡീസലിനും മൊത്തം നാല് രൂപയോളമാണ് വർദ്ധിച്ചിരിക്കുന്നത്.

തുടർച്ചയായുണ്ടാകുന്ന ഈ ഇന്ധനവില വർദ്ധനവ് സാധാരണക്കാരുടെ കുടുംബ ബജറ്റിനെ താളം തെറ്റിക്കുമെന്നതിൽ തർക്കമില്ല. യാത്രാക്കൂലി വർദ്ധനവിനും വിപണിയിൽ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും ഇത് വഴിവെക്കുമെന്ന ആശങ്കയും ഇതിനോടകം ശക്തമായിട്ടുണ്ട്. വരും ദിവസങ്ങളിലും വിലയിൽ വീണ്ടും മാറ്റങ്ങൾ ഉണ്ടായേക്കാമെന്നാണ് വിപണിയിൽ നിന്നുള്ള സൂചനകൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+