Get Updates
Get notified of breaking news, exclusive insights, and must-see stories!

പെട്രോള്‍, ഡീസല്‍ വില ഇന്നും കൂട്ടി; പെട്രോള്‍ വില 120 രൂപയിലേക്ക്..!!

രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു. ഇന്ന് പെട്രോള്‍ വില ലിറ്ററിന് 2.61 രൂപയും ഡീസലിന് 2.71 രൂപയും ആണ് വര്‍ധിപ്പിച്ചിരിക്കുന്നത്. 10 ദിവസത്തിനിടെ ഇത് നാലാം തവണയാണ് ഇന്ധന വില വര്‍ധിപ്പിക്കുന്നത്. ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളര്‍ കടന്നിട്ടും വില മാറ്റമില്ലാതെ നിലനിര്‍ത്തിയതിനെത്തുടര്‍ന്ന് ഉണ്ടായ നഷ്ടം നികത്തുന്നതിനായി പൊതുമേഖലാ എണ്ണക്കമ്പനികള്‍ പരിഷ്‌കരണങ്ങള്‍ തുടരുകയാണ്.

മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ വെറ്ററിനറി ഓഫീസര്‍ ഒഴിവ്; അപേക്ഷിക്കേണ്ടതിങ്ങനെ
മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ വെറ്ററിനറി ഓഫീസര്‍ ഒഴിവ്; അപേക്ഷിക്കേണ്ടതിങ്ങനെ

ഏറ്റവും പുതിയ വില പരിഷ്‌കാരത്തെ തുടര്‍ന്ന് ന്യൂഡല്‍ഹിയില്‍ പെട്രോളിന് ഇപ്പോള്‍ ലിറ്ററിന് 102.12 രൂപയും ഡീസല്‍ വില ലിറ്ററിന് 95.20 രൂപയുമായി ഉയര്‍ന്നു. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 115.32 രൂപയാണ് വില. ഡീസലിന് 104.41 രൂപയായി. കൊല്‍ക്കത്തയില്‍ 113.51 രൂപയാണ് പെട്രോള്‍ വില. ഡീസലിന് 99.82 രൂപയായി. മുംബൈയില്‍ 111.21 രൂപ, 97.83 രൂപ എന്നിങ്ങനെയാണ് യഥാക്രമം പെട്രോള്‍, ഡീസല്‍ വില.

Fuel Price Hike

പശ്ചിമേഷ്യയിലെ യുഎസ്-ഇറാന്‍ സംഘര്‍ഷവും ഹോര്‍മുസ് കടലിടുക്ക് അടച്ചതും മൂലമുണ്ടായ അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ആണ് തുടര്‍ച്ചയായി പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധനവ് ഉണ്ടായത്. മെയ് 15 ന് ആദ്യമായി വര്‍ധിപ്പിച്ചതിന് ശേഷം ഇടവിട്ട് വില വര്‍ധിപ്പിക്കുന്ന സ്ഥിതിയാണ്. മെയ് 15 ന് ഇന്ധന വില പരിഷ്‌കരണം പുനരാരംഭിച്ചതിനുശേഷം പെട്രോള്‍, ഡീസല്‍ വിലകളിലെ മൊത്തം വര്‍ധനവ് ലിറ്ററിന് 7.5 രൂപയിലെത്തിയതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

"ഞാൻ മോദിയുടെ വലിയ ആരാധകൻ, എന്റെ സുഹൃത്താണ്"; ഡൽഹിയിലേക്ക് അപ്രതീക്ഷിത ഫോൺ കോളുമായി ട്രംപ്!

പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷത്തിന്റെ സാഹചര്യത്തെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം കാരണം അസംസ്‌കൃത എണ്ണ വില വളരെ അസ്ഥിരമായി തുടരുന്നുവെന്ന് ഒഎന്‍ജിസി ഡയറക്ടര്‍ (പര്യവേക്ഷണം) സുഷമ റാവത്ത് പറഞ്ഞു. ''സമാധാന ഉടമ്പടി പ്രഖ്യാപിക്കുമ്പോള്‍ ക്രൂഡ് ഓയില്‍ വില കുറയാന്‍ തുടങ്ങും. എന്നാല്‍ ഉടനടി പരിഹാരമില്ലെന്ന് വ്യക്തമാകുമ്പോള്‍, വില വീണ്ടും ഉയരും,'' റാവത്ത് എഎന്‍ഐയോട് പറഞ്ഞു.

അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വിപണികളില്‍ തുടര്‍ച്ചയായ അസ്ഥിരത ഉണ്ടായിരുന്നിട്ടും, ആഗോള ഊര്‍ജ്ജ വിലയിലെ വര്‍ധനവിന്റെ പൂര്‍ണ്ണമായ ആഘാതത്തില്‍ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കാന്‍ ഇന്ത്യയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. അതേസമയം ഇന്ധന വിലയിലെ പുതിയ വര്‍ധനവ് പണപ്പെരുപ്പം നേരിടുന്ന കുടുംബങ്ങളെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കും.

24% വരെ വാർഷിക ലാഭം! ഈ ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ വഴി നിക്ഷേപിച്ചവർക്ക് വൻ നേട്ടം
24% വരെ വാർഷിക ലാഭം! ഈ ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ വഴി നിക്ഷേപിച്ചവർക്ക് വൻ നേട്ടം

ഡീസലിന്റെ വിലയിലെ വര്‍ധനവ് ലോജിസ്റ്റിക്‌സിന്റെ ചെലവ് വര്‍ദ്ധിപ്പിക്കും, അതുവഴി ദൈനംദിന അവശ്യവസ്തുക്കളുടെ വിലയെ ബാധിക്കും. ഇന്ധന വിലയിലെ മുന്‍ വര്‍ധന കാരണം പാലും ബ്രെഡും ഇതിനകം തന്നെ ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+