കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ധന വില കുതിച്ചുയരുന്നു; മുംബൈയിൽ പെട്രാൾ വില 80 കടന്നു, 10 ദിവസത്തിൽ കൂടിയത് 2.05 രൂപ

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് പെട്രോൾ വില കുതിച്ചുയരുന്നു. വെള്ളിയാഴ്ച രാജ്യതലസ്ഥാനത്ത് പെട്രോൾ വില 74.34ൽ എത്തിയപ്പോൾ മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 80 രൂപയാണ്. കഴിഞ്ഞ 10 ദിവസത്തിനിടെ പെട്രോൾ വിലയിൽ 2.05 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഡീസൽ ലിറ്ററിന് 1.65 രൂപയും വർദ്ധിച്ചു. ആഗോള വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില കുതിച്ചുയരുന്നതിനെ തുടർന്നാണ് ഇന്ധന വില വർദ്ധിക്കുന്നത്.

മാണി'യെ കൈവിടാതെ പാലാ: യുഡിഎഫിന്‍റെ പൊന്നാപുരം കോട്ടയില്‍ വിജയക്കൊടി പാറിച്ച് കാപ്പന്‍മാണി'യെ കൈവിടാതെ പാലാ: യുഡിഎഫിന്‍റെ പൊന്നാപുരം കോട്ടയില്‍ വിജയക്കൊടി പാറിച്ച് കാപ്പന്‍

തുടർച്ചയായ പത്താം ദിവസമാണ് ഇന്ധനവിലയിൽ വർദ്ധനവുണ്ടാകുന്നത്. സൗദി അറേബ്യയിലെ അരാംകോ എണ്ണ കമ്പനിയുടെ എണ്ണപ്പാടത്തിനും സംസ്കരണ കേന്ദ്രത്തിനും നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ആഗോള വിപണിയിൽ എണ്ണവില കുതിച്ചുകയറിയത്.

pala

ഇന്ത്യയിലെ എണ്ണ ഇറക്കുമതിയുടെ അഞ്ചിലൊന്ന് സൗദി അറേബ്യയെ ആശ്രയിച്ചാണ്. ഇന്ത്യയിലേക്കുള്ള വിതരണം സുരക്ഷിതമാക്കാനായി സൗദി ഉദ്യോഗസ്ഥരുമായി അധികൃതർ ബന്ധപ്പെട്ട് വരികയാണ്. ആക്രണത്തെ തുടർന്ന് സൗദി അറേബ്യയുടെ മൊത്തം എണ്ണ ഉൽപ്പാദനത്തിൽ 57 ലക്ഷം ബാരലാണ് കുറവുണ്ടായത്. ചരിത്രത്തിലെ ഏറ്റവും വലിയ നാശനഷ്ടമാണിത്.

കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാൻ കഴിഞ്ഞ ദിവസം സൗദി അറേബ്യയുടെ വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. ഇന്ത്യയിലേക്കുള്ള എണ്ണ വിതരണം തടസ്സപ്പെടില്ലെന്ന് ഉറപ്പ് ലഭിച്ചതായി അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

English summary
Fuel price hike petrol touches 80 in Mumbai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X