കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോൾ വില വർധന; ദില്ലിയിൽ പമ്പുകൾ അടച്ചിട്ട് സമരം, പ്രതിഷേധം ദില്ലി സർക്കാരിനെതിരെ

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ദില്ലിയിൽ പമ്പുകൾ അടച്ചിട്ട് സമരം | Oneindia Malayalam

ദില്ലി: ഇന്ധന നികുതിയിൽ ദില്ലി സർക്കാര്‍ ഇളവ് നൽകാത്തതിൽ പ്രതിഷേധിച്ച് ദില്ലിയിൽ ഇന്ന് പമ്പുടമകളുടെ സമരം. രാജ്യതലസ്ഥാനത്തെ 400ഓളം പമ്പുകൾ ഇന്ന് പ്രവർത്തിക്കില്ല. തിങ്കളാഴ്ച രാവിലെ ആറ് മണി മുതൽ 23 മണിക്കൂറാണ് സമരം. പെട്രോൾ ഡീലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പ്രതിഷേധം.

ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ അഭ്യർത്ഥന പ്രകാരം രാജ്യത്തെ 13 സംസ്ഥാനങ്ങൾ പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതിയിൽ ഇളവ് നൽകിയിരുന്നു. ദില്ലി സർക്കാർ ഇതിന് തയാറാകാത്തതിനെ തുടർന്നാണ് പമ്പുടമകളുടെ പ്രതിഷേധം.

pupm

സമീപ സംസ്ഥാനങ്ങളായ ഹരിയാനയിലു ഉത്തർപ്രദേശിലും നികുതി കുറഞ്ഞതിനാൽ ഇന്ധനവിലയിൽ വലിയ വ്യത്യാസമാണുള്ളത്. ഇതോടെ ദില്ലിയിൽ വിൽപ്പന കുറഞ്ഞെന്നും പമ്പുടമകൾ ആരോപിക്കുന്നു.

അതേസമയം ബിജെപി സ്പോൺസേർഡ് സമരമാണ് പമ്പുടമകൾ നടത്തുന്നതെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രതികരിച്ചു. ബിജെപിയുടെ വൃത്തിക്കെട്ട രാഷ്ട്രീയകളികൾക്ക് തിരഞ്ഞെടുപ്പിൽ ജനം മറുപടി പറയുമെന്നും അരവിന്ദ് കെജ്രിവാൾ പ്രതികരിച്ചു.

തുലാമാസ പൂജകൾക്ക് ശേഷം ശബരിമല നട ഇന്ന് അടയ്ക്കും; യുവതികളെത്താൻ സാധ്യത, കനത്ത സുരക്ഷതുലാമാസ പൂജകൾക്ക് ശേഷം ശബരിമല നട ഇന്ന് അടയ്ക്കും; യുവതികളെത്താൻ സാധ്യത, കനത്ത സുരക്ഷ

ഞായറാഴ്ച ദില്ലിയിൽ പെട്രോളിന് 25 പൈസ കുറഞ്ഞ് 81.74 രൂപയിലെത്തിയിരുന്നു. ഡീസൽ ലിറ്ററിന് 75.19 രൂപയിലുമെത്തി. മുംബൈയിൽ 87.21, കൊൽക്കത്തയിൽ 83.58, ചെന്നൈയിൽ 84.96 എന്നിങ്ങനെയാണ് ഒരു ലിറ്റർ പെട്രോളിന്റെ വില.

സംഘർഷഭരിതമായി സന്നിധാനം, ഇന്ന് ശബരിമലയിലേക്ക് എത്തിയത് നാല് സ്ത്രീകൾ, ഒരാൾ തളർന്ന് വീണു!സംഘർഷഭരിതമായി സന്നിധാനം, ഇന്ന് ശബരിമലയിലേക്ക് എത്തിയത് നാല് സ്ത്രീകൾ, ഒരാൾ തളർന്ന് വീണു!

English summary
fuel price hike pump owners strike at dilli
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X