ഇന്ധന വില വർധനവ്; നികുതി കുറക്കാൻ കേന്ദ്രം തയ്യാറായേക്കില്ല
ഡൽഹി; രാജ്യത്തെ ഇന്ധന വില നിയന്ത്രിക്കാനായി നികുതി വെട്ടിക്കുറക്കാൻ കേന്ദ്രം തൽക്കാലം തയ്യാറായേക്കില്ല എന്ന് റിപ്പോർട്ട്. പെട്രോളിന്റെയും ഡീസലിന്റെയും തീരുവ വെട്ടിക്കുറയ്ക്കാനുള്ള എണ്ണ മന്ത്രാലയത്തിന്റെ നിർദ്ദേശത്തിനോട് ധനമന്ത്രാലയത്തിന് താൽപര്യം ഇല്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിന് പകരമായി എണ്ണക്കമ്പനികൾ സ്റ്റിക്കർ ഷോക്ക് പരമാവധി കൈകാര്യം ചെയ്യണമെന്നാണ് വിദഗ്ദർ മുന്നോട്ട വെക്കുന്ന നിർദേശം.
ചിരിയാണ് സാറേ മെയിൻ.. നിറഞ്ഞ് ചിരിച്ച് മഞ്ജു വാര്യർ, പുതിയ ചിത്രങ്ങൾ വൈറൽ
അന്താരാഷ്‌ട്ര എണ്ണ വിലക്കയറ്റം കൈകാര്യം ചെയ്യുന്നതിനുള്ള വഴികൾ ചർച്ച ചെയ്യാൻ ധനകാര്യ, എണ്ണ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരും. സർക്കാർ നടത്തുന്ന എണ്ണ വിപണന കമ്പനികളുടെ ഉന്നത ഉദ്യോ ഗസ്ഥരും അടുത്തിടെ യോഗം ചേർന്നിരുന്നു. യോ ഗത്തിൽ ഇന്ധനത്തിന്റെ തീരുവ വെട്ടിക്കുറയ്ക്കാനുള്ള നിർദ്ദേശം ധനകാര്യ മന്ത്രാലയ ഉദ്യോഗസ്ഥർ അംഗീകരിച്ചില്ല. എണ്ണവില കുറവായിരുന്നപ്പോൾ കുത്തനെ ഉയർന്നിരുന്ന തീരുവ വെട്ടിക്കുറയ്ക്കണമെന്നായിരുന്നു യോ ഗത്തിൽ ഉയർന്ന നിർദേശം. എന്നാൽ ഇത് സാധ്യമാകില്ലെന്നും വിലക്കയറ്റം നേരിടാൻ കൂടുതൽ നടപടികൾ സ്വീകരിക്കണമെന്നും കമ്പനികളോട് ധനമന്ത്രാലയ ഉദ്യോ ഗസ്ഥർ ആവശ്യപ്പെടുകയും ചെയ്തു.

മാർച്ച് 22 നും ഏപ്രിൽ 6 നും ഇടയിൽ ഇന്ധനങ്ങൾക്ക് ലിറ്ററിന് ഏകദേശം 10 രൂപയാണ് വർധിച്ചതിന്. ആഭ്യന്തര, അന്താരാഷ്‌ട്ര വിലകളിൽ ഇപ്പോഴും പെട്രോളിന് ഏകദേശം 8 രൂപയും ഡീസലിന് 18 രൂപയും നിലവിലെ ക്രൂഡിന്റെ നിലവാരത്തിൽ വ്യത്യാസമുണ്ട്. നിലവിൽ തലസ്ഥാന നഗരമായ ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 105.41 രൂപയും ഡീസലിന് ലിറ്ററിന് 96.67 രൂപയാണ് വില. കേന്ദ്ര എക്സൈസ് തീരുവയും സംസ്ഥാനങ്ങൾ ചുമത്തുന്ന മൂല്യവർധിത നികുതിയും ചില്ലറ വിൽപ്പന വിലയുടെ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഡൽഹിയിലെ പെട്രോളിന്റെ റീട്ടെയിൽ വിലയുടെ 42 ശതമാനവും ഡീസലിന്റെ 37 ശതമാനവും നികുതിയാണ്.
എട്ട് വർഷത്തിനുള്ളിൽ വൻ വർധനവാണ് എക്സൈസ് തീരുവയിൽ ഉണ്ടായത്. 2014 ഏപ്രിലിൽ പെട്രോളിന് 9.48 രൂപയായിരുന്നു എക്സൈസ് തീരുവ. ഇന്ന് ഇത് 27.9 രൂപയാണ്. ഡീസലിന്റെ തീരുവ ലിറ്ററിന് 3.18 രൂപയിൽ നിന്ന് 21.8 രൂപയായും ഉയർന്നു. പെട്രോൾ, ഡീസൽ എന്നിവയിൽ നിന്നുള്ള സെൻട്രൽ എക്സൈസ് ശേഖരണം 2020 സാമ്പത്തിക വർഷത്തിൽ 1.78 ലക്ഷം കോടി രൂപയിൽ നിന്ന് 2021 സാമ്പത്തിക വർഷത്തിൽ 3.72 ലക്ഷം കോടി രൂപയായി ഉയർന്നു. 2014-ന്റെ മധ്യത്തോടെ എണ്ണവില കുറയാൻ തുടങ്ങിയിരുന്നു. കഴിഞ്ഞ എട്ട് വർഷങ്ങളിൽ ഭൂരിഭാഗവും താഴ്ന്ന നിലയിലായിരുന്നു. എന്നാൽ വിലത്തകർച്ചയിൽ നിന്ന് നേട്ടമുണ്ടാക്കാൻ കേന്ദ്രം തീരുവ ഉയർത്തുകയായിരുന്നു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഉയർന്ന നികുതികൾക്കൊപ്പമുള്ള വിലക്കയറ്റവും ഉപഭോക്താക്കളെ കാര്യമായി ബാധിക്കുന്നുണ്ട്. അന്താരാഷ്ട്ര വില കുറയുമെന്നാണ് സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനികൾ പ്രതീക്ഷിക്കുന്നത്. ഇത് നിലവിലെ നഷ്ടം നികത്താൻ അവരെ സഹായിക്കുമെന്നും ഇവർ പ്രതീക്ഷിക്കുന്നു. മാർക്കറ്റിംഗിലെ നഷ്ടം നികത്താൻ കമ്പനികൾ അവരുടെ ശക്തമായ റിഫൈനിംഗ് മാർജിൻ ഉപയോഗിക്കണമെന്നും ഇവർ നിർദേശിക്കുന്നു. നിലവിൽ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ദിനംപ്രതി മാറിക്കൊണ്ട് ഇരിക്കുകയാണ്. ബുധനാഴ്ച എണ്ണവില ബാരലിന് 106 ഡോളറായിരുന്നു. ഇന്ന് അത് ഏകദേശം 7 ഡോളർ കൂടി വർധിച്ചു.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications