കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിഷേധങ്ങൾ കൊണ്ട് പ്രയോജനമില്ല; ഇന്ധന വില മുന്നോട്ട് തന്നെ.. തിരുവനന്തപുരത്ത് പെട്രോൾ 85 കടന്നു

Google Oneindia Malayalam News

Recommended Video

cmsvideo
ഇന്ധന വില മുന്നോട്ട് തന്നെ! | Oneindia Malayalam

ദില്ലി: രാജ്യത്ത് ഇന്ധനവിലയിൽ ഇന്നും വർധന. പെട്രോൾ ലിറ്ററിന് 10 പൈസയും ഡീസൽ ലിറ്ററിന് 9 പൈസയുമാണ് വർദ്ധിച്ചത്. സംസ്ഥാനത്ത് പെട്രോളിന് ഇന്നലെ 15 പൈസയും ഡീസലിന് ആറ് പൈസയുമാണ് കൂടിയത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 85.42 രൂപയായി. ഡീസലിന് 78.98 രൂപയിലുമെത്തി.

മോദിയുടെ ആരോഗ്യപദ്ധതി വേണ്ടെന്ന് കേരളം; നഷ്ടം 23 ലക്ഷം കുടുംബങ്ങള്‍ക്ക്!! രാഷ്ട്രീയക്കളിമോദിയുടെ ആരോഗ്യപദ്ധതി വേണ്ടെന്ന് കേരളം; നഷ്ടം 23 ലക്ഷം കുടുംബങ്ങള്‍ക്ക്!! രാഷ്ട്രീയക്കളി

കോഴിക്കോട് ഒരു ലിറ്റർ പെട്രോളിന് 84.34 രൂപയും ഡീസലിന് 77.39 രൂപയുമാണ് ഈടാക്കുന്നത്. കൊച്ചിയിൽ പെട്രോളിനും ഡീസലിനും യഥാക്രമം 84.08 രൂപയും 77.73 രൂപയുമാണ്.

fuel

രാജ്യതലസ്ഥാനമായ ദില്ലിയിൽ ഒരു ലിറ്റർ പെട്രോളിന് 82.16 രൂപയും ഡീസലിന് 73.87 രൂപയുമാണ്. മുബൈയിൽ പെട്രോൾ 89.54 രൂപയിലും ഡീസൽ 78.42 രൂപയിലുമെത്തി. മുംബൈയിലെ പർഭാനിയിൽ ഒരു ലിറ്റർ പെട്രോളിന് 91.15 രൂപയാണ്. മഹാരാഷ്ട്രയിലെ 12 ഇടങ്ങളിൽ ഇന്ധനവില 90ന് മുകളിലാണ്.

ഇന്ധനവില കുതിച്ചുയരുന്നതോടെ വില നിയന്ത്രിക്കാൻ അടിയന്തിരമായി സർക്കാർ ഇടപെടണമെന്ന ആവശ്യം ശക്തമാവുകയാണ്. രാജ്യവ്യാപകമായി പ്രതിഷേധം ഉയരുമ്പോൾ സർക്കാരും കടുത്ത പ്രതിസന്ധിയിലാണ്. ഇന്ധന നികുതി കുറയ്ക്കണമെന്ന ആവശ്യം ഉയരുകയാണെങ്കിലും അത് മറ്റ് വികസന പ്രവർത്തനങ്ങളെ ബാധിക്കുമെന്ന നിലപാടിലാണ് കേന്ദ്രസർക്കാർ.

വീട്ടുകാരെ മയക്കി കിടത്തി കവർച്ച; വേലക്കാരിയുടേത് വമ്പൻ തന്ത്രങ്ങൾ; ഞെട്ടിത്തരിച്ച് പോലീസുംവീട്ടുകാരെ മയക്കി കിടത്തി കവർച്ച; വേലക്കാരിയുടേത് വമ്പൻ തന്ത്രങ്ങൾ; ഞെട്ടിത്തരിച്ച് പോലീസും

അതേസമയം നഷ്ടം നോക്കാതെ കർണാടക സർക്കാർ ഇന്ധന വിലയിൽ കുറവ് വരുത്തി. പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം കുറയ്ക്കുന്നതായി മുഖ്യമന്ത്രി കുമാരസ്വാമി ഇന്നലെ പ്രഖ്യാപിച്ചു. നേരത്തെ ആന്ധ്രാപ്രദേശും, പശ്ചിമ ബംഗാളും രാജസ്ഥാനും ഇന്ധനവില കുറച്ചിരുന്നു.

English summary
fuel price increased in kerala, diesel will soon touch 80
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X