ഇന്ധന വില ലിറ്ററിന് രണ്ട് രൂപ വീതം കുറച്ചു; ആശ്വാസമായി പ്രഖ്യാപനം
Recommended Video

ബെംഗളൂരു: ഇന്ധനവില കുതിച്ചുയരുന്നതിനിടെ ജനങ്ങൾക്ക് ആശ്വാസമായി കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ പ്രഖ്യാപനം. കർണാടകയിൽ പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് രണ്ട് രൂപ വീതം കുറയ്ക്കുമെന്ന് കുമാരസ്വാമി വ്യക്തമാക്കി.
കൽബുർഗിയിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഇന്ധനവില ദിനം പ്രതി കുതിച്ചുയരുകയാണ്. നികുതി കുറയ്ക്കുന്നതോടെ ഇന്ധനവില കുറയുമെന്ന പ്രതീക്ഷയിലാണ് കർണാടകയിലെ ജനങ്ങൾ. കർണാടകയിലെ സഖ്യകക്ഷി സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും വില രണ്ട് രൂപവീതം കുറയ്ക്കാൻ തീരുമാനിച്ചതായി ഞാൻ നിങ്ങളെ അറിയിക്കുകയാണ്. സർക്കാരിന്റെ തീരുമാനം ജനങ്ങൾക്ക് ആശ്വാസമാകുമെന്ന് കരുതുന്നു- കുമാരസ്വാമി പറഞ്ഞു.

ആന്ധ്രാപ്രദേശും, പശ്ചിം ബംഗാളും രാജസ്ഥാനും നേരത്തെ ഇന്ധനവില കുറച്ചിരുന്നു. മഹാരാഷ്ട്രയിൽ ഇന്ധനവില 90 കടന്നിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് കർണാടക സർക്കാരിന്റെ പ്രഖ്യാപനം
Today, we are taking a decision that we are going to reduce Rs 2 on both petrol and diesel: Karnataka Chief Minister HD Kumaraswamy in Kalaburagi #Karnataka pic.twitter.com/COyYWzFAmy
— ANI (@ANI) September 17, 2018












Click it and Unblock the Notifications