കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ധന വില ലിറ്ററിന് രണ്ട് രൂപ വീതം കുറച്ചു; ആശ്വാസമായി പ്രഖ്യാപനം

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ഇന്ധന വില ലിറ്ററിന് രണ്ട് രൂപ വീതം കുറച്ചു ! | Oneindia Malayalam

ബെംഗളൂരു: ഇന്ധനവില കുതിച്ചുയരുന്നതിനിടെ ജനങ്ങൾക്ക് ആശ്വാസമായി കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ പ്രഖ്യാപനം. കർണാടകയിൽ പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് രണ്ട് രൂപ വീതം കുറയ്ക്കുമെന്ന് കുമാരസ്വാമി വ്യക്തമാക്കി.

ബ്രിട്ടന്‌റെ രണ്ട് ഉപഗ്രഹങ്ങളുമായി പിഎസ്എൽവി കുതിച്ചു; ഐഎസ്ആർഒയ്ക്ക് ലഭിക്കുക 200 കോടി രൂപബ്രിട്ടന്‌റെ രണ്ട് ഉപഗ്രഹങ്ങളുമായി പിഎസ്എൽവി കുതിച്ചു; ഐഎസ്ആർഒയ്ക്ക് ലഭിക്കുക 200 കോടി രൂപ

കൽബുർഗിയിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഇന്ധനവില ദിനം പ്രതി കുതിച്ചുയരുകയാണ്. നികുതി കുറയ്ക്കുന്നതോടെ ഇന്ധനവില കുറയുമെന്ന പ്രതീക്ഷയിലാണ് കർണാടകയിലെ ജനങ്ങൾ. കർണാടകയിലെ സഖ്യകക്ഷി സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും വില രണ്ട് രൂപവീതം കുറയ്ക്കാൻ തീരുമാനിച്ചതായി ഞാൻ നിങ്ങളെ അറിയിക്കുകയാണ്. സർക്കാരിന്റെ തീരുമാനം ജനങ്ങൾക്ക് ആശ്വാസമാകുമെന്ന് കരുതുന്നു- കുമാരസ്വാമി പറഞ്ഞു.

ചലച്ചിത്രതാരം ക്യാപ്റ്റൻ രാജു അന്തരിച്ചു; അന്ത്യം കൊച്ചിയിലെ വസതിയിൽ!!!ചലച്ചിത്രതാരം ക്യാപ്റ്റൻ രാജു അന്തരിച്ചു; അന്ത്യം കൊച്ചിയിലെ വസതിയിൽ!!!

fulel price

ആന്ധ്രാപ്രദേശും, പശ്ചിം ബംഗാളും രാജസ്ഥാനും നേരത്തെ ഇന്ധനവില കുറച്ചിരുന്നു. മഹാരാഷ്ട്രയിൽ ഇന്ധനവില 90 കടന്നിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് കർണാടക സർക്കാരിന്റെ പ്രഖ്യാപനം

English summary
karnataka government will cuts fuel price by two rupee per litre
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X