ഇന്ധന വില വീണ്ടും വര്‍ദ്ധിപ്പിച്ചു: 37 ദിവസത്തിനുള്ളില്‍ കൂട്ടിയത് 21 തവണ, പുതിയ വിലവിവരങ്ങള്‍ അറിയാം
കൊച്ചി: കൊവിഡ് ദുരിതത്തിനിടെ ജനങ്ങള്‍ക്ക് ഇരട്ടി ആഘാതം സൃഷ്ടിച്ച് രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ദ്ധിച്ചു. പെട്രോളിനും ഡീസലിനും 20 പൈസ വീതമാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് ഒരു ലിറ്ററിന് 97.29 രൂപയും ഡീസലിന് 92.63 രൂപയും ആയി.

കൊച്ചിയില്‍ പെട്രോളിന് 95.41 രൂപയും ഡീസലിന് 90.86 രൂപയുമായി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വില വര്‍ദ്ധിപ്പിക്കുന്നത്. ഈ മാസം ഇത് മൂന്നാം തവണയാണ് ഇന്ധന വില ഉയരുന്നത്. രാജ്യത്ത് 37 ദിവസത്തിനുള്ളില്‍ 21 തവണയാണ് ഇന്ധനവില വര്‍ദ്ധിപ്പിക്കുന്നത്. അതേസമയം, തുടര്‍ച്ചയായ ഇന്ധനവില സാധാരണക്കാരെ ദുരിതത്തിലാക്കുകയാണ്.












Click it and Unblock the Notifications