ജനങ്ങളെ പൊറുതിമുട്ടിച്ച് ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധന; സംസ്ഥാനത്ത് ഡീസല്‍ വില 100 കടന്നു
ദില്ലി: സാധാരണക്കാര്‍ക്ക് വീണ്ടും തിരിച്ചടിയായി ഇന്ന് ഇന്ധന വില വീണ്ടും വര്‍ദ്ധിച്ചു. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ദ്ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഡീസല്‍ വില വീണ്ടും നൂറ് കടന്നു. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ ഡീസലിന് 100 രൂപ 14 പൈസയാണ്. പതിനൊന്ന് ദിവസത്തിനിടെ , പെട്രോളിന് കൂടിയത് ഏഴ് രൂപയോളമാണ്. ഡീസലിന് 6 രൂപ 74 പൈസയും വര്‍ദ്ധിച്ചു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 11ന് വില വര്‍ദ്ധിപ്പിച്ചതിന്റെ പശ്ചാത്തലത്തില്‍ ഡീസലിന് നൂറ് രൂപ കടന്നിരുന്നു. എന്നാല്‍ നവംബറില്‍ എക്സൈസ് ഡ്യൂട്ടി കുറച്ചപ്പോള്‍ വില 100ല്‍ താഴെയാവുകയായിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ നാല് മാസത്തോളം വില വര്‍ദ്ധിപ്പിച്ചിരുന്നില്ല. തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് പിന്നാലെ വില ഉയരുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഒരാഴ്ച കഴിഞ്ഞാണ് വില വര്‍ദ്ധിപ്പിച്ചത്.

അതേസമയം, ഇന്ന് ഡല്‍ഹിയില്‍ പെട്രോളിനും ഡീസലിനും 80 പൈസയാണ് വര്‍ധിച്ചത്. രാജ്യതലസ്ഥാനത്ത് പെട്രോള്‍ ലിറ്ററിന് 101.81 രൂപയിലും ഡീസല്‍ ലിറ്ററിന് 93.07 രൂപയിലുമാണ് വില്‍പ്പന നടക്കുന്നത്. മുംബൈയില്‍ ഇന്ധനവിലയില്‍ 84 പൈസയുടെ വര്‍ധനവ് രേഖപ്പെടുത്തി, പെട്രോളിന്റെയും ഡീസലിന്റെയും വില 116.72 രൂപയായും 100.94 രൂപയായും എത്തി. ചെന്നൈയില്‍ 76 പൈസ വര്‍ധിപ്പിച്ചതോടെ പെട്രോളിന് 107.45 രൂപയും ഡീസലിന് 97.52 രൂപയുമായി. കൊല്‍ക്കത്തയില്‍ പെട്രോളിന് 83 പൈസ വര്‍ധിച്ച് 111.35 രൂപയായും ഡീസലിന് 80 പൈസ വര്‍ധിച്ച് 96.22 രൂപയിലും എത്തി.
രാജ്യത്തുടനീളം നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്, പ്രാദേശിക നികുതിയുടെ അടിസ്ഥാനത്തില്‍ ഓരോ സംസ്ഥാനത്തിനും വ്യത്യാസമുണ്ട്. മാര്‍ച്ച് 22 ന് നിരക്ക് പരിഷ്കരണത്തില്‍ നാലര മാസത്തെ ഇടവേള അവസാനിച്ചതിന് ശേഷം ഇത് ഒമ്പതാമത്തെ വില വര്‍ദ്ധനവാണ്.
-
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന് ആശ്വാസം; എസ്പിഡിഐ സ്ഥാനാര്‍ഥി കെഎം അഷ്റഫ് പത്രിക പിന്‍വലിച്ചു -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications