Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ധന വിലയില്‍ മോദിയെ ട്രോളി രാഹുല്‍; ഒരു പൈസയോ എന്ന്!! സംസ്ഥാനത്ത് നേരിയ കുറവ്

Recommended Video

cmsvideo
    മോദിയെ ട്രോളി രാഹുൽ ഗാന്ധി | Oneindia Malayalam

    ദില്ലി; പതിനാറ് ദിവസമായി കുതിച്ചുയര്‍ന്ന പെട്രോള്‍-ഡീസല്‍ വിലയില്‍ കമ്പനികള്‍ കുറവ് വരുത്തി. ബുധനാഴ്ച കുറച്ചത് ഒരു പൈസ. ഇതെങ്ങനെ സാധിച്ചുവെന്നാണ് സോഷ്യല്‍ മീഡിയയിലെ പരിഹാസ ചോദ്യം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഒരു പൈസയോ പ്രധാനമന്ത്രി എന്നാണ് ട്വീറ്റ് ചെയ്തത്.

    കേന്ദ്രസര്‍ക്കാരിനും എണ്ണ കമ്പനികള്‍ക്കുമെതിരെ രൂക്ഷമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്. ബുധനാഴ്ച രാവിലെ 60 പൈസ കുറച്ചുവെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. എന്നാല്‍ അധികം വൈകുന്നതിന് മുമ്പേ അത് തിരുത്തി. ഒരു പൈസയാണ് കുറച്ചത് എന്നാക്കി മാറ്റി. ക്ലറിക്കല്‍ തെറ്റ് സംഭവിച്ചതാണെന്നും വിശദീകരിച്ച് കമ്പനികള്‍ രംഗത്തെത്തി. ഇതോടെയാണ് സോഷ്യല്‍ മീഡിയയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പൊങ്കാല തുടങ്ങിയത്.

    78453

    എക്‌സൈസ് തീരുവ കുറച്ച് വില പിടിച്ചുനിര്‍ത്തണമെന്നാണ് ഉയരുന്ന ആവശ്യം. എന്നാല്‍ ഈ തീരുവ വഴി ലഭിക്കുന്ന പണമാണ് പാലവും റോഡും നിര്‍മിക്കാന്‍ ഉപയോഗിക്കുന്നതെന്നും തീരുവ കുറച്ചാല്‍ വികസനം മുടങ്ങുമന്നും കേന്ദ്രസര്‍ക്കാര്‍ ന്യായീകരിക്കുന്നു. വില കുറയ്ക്കാനുള്ള ഒരു നിര്‍ദേശവും കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വച്ചിട്ടില്ല.

    അതേസമയം, വ്യാഴാഴ്ച കേരളത്തില്‍ വിലയില്‍ നേരിയ കുറവ് വരുത്തി. പെട്രോളിന് ഏഴ് പൈസയും ഡീസലിന് അഞ്ച് പൈസയും കുറച്ചു. തിരുവനന്തപുരത്ത് പെട്രോളിന് 82.54 രൂപയാണ്് വില. ഡീസലിന് 75.13 രൂപയും. ജൂണ്‍ ഒന്ന് മുതല്‍ സംസ്ഥാനത്ത് ഒരു രൂപ കുറയ്ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിട്ടിച്ചുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+