ഇന്ധന വില വീണ്ടും കൂടി..മുംബൈയിൽ സെഞ്ച്വറി അടിച്ച് പെട്രോൾ
ദില്ലി; രാജ്യത്ത് വിവിധ നഗരങ്ങളിൽ ഇന്ധനവില വീണ്ടും ഉയർന്നു.മുംബൈയിൽ പെട്രോൾ വില 100 കടന്നു. ചരിത്രത്തിൽ ആദ്യമായാണ് മുംബൈയിൽ പെട്രോൾ വില 'സെഞ്ച്വറി' തൊടുന്നത്. പെട്രോളിന് ലിറ്ററിന് 100.19 രൂപയായി. ഡീസലിന് 92.29 രൂപയാണ്.
ബ്ലാക്ക് ആൻഡ് വൈറ്റ് ഫംഗസ് ബാധയേറ്റ രോഗിക്ക് നിർണായക ശസ്ത്രക്രിയ- ചിത്രങ്ങൾ
നേരത്തേ തന്നെ മധ്യപ്രദേശിലേയും രാജസ്ഥാനിലേയും മഹാരാഷ്ട്രയിലേയും വിവിധ നഗരങ്ങളിൽ പെട്രോൾ വില 100 കടന്നിരുന്നു. രാജ്യത്ത് ഇപ്പോൾ പെട്രോളിനും ഡീസലിനും ഏറ്റവും വില കൂടിയത് രാജസ്ഥാനിലെ ശ്രീ ഗംഗാനഗര്‍ ജില്ലയിലാണ്.വാറ്റ് നികുതിയിലെ വ്യത്യാസമാണ് ഇന്ധന വിലയിൽ വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ത വില ഈടാക്കുന്നത്. രാജസ്ഥാനാണ് നിലവിൽ ഏറ്റവും കൂടുതൽ വാറ്റ് ഈടാക്കുന്ന സംസ്ഥാനം

രാജ്യതലസ്ഥാനത്ത് പെട്രോൾ വില 93.94 രൂപയാണ്. ഡീസൽ വില 84.61 രൂപയാണ്. കൊൽക്കത്തയിൽ പെട്രോളിന് 93.97 രൂപയും ഡീസലിന് 87.74 രൂപയുമാണ്. പശ്ചിമബംഗാളിൽ ഇത് 95.51 രൂപയും ഡീസൽ വില 89.65 രൂപയുമാണ്.അതേസമയം തിരുവനന്തപുരത്ത് പെട്രോൾ വില കുതിക്കുകയാണ്.നിലവിൽ 95.92 രൂയാണ് പെട്രോളിന്. ഡീസലിന് 91.23 രൂപയും. കൊച്ചയിൽ പെട്രോൾ വില 95.04 രൂപയും ഡീസലിന് 89.46 രൂപയുമാണ്.മെയ് നാലിന് ശേഷം ഇത് പതിനഞ്ചാം തവണയാണ് ഇന്ധന വില വർധിക്കുന്നത്.
മോഡേൺ,നാടൻ വേഷങ്ങളിൽ ഒരു പോലെ തിളങ്ങി നടി നിഖിത സ്വാമി, പുതിയ ഫോട്ടോകൾ












Click it and Unblock the Notifications