കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു ദിവസം വിശ്രമിച്ചു.. പെട്രോൾ വില വീണ്ടും മുകളിലേക്ക് തന്നെ!!

  • By Desk
Google Oneindia Malayalam News

ദില്ലി: ഒരു ദിവസത്തെ ഇടവേളയ്ക്കുശേഷം വീണ്ടും ഇന്ധനവില വര്‍ധിച്ചു. ഡല്‍ഹി, മുംബൈ,കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് ഇന്ധവില വര്‍ധിച്ചത്. പെട്രോള്‍- ഡീസല്‍ വിലയില്‍ ഉണ്ടാകുന്ന മാറ്റം ക്രൂഡ് ഓയിലിന്റെ വിലയെ ആശ്രയിച്ചാണിരിക്കുന്നത്. അടുത്ത കാലത്തായി ഇന്ധനവില വര്‍ധനവിലേക്ക് നയിച്ചതും ക്രൂഡ് ഓയിലിന്റെ വിലയിലുണ്ടായ വര്‍ധനവാണ്.

fuel

ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 79.51രൂപയും,ഡീസല്‍ ലിറ്ററിന് 71.55രൂപയുമാണ്. മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് 86.91രൂപയും ഡീസല്‍ ലിറ്ററിന് 75.96 രൂപയുമാണ്. ലെവിയിലുള്ള വ്യത്യാസം മൂലം ഓരോ സംസ്ഥാനത്തും ഇന്ധനവില വ്യത്യസ്തമായി തുടരുകയാണ്. രാജ്യത്തെ മെട്രോ നഗരങ്ങളില്‍ ദില്ലിയിലാണ് ഇന്ധനവില കുറവുള്ളത്. വാണിജ്യ നികുതി , വാറ്റ് എന്നിവയിലുള്ള കുറവ് കാരണം പല സംസ്ഥാനങ്ങളുടെയും തലസ്ഥാന നഗരികളിലും കുറഞ്ഞ ഇന്ധനവിലയാണ് നിലവിലുള്ളത്.

fuel price

ഓഗസ്ത് 16ന് ശേഷം പെട്രോള്‍ വില ലിറ്ററിന് രണ്ട് രൂപയും ഡീസല്‍ ലിറ്ററിന് 2.61 രൂപയും വര്‍ദ്ധിച്ചിരുന്നു. ക്രൂഡ് ഓയില്‍ വില ഉയര്‍ത്തിയതും എക്‌സൈസ് തീരുവ വര്‍ധിച്ചതുമാണ് ഇന്ധവിലവര്‍ധനവിനു കാരണം. നിലവില്‍ ബ്രെന്റ് ക്രൂഡ് ഓയിലിന് 78ഡോളറാണ്. രൂപയുടെ മൂല്യം ഇനിയും ഇടിയുകയാണെങ്കില്‍ ക്രൂഡ് ഓയിലിന്റെ വില ഇടിയുകയും ഇന്ധനവില കൂടുകയും ചെയ്യും.

മതസംഘടനകളും കേന്ദ്രവും പാലം വലിച്ച ചരിത്രങ്ങള്‍... എന്താണ് ആര്‍ട്ടിക്കിള്‍ 377മതസംഘടനകളും കേന്ദ്രവും പാലം വലിച്ച ചരിത്രങ്ങള്‍... എന്താണ് ആര്‍ട്ടിക്കിള്‍ 377

English summary
el prices hiked again at mumbai and delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X