Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യത്ത് ഇന്ധന വില സർവകാല റെക്കോർഡിൽ; തിരുവനന്തപുരത്ത് 111

ന്യൂ ഡൽഹി: രാജ്യത്ത് ഇന്ധന വില വീണ്ടും വർധിപ്പിച്ചു. നിലവിൽ റെക്കോർഡ് വിലയ്ക്കാണ് ഇന്ധനം ലഭ്യമാകുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷമാണ് രാജ്യത്ത് ഇന്ധന വില വർധിപ്പിച്ചത്. ഡൽഹിയിൽ പെട്രോളിന് 108.99 രൂപയും, മുംബൈയിൽ 114.81 രൂപയുമാണ് പെട്രോൾ വില. ഡീസലിന് ഡൽഹിയിൽ 97.72 രൂപയും, മുംബൈയിൽ 105.86രൂപയുമാണ് ഇന്നത്തെ ഒരു ലിറ്റർ ഡീസലിന്റെ വില. കൊൽക്കത്തയിൽ പെട്രോളിന് 109.46, ഡീസലിന് 100.84 മാണ് വില. ചെന്നൈയിൽ പെട്രോളിന് 105.74, ഡീസലിന് 101.92മാണ് ഇന്നത്തെ വില.

കേരളത്തിൽ ഇന്ന് ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് വർധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 111കഴിഞ്ഞു.111 രൂപ 29 പൈസയാണ് തലസ്ഥാനത്ത് ഒരു ലിറ്റർ പെട്രോളിന്റെ ഇന്നത്തെ വില. കോഴിക്കോട് പെട്രോൾ വില 109 രൂപ 52 പൈസയായി.

കൊച്ചിയിൽ 109 രൂപ 25 പൈസയാണ് ഇന്നത്തെ പെട്രോൾ വില. ഡീസലിന് തിരുവനന്തപുരത്ത് 105 രൂപ 09 പൈസയും കൊച്ചിയിൽ 103.14ഉം ആണ് വില. കോഴിക്കോട് ഡീസലിന് 103.44 രൂപയായി.

petrol-diesel

ഇന്ധനവില വർദ്ധന വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ നവമ്പര്‍ 9 മുതൽ അനിശ്ചിത കാലത്തേക്ക് സർവീസ് നിർത്തിവക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കോവിഡ് മൂലം സാമ്പത്തികമായി തകർന്ന് കിണ്ടിരിക്കുന്ന സ്വകാര്യ ബസ് മേഖലയെ വീണ്ടും തകർച്ചയിലേക് തള്ളി വിടുകയാണ് ഇന്ധന വില വർധനവും. മിനിമം ചാർജ് 12 രൂപയാക്കുക , കിലോ മീറ്റർ നിരക്ക് ഒരു രൂപയായി വർദ്ധിപ്പിക്കുക, വിദ്യാർത്ഥികളുടെ മിനിമം ചാർജ്ജ് 6 രൂപയാക്കുക, തുടർന്നുള്ള ചാർജ്, യാത്രാ നിരക്കിന്റെ 50 ശതമാനമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അനിശ്ചിതകാല സമരം നടത്താൻ സ്വകര്യ ബസ് സംഘടനകൾ ഒരുങ്ങുന്നത്.

എണ്ണക്കമ്പനികൾ ദിനംപ്രതി ഇന്ധനവില വർധിപ്പിക്കുന്നത് സാധാരണക്കാരെയുൾപ്പെടെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇന്ധനവില ഉയർന്നതോടെ പച്ചക്കറികളുടെയും, അവശ്യസാധനങ്ങളുടേയും വില കുതിച്ചുയരുകയാണ്. വില കുറക്കാനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന നികുതി കുറയ്ക്കണമെന്നുള്ള ആവശ്യവും ഉ യര്‍ന്നിരുന്നു.

പുത്തന്‍ മേക്കോവറില്‍ കുടുംബ വിളക്ക് താരം അതിര മാധവ്; ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറല്‍

വില കുറയാന്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഭൂരിപക്ഷം സംസ്ഥാനങ്ങളും എതിര്‍ത്തതോടെ പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് കൗണ്‍സില്‍ തീരുമാനിക്കുകയായിരുന്നു. രാജ്യത്തെ ഇന്ധന വില കുറയാതിരിക്കാൻ കാരണം, സംസ്ഥാനങ്ങൾ ഇന്ധനവില ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ സമ്മതിക്കാത്തതാണെന്ന വാദമുയർത്തിയാണ് കേന്ദ്ര സർക്കാർ ഇപ്പോൾ വില വർധനവിനെ പ്രതിരോധിക്കുന്നത്. എണ്ണയുടെ വിതരണവും ആവശ്യകതയും സംബന്ധിച്ച് എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുമായി കേന്ദ്ര സർക്കാർ ചർച്ച നടത്തുന്നുണ്ടെങ്കിലും വിലയിൽ ഉടനടി ഇളവ് ഉണ്ടാകാൻ സാധ്യതയുണ്ടാവില്ലെന്നാണ് വിലയിരുത്തൽ.

Recommended Video

cmsvideo
    പാവപ്പെട്ടവരെ ദുരിതത്തിലാക്കി ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+