കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ധനവിലയില്‍ പൊറുതിമുട്ടി രാജ്യം; തുടര്‍ച്ചയായ 14ാം ദിവസവും വില വര്‍ദ്ധിപ്പിച്ചു, പ്രതിഷേധം..!!

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് തുടര്‍ച്ചയായ പതിനാലാം ദിവസവും എണ്ണക്കമ്പനികള്‍ ഇന്ധനവില വര്‍ദ്ധിപ്പിച്ചു. ഡീസലിന് ഇന്ന് 61 പൈസയും പെട്രോളിന് 51 പൈസയുമാണ് ഇന്ന് വര്‍ദ്ധിപ്പിച്ചത്. ഇതോടെ കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ പെട്രോള്‍ ലിറ്ററിന് വര്‍ദ്ധിച്ചത് 7 രൂപ 65 പൈസയാണ്. ഡീസലിന് ഒരു ലിറ്ററിന് 7 രൂപ 86 പൈസയും വര്‍ദ്ധിച്ചു. രാജ്യത്ത് ഇപ്പോള്‍ ഒരു ലിറ്റര്‍ പെട്രോളിന് 79 രൂപ 9 പൈസയും ഡീസലിന് 73 രൂപയും 55 പൈസയുമാണ്. എന്നാല്‍ ആഗോള വിപണിയില്‍ ഇന്ധന വില കുത്തനെ കുറഞ്ഞ സാഹചര്യത്തിലാണ് ഇന്ത്യന്‍ വിപണിയില്‍ വില ഉയരുന്നത്. ഇതിനെതിരെ രാജ്യത്ത് വലിയ പ്രതിഷേധമാണ് ഉയരുന്നത്.

fuel

Recommended Video

cmsvideo
Petrol, diesel prices hiked for 12th straight da

ജൂണ്‍ 7 മുതലാണ് രാജ്യത്ത് ഇന്ധനവില ഉയരാന്‍ തുടങ്ങിയത്. ഇത് അടുത്ത ആഴ്ച്ചവരെ തുടര്‍ന്നേക്കുമെന്നാണ് എണ്ണ കമ്പനികള്‍ പറയുന്നത്.പ്രതിദിനം പരമാവധി 60 പൈസ വരെ കൂട്ടാനാണ് കമ്പനികളുടെ തീരുമാനം. കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് തിരുവ കൂട്ടിയതാണ് ഇന്ധന വില വര്‍ധനവിന് കാരണമായി പറയുന്നത്. എന്നാല്‍ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഗണ്യമായി കുറയുന്ന സാഹചര്യത്തില്‍ അടുത്തയാഴ്ച്ച മുതല്‍ ഇന്ധന വില കുറഞ്ഞേക്കാം.

രാജ്യം മൊത്തം പ്രതിസന്ധിയിലായ വേളയില്‍ നികുതി കൂട്ടിയത് അനീതിയും ക്രൂരതയുമാണെന്നാണ് പ്രതിപക്ഷം വിമര്‍ശിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ 19 മാസം മുന്‍പ് ബാരലിന് 90 ഡോളറായിരുന്നു നിരക്കെങ്കില്‍ നിലവില്‍ ബ്രെന്റ് ക്രൂഡ് ബാരലിന് 45 ഡോളറില്‍ താഴെയാണ് നിരക്ക്. ഡീസല്‍ വില കുത്തനെ ഉയരുന്നത് ചരക്ക് നീക്കത്തെ ബാധിക്കും. ലോക്ക്ഡൗണ്‍ കാലമായതിനാല്‍ തന്നെ ഇന്ധന വില വര്‍ധനവിനൊപ്പം യാത്രക്കാരുടെ എണ്ണത്തിലുള്ള വലിയ കുറവും പൊതുഗതാഗത മേഖലയെ കൂടുതല്‍ നഷ്ടത്തിലാക്കും. ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ഉണ്ടായ നഷ്ടം നികത്താനും വരും ദിവസങ്ങളില്‍ ഇന്ധന വില കമ്പനികള്‍ കുത്തനെ ഉയര്‍ത്തുമെന്നാണ്. കണക്കാക്കപ്പെടുന്നത്.

English summary
Fuel prices increased for the 14th consecutive day in india
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X