Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇരുട്ടടി അവസാനിക്കുന്നില്ല; ഇന്നും ഇന്ധനവിലയില്‍ വര്‍ദ്ധന, കേരളത്തില്‍ സെഞ്ച്വറിയടിച്ച് ഡീസല്‍

തിരുവനന്തപുരം: ജനങ്ങള്‍ക്ക് ഇരുട്ടടിയായി ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധന. ഡിസലിന് ഇന്ന് 38 കൂടി വര്‍ദ്ധിച്ചതോടെ കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഡീസലിന് 100 രൂപ കടന്നു. തിരുവനന്തപുരത്തെ പാറശാല, വെള്ളറട, കാരക്കോണം എന്നീ മേഖലകളില്‍ ഡീസല്‍ വിലയാണ് 100 കടന്നത്. ഇന്നത്തെ വില 100 രൂപ എട്ട് പൈസയാണ്. തിരുവനന്തപുരം നഗരത്തില്‍ 99.83 രൂപയാണ് വില. ഇടുക്കി ജില്ലകളിലെ ചില പെട്രോള്‍ പങ്കുകളിലും ഡീസല്‍ വില 100 കടന്നു. ഇന്ന് പെട്രോളിന് 30 പൈസയാണ് വര്‍ദ്ധിപ്പിച്ചത്.

fuel

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് കൊച്ചിയില്‍ ഒരു ലിറ്റര്‍ ഡീസലിന് 97.90 രൂപയാണ് വില. ഇവിടെ പെട്രോളിന് 104 രൂപ 35 പൈസയായി. കോഴിക്കോട് പെട്രോള്‍ വില 104.61 രൂപയും ഡീസല്‍ വില 98.20 രൂപയുമാണ്. പത്ത് മാസത്തിനിടെ ഡീസലിന് 19.63 രൂപയാണ് കൂട്ടിയത്. കഴിഞ്ഞ 16 ദിവസത്തില്‍ ഡീസലിന് 3.85 രൂപ കൂട്ടി. നാല് മാസം മുമ്പാണ് കേരളത്തില്‍ പെട്രോള്‍ വില 100 കടന്നത്. ഡിസല്‍ വില 100 കടക്കുന്ന പന്ത്രണ്ടാമത് സംസ്ഥാനമാണ് കേരളം.

ഇനി വരുന്ന ദിവസങ്ങളില്‍ ഇന്ധനവില വര്‍ദ്ധന തുടരുമെന്നാണ് വിദഗ്ദര്‍ സൂചന നല്‍കുന്നത്. ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന ഇന്ധനവില രാജസ്ഥാനിലെ ശ്രീ ഗംഗാനഘറിലാണ്. പെട്രോളിന് ഇവിലെ 116.06 രൂപയാണ്. ഡീസല്‍ 106.77 രൂപയുമായി. അതേസമയം, ഇന്ധനവില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ വില കുറയുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന വാദം. എന്നാല്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ ഈ തീരുമാനത്തെ എതിര്‍ത്തിരുന്നു.

കിടിലന്‍ ലുക്കില്‍ സാനിയ അയ്യപ്പന്‍; സൂപ്പര്‍ ഹോട്ടെന്ന് ആരാധകര്‍, പുതിയ ഫോട്ടോഷൂട്ട് വൈറല്‍

ഇന്ധന വില കുറയാന്‍ ജി എസ് ടി യില്‍ ഉള്‍പ്പെടുത്തുകയല്ല വേണ്ടത് മറിച്ച് കേന്ദ്രം സെസ് വെട്ടിക്കുറയ്ക്കുകയാണ് ചെയ്യേണ്ടെതെന്ന് സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞിരുന്നു. പെട്രോളിയവും ആള്‍ക്കഹോളും മാത്രമാണ് സംസ്ഥാനങ്ങള്‍ക്ക് നികുതി ചുമത്താന്‍ അധികാരമുള്ള ഉല്‍പ്പന്നങ്ങള്‍. സംസ്ഥാനത്തിന്റെ ആകെ നികുതിവരുമാനത്തിന്റെ പകുതിയും ഇവയില്‍ നിന്നാണ് വരുന്നത്. ഒരു ലിറ്റര്‍ പെട്രോളില്‍ നിന്ന് 26 രൂപയും ഡീസല്‍ നിന്ന് 29 രൂപയും അധിക സെസായി കേന്ദ്രം ഈടാക്കുന്നുണ്ട്. പെട്രോള്‍/ ഡീസല്‍ വില കുറയ്ക്കണമെന്ന് കേന്ദ്രത്തിന് ആഗ്രഹമുണ്ടെങ്കില്‍ ഈ സെസ് പിന്‍വലിക്കുകയാണ് ആദ്യം വേണ്ടത്. പെട്രോളിയത്തെ ജി എസ് ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ സംസ്ഥാനത്തിന്റെ വിഹിതം കൂടി കേന്ദ്രത്തിലേക്കെത്തും എന്നതല്ലാതെ വില കുറയില്ല എന്ന് കേന്ദ്രത്തിനു നന്നായറിയാമെന്ന് ബാലഗോപാല്‍ പറഞ്ഞിരുന്നു.

Recommended Video

cmsvideo
    പാവപ്പെട്ടവന് ഇരുട്ടടിയായി ഇന്ധനവില

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+