തുടര്‍ച്ചയായി നാലാം ദിവസവും ഇന്ധന വില കൂട്ടി; കേരളത്തില്‍ ഡീസല്‍ വില നൂറിലേക്ക്
ന്യൂഡല്‍ഹി: പെട്രോള്‍ ഡീസല്‍ വില പിടുത്തം തരാതെ കുതിച്ചുയരുന്നു. തുടര്‍ച്ചയായി നാലാം ദിനവും ഇന്ധന വില ഉയര്‍ന്നു തന്നെ. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ ഇന്നലെ വരെ 103.24 രൂപയുണ്ടായ പെട്രോളിന് ഇന്ന് 103.54 രൂപയായി ഉയര്‍ന്നിരിക്കുകയാണ്. 91.77 രൂപയുണ്ടായിരുന്ന ഡീസലിന് 35 പൈസ വര്‍ധിച്ച് 92.12 രൂപയാണ് ഇന്നത്തെ വില. മുംബൈയില്‍ പെട്രോളിന്റെ വില 110 രൂപക്കരികിലും ഡീസലിന് 100 രൂപക്കരികിലുമെത്തി. 109.54 രൂപയും, ഡീസലിന് 99.22 രൂപയുമാണ് ഇന്നത്തെ വില.

കേരളത്തില്‍ ഡീസല്‍ വിലയും നൂറിലേക്ക് കടക്കുന്നു. ഒരു ലിറ്റര്‍ ഡീസലിന് 37 പൈസയും പെട്രോളിന് 30 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്്. തിരുവനന്തപുരത്ത് ഡീസലിന് 99.08 രൂപയും പെട്രോള്‍ ലിറ്ററിന് 105.78 രൂപയുമായി. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 104 രൂപ 29 പൈസയും ഡീസലിന് 97 രൂപ എട്ട് പൈസയുമായി. കൊച്ചിയില്‍ പെട്രോളിന് 103 രൂപ 80 പൈസയും ഡീസലിന് 97 രൂപ ഇരുപത് പൈസയുമാണ് വില.ഓരോ സംസ്ഥാനവും ഇന്ധന നിരക്കില്‍ ചുമത്തുന്ന മൂല്യവര്‍ധിത നികുതിക്കനുസരിച്ചാണ് ഇന്ധന വിലയില്‍ മാറ്റം സംഭവിക്കുന്നത്.
കൊല്‍ക്കത്തയില്‍ പെട്രോളിന് 104.23 രൂപയും, ഡീസലിന് 95.23 രൂപയുമാണ് ഇന്നത്തെ വില. അതേസമയം ചെന്നൈയിലും പെട്രോളിന് 100 കടന്നു. 101.1 ആണ് ചെന്നൈയില്‍ ഇന്നത്തെ പെട്രോള്‍ വില. ഡീസലിന് 96.60 രൂപയും വര്‍ധിച്ചു. ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം തുടങ്ങിയ പൊതുമേഖലാ എണ്ണ ശുദ്ധീകരണ കമ്പനികളാണ് ദിവസേന ഇന്ധന നിരക്കുകള്‍ പുതുക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലയും രൂപയുടെ-ഡോളര്‍ വിനിമയ നിരക്കും കണക്കിലെടുത്താണ് ഇവ പുതുക്കുന്നത്. എല്ലാ ദിവസവും രാവിലെ 6 മുതല്‍ പെട്രോള്‍, ഡീസല്‍ വിലകളില്‍ മാറ്റങ്ങള്‍ വരുത്തും.
Recommended Video
ഇതാണ് യഥാര്‍ത്ഥ ഗ്ലാമറസ് ലുക്ക്; മാളവികയുടെ ഹോട്ട് ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
തുടര്‍ച്ചയായ ഇന്ധന വില വര്‍ധനവ് മൂലം നിത്യോപയോഗ സാധനങ്ങള്‍ക്കും വില വര്‍ധിക്കുകയാണ്. ജനങ്ങള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമായി മാറികൊണ്ടിരിക്കുകയാണ് ഇന്ധന വിയും സാധനങ്ങളുടെ വിലയും. കോവിഡ് പ്രതിസന്ധിയില്‍ നിന്ന് മുക്തമാകുന്ന ജനങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ് വിലക്കയറ്റം. കഴിഞ്ഞ ദിവസം പാചക വാതകത്തിന്റെ വിലയും വര്‍ധിപ്പിച്ചിരുന്നു. 15 രൂപയാണ് പാചക വാതകത്തിന് വില വര്‍ധിപ്പിച്ചത്.












Click it and Unblock the Notifications