രാജ്യത്ത് ഇന്ധനവില കൂട്ടി; വില വർധനവ് 138 ദിവസത്തിന് ശേഷം
ദില്ലി; രാജ്യത്ത് ഇന്ധനവില കൂട്ടി.138 ദിവസത്തിന് ശേഷമാണ് വർധന. ഡീസല്‍ വില ലിറ്ററിന് 85 പൈസയും പെട്രോളിന് 88 പൈസയുമാണ് ഉയർന്നത്. ഇതോടെ തിങ്കളാഴ്ച കൊച്ചിയിൽ 105.04 രൂപയായി. നേരത്തേ അത് 104.17 ആയിരുന്നു.

കഴിഞ്ഞ നവംബർ 4 ന് ശേഷം രാജ്യത്ത് ഇന്ധന വില വർധിപ്പിച്ചിട്ടില്ല. ഉത്തർപ്രദേശ്, മണിപ്പൂർ, ഉത്തരാഖണ്ഡ്, ഗോവ, പഞ്ചാബ് എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതോടെയാണ് രാജ്യത്ത് ഇന്ധന വില പുനര്‍നിര്‍ണയം മരവിപ്പിച്ചതെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ.
Recommended Video
എട്ട് വഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് അന്തരാഷ്ട്ര തലത്തിൽ ഇന്ധന വില.. ലോക രാഷ്ട്രങ്ങൾ റഷ്യയ്ക്കു മേലുള്ള ഉപരോധങ്ങൾ കടുപ്പിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാകണമായത്. നിലവിലെ നിരക്കിൽ പെട്രോളും ഡീസലും വിൽക്കുന്നത് എണ്ണക്കമ്പനികൾക്ക് 12.10 രൂപയുടെ നഷ്ടം ഉണഅടാക്കുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.












Click it and Unblock the Notifications