പത്ത് ദിവസമായി ഇന്ധന വിലയിൽ മാറ്റമില്ല; പ്രധാന നഗരങ്ങളിലെ ഇന്ധന വിലകൾ അറിയാം
ഡൽഹി: രാജ്യത്ത് പത്താം ദിവസവും മാറ്റമില്ലാതെ തുടർന്ന് പെട്രോൾ ഡീസൽ വിലകൾ. നിലവിൽ രാജ്യ തലസ്ഥാനമായ ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 105.41 രൂപയും ഡീസലിന് 96.67 രൂപയും ആണ്. വ്യവസായിക ന ഗരമായ മുംബൈയിലാകട്ടെ ഇത് യഥാക്രമം 120.51 രൂപ 104.77 രൂപ എന്നിങ്ങനെയാണ്. ചരിത്രത്തിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ വെച്ച് റെക്കോർഡ് നിരക്കാണ് ഇത്. ദിവസേനയുള്ള പെട്രോൾ വിലയും ഡീസൽ വിലയും എണ്ണ വിപണന കമ്പനികൾ ദിവസേന അറിയിക്കാറുണ്ടെങ്കിലും 10 ദിവസമായിട്ടും ഈ വിലയിൽ മാറ്റം വരുത്തിയിട്ടില്ല.
രാജ്യത്തിന്റെ മറ്റ് പ്രധാന ന ഗരങ്ങളിലെ വിലകൾ പരിശോധിക്കുമ്പോൾ. കൊൽക്കത്തയിൽ പെട്രോളിന് 115.12 രൂപയും ഡീസലിന് 99.82 രൂപയും ആണ് വില. ചെന്നൈയിലും ഇത് യഥാക്രമം 110.89 രൂപ, 100.94 രൂപ എന്നിങ്ങനെയാണ്. ഹൈദരാബാദിൽ 118.07 രൂപ, 101.14 രൂപയും ബംഗളൂവിൽ ആകട്ടെ 111.25 രൂപ, 94.81 രൂപ എന്നിങ്ങനെയാണ് വിലകൾ. നികുതി, ഗതാഗതച്ചെലവ് മുതലായവയെ ആശ്രയിച്ച് ഈ ഇന്ധനങ്ങളുടെ നിരക്കുകൾ ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെടുന്നു. ഈ പത്ത് ദിവസത്തെ മരവിപ്പിക്കലിന് മുമ്പ്. 16 ദിവസത്തിനുള്ളിൽ പെട്രോളിനും ഡീസലിനും 10 രൂപയോളം വർധിപ്പിച്ചിരുന്നു.

അതേസമയം ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്നതിനായി പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് കുറയ്ക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോട് അഭ്യർത്ഥിക്കുന്നുണ്ടെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി വ്യാഴാഴ്ച പറഞ്ഞു. കഴിഞ്ഞ വർഷം കേന്ദ്രം പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ചതായും സംസ്ഥാന സർക്കാരിനോട് ഇത് ചെയ്യാൻ ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു. ഛത്തീസ്ഗഡിൽ പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് 24 ശതമാനമാണ്. ഇത് 10 ശതമാനമായി കുറച്ചാൽ ഉപഭോക്താക്കൾക്ക് വലിയ ഉപകാരം ആയിരിക്കുമെന്നും. ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളും പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് കുറച്ചിട്ടുണ്ടെന്നും പുരി ചൂണ്ടിക്കാട്ടി.
അതേ സമയം ആഗോള ക്രൂഡ് ഓയിൽ വില വ്യാഴാഴ്ചയും ഉയർന്നു. ബ്രെന്റ് ഫ്യൂച്ചറുകൾ 42 സെൻറ് അഥവാ 0.4 ശതമാനം ഉയർന്ന് ബാരലിന് 109.17 ഡോളറായും യു.എസ്. വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ഫ്യൂച്ചറുകൾ 23 സെന്റോ 0.22 ശതമാനം ഉയർന്ന് ബാരലിന് 104.39 ഡോളറോ ആകുകയും ചെയ്തു. വരും ദിവസങ്ങളിൽ ഇന്ധനങ്ങൾക്ക് ഇനിയും വില ഉയരും എന്ന സൂചനയാണ് ലഭിക്കുന്നത്. എന്നാൽ വില നിയന്ത്രിക്കാനായി തീരുവ വെട്ടിക്കുറക്കാൻ കേന്ദ്രം ഇനിയും തയ്യാറായേക്കില്ല എന്നും കഴിഞ്ഞ ദിവസം റിപ്പോർട്ട് പുറത്ത് വന്നിരുന്നു. വിലക്കയറ്റം ചർച്ച ചെയ്യാൻ ധനകാര്യ, എണ്ണ മന്ത്രാലയ ഉദ്യോ ഗസ്ഥർ കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയിൽ ആയിരുന്നു ഈ തീരുമാനം ഉയർന്ന് കേട്ടത്.












Click it and Unblock the Notifications