കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിടികിട്ടാപുള്ളി മല്യയെ ഉടന്‍ ഇന്ത്യയിലെത്തിക്കില്ല; റിപ്പോര്‍ട്ട് വ്യാജം, നിഷേധിച്ച് സര്‍ക്കാരും

  • By Desk
Google Oneindia Malayalam News

ദില്ലി: ബാങ്കുകളില്‍ നിന്ന് കോടികളുടെ വായ്പ എടുത്ത് മുങ്ങിയ വ്യവസായി വിജയ് മല്യയെ ഉടന്‍ നാട്ടിലെത്തിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വ്യാജം. ഇക്കാര്യത്തെ കുറിച്ച് തനിക്കൊന്നുമറിയില്ലെന്ന് മല്യയുടെ സഹായിയായ യുവതി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. വിജയ് മല്യയെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയായിട്ടില്ലെന്ന് സര്‍ക്കാരും പ്രതികരിച്ചു.

Recommended Video

cmsvideo
Vijay Mallya not being extradited to India anytime soon, | Oneindia Malayalam
V

മല്യയെ ഉടന്‍ മുംബൈയിലെത്തിക്കുമെന്നും അദ്ദേഹത്തൊടൊപ്പം സിബിഐ, ഇഡി ഉദ്യോഗസ്ഥരുമുണ്ടെന്നുമാണ് ബുധനാഴ്ച വൈകീട്ട് ഒരു ചാനല്‍ റിപ്പോര്‍ട്ട് ചെയ്തത്. കോടതിയില്‍ ഹാജരാക്കി അര്‍തര്‍ റോഡ് ജയിലിലേക്ക് മാറ്റുമെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇത് സംബന്ധിച്ച് അറിയല്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രതികരിച്ചു. തൊട്ടുപിന്നാലെയാണ് ചാനല്‍ റിപ്പോര്‍ട്ട് ശരിയല്ലെന്ന വിവരങ്ങള്‍ പുറത്തുവന്നത്. നിലവില്‍ ലണ്ടനിലാണ് വിജയ് മല്യയുള്ളത്. ഇയാളെ വിട്ടുകിട്ടുന്നതിനും നാട്ടിലെത്തിക്കുന്നതിനും ഇന്ത്യ ശ്രമം നടത്തിവരികയാണ്.

ബുധനാഴ്ച രാത്രിയോ തൊട്ടടുത്ത ദിവസങ്ങളിലോ വിജയ് മല്യയെ ഇന്ത്യയിലെത്തിക്കാന്‍ സാധിക്കില്ലെന്ന് ലണ്ടനിലെ ഇന്ത്യന്‍ ഹൈകമ്മീഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. സിബിഐയുടെ പഴയ പ്രസ്താവന അടിസ്ഥാനമാക്കിയാണ് ചില റിപ്പോര്‍ട്ടുകള്‍ വന്നത്. കാര്യങ്ങള്‍ മാറിമറിഞ്ഞിട്ടുണ്ട്. ചില പേപ്പറുകള്‍ കൂടി ഒപ്പുവയ്ക്കാനുണ്ടെന്നും ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു. മല്യയുടെ നാടുകടത്തല്‍ സംബന്ധിച്ച ചില രേഖകളില്‍ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേല്‍ ഒപ്പുവച്ചിട്ടില്ല. നിയമ വശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സെക്രട്ടറി ഒപ്പുവയ്ക്കാത്തത്.

17 ബാങ്കുകളില്‍ നിന്ന് 9000 കോടി രൂപ വായ്പ എടുത്ത് മുങ്ങിയതാണ് വിജയ് മല്യ. ഇയാളെ ഇന്ത്യയ്ക്ക് കൈമാറാന്‍ ബ്രിട്ടീഷ് കോടതി ഉത്തരവിട്ടിട്ടുണ്ട്. മല്യയുടെ അപ്പീലും കോടതി തള്ളിയിരുന്നു. തുടര്‍ന്ന് കടലാസ് ജോലികള്‍ നടന്നുവരികയാണ്. രേഖകള്‍ ശരിയാക്കിയ ശേഷം മല്യയെ ഇന്ത്യയിലെത്തിക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന പുതിയ വിവരങ്ങള്‍.

English summary
Fugitive businessman Vijay Mallya not being extradited soon, says report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X