വിജയ് മല്യയുടെ ആംബര വിമാനം പൊളിച്ച് നീക്കി, സേവന നികുതിയില്‍ കിങ്ഫിഷറിന് 800 കോടി തിരിച്ചടവ്
വിജയ് മല്യയുടെ ആഢംബര വിമാനം പൊളിച്ച് നീക്കി: സേവന നികുതിയില്‍ കിങ്ഫിഷറിന് 800 കോടി തിരിച്ചടവ്, മല്യയുടെ വിമാനം ലേലത്തില്‍ വാങ്ങിയത് ഫ്ലോറിഡയിലെ ഏവിയേഷന്‍ മാനേജ്മെന്റ് സെയില്‍സ്!!
Recommended Video

ദില്ലി: പിടികിട്ടാപ്പുള്ളിയായി ഇന്ത്യ പ്രഖ്യാപിച്ച സാമ്പത്തിക തട്ടിപ്പ് കേസുകളെ തുടര്‍ന്ന് ഇന്ത്യ വിട്ട മദ്യവ്യവസായി വിജയ് മല്യയുടെ ആഡംബര സ്വകാര്യ വിമാനം എയര്‍ ഇന്ത്യയുടെ മുംബൈയിലെ വിമാനശാലയില്‍ നിന്ന് പൊളിച്ച് മാറ്റി. ഫ്ളോറിഡ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഏവിയേഷന്‍ മാനേജ്മെന്റ് സെയില്‍സ് ആണ് വിജയ് മല്യയുടെ വിമാനത്തെ ലേലത്തില്‍ വാങ്ങിയത്. 34 കോടിയായിരുന്നു ലേലത്തുക. എന്നാല്‍ ഉദ്യോഗസ്ഥ തലത്തില്‍ ഫയലുകള്‍ നീങ്ങാത്തതിനെ തുടര്‍ന്ന് വിമാനം കൊണ്ട് പോകാന്‍ സാധിക്കാതെ വന്നു.
ഇതോടെയാണ് വിമാനം പൊളിച്ച് നീക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗങ്ങള്‍ ഏവിയേഷന്‍ മാനേജ്മെന്റ് സെയില്സിന് കൈമാറും. മല്യ ലോകം ചുറ്റാന്‍ ഉപയോഗിച്ച ആഡംബര വിമാനമായ എ319 ജെറ്റിന്റെ സര്‍വീസ് ടാക്സ് അടയ്ക്ക്ാതത്തിനെ തുടര്‍ന്നാണ് ഇത് ലേലം ചെയ്യാന്‍ തീരുമാനിച്ചത്.800 കോടിയോളം രൂപ തിരിച്ചടവിന് വേണ്ടത്. ഇതില്‍ മല്യയുടെ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ സേവന നികുതിയും ഉള്‍പ്പെടുന്നു.

വിജയ് മല്യയില്‍ നിന്നും പണം തിരിച്ച് പിടിക്കാനായി ആദ്യ ലേലം നടത്തിയെങ്കിയും ലേലം നടന്നില്ല, പിന്നീട് ലേല തുക കൂട്ടികയായിരുന്നു. മല്യയുടെ വിമാനം 2013ലാണ് സേവന നികുതിയുമായി ബന്ധിപ്പിച്ചത്. ഇതടക്കം കിങ് ഫിഷര്‍ എയര്‍ലൈന്‍സിന് 800 കോടിയാണ് ബാധ്യത. ലേലം നടത്താന്‍ സര്‍വീസ് ടാക്സ് വിഭാഗം തയ്യാറായതിന് കാരണം മുംബൈ എയര്‍പോര്‍ട്ട് ഓപ്പരേറ്ററായ എംഐഎഎല്‍ ബോംബെ ഹൈക്കോര്‍ട്ടിനെ സമീപിച്ചിരുന്നു.
നിരവധി തവണ ലേലം മാറ്റി വച്ചിരുന്നു. വിമാനം സൂക്ഷിക്കുന്ന സ്ഥലം മുംബൈ എയര്‍പോര്‍ട്ട് ഓപ്പറേറ്ററിന്റേതായതിനാല് ആണ് ലേലം പെട്ടെന്ന് നടത്താന്‍ തയ്യാറായത്. 22.5 മില്യണ്‍ ഡോളറില്‍ നിന്ന് 12.5 മില്യണ്‍ ഡോളറിലേക്ക് ലേല തുക കുറച്ചിരുന്നു. ഒടുവിലാണ് വിമാനം പൊളിച്ച് നീക്കിയത്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications