കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജയ് മല്യയുടെ ആ‍ംബര വിമാനം പൊളിച്ച് നീക്കി, സേവന നികുതിയില്‍ കിങ്ഫിഷറിന് 800 കോടി തിരിച്ചടവ്

വിജയ് മല്യയുടെ ആ‍ഢംബര വിമാനം പൊളിച്ച് നീക്കി: സേവന നികുതിയില്‍ കിങ്ഫിഷറിന് 800 കോടി തിരിച്ചടവ്, മല്യയുടെ വിമാനം ലേലത്തില്‍ വാങ്ങിയത് ഫ്ലോറിഡയിലെ ഏവിയേഷന്‍ മാനേജ്‌മെന്റ് സെയില്‍സ്!!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
കിങ് ഫിഷര്‍ എയര്‍ലൈന്‍സിന് 800 കോടിയാണ് ബാധ്യത | Oneindia Malayalam

ദില്ലി: പിടികിട്ടാപ്പുള്ളിയായി ഇന്ത്യ പ്രഖ്യാപിച്ച സാമ്പത്തിക തട്ടിപ്പ് കേസുകളെ തുടര്‍ന്ന് ഇന്ത്യ വിട്ട മദ്യവ്യവസായി വിജയ് മല്യയുടെ ആഡംബര സ്വകാര്യ വിമാനം എയര്‍ ഇന്ത്യയുടെ മുംബൈയിലെ വിമാനശാലയില്‍ നിന്ന് പൊളിച്ച് മാറ്റി. ഫ്‌ളോറിഡ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഏവിയേഷന്‍ മാനേജ്‌മെന്റ് സെയില്‍സ് ആണ് വിജയ് മല്യയുടെ വിമാനത്തെ ലേലത്തില്‍ വാങ്ങിയത്. 34 കോടിയായിരുന്നു ലേലത്തുക. എന്നാല്‍ ഉദ്യോഗസ്ഥ തലത്തില്‍ ഫയലുകള്‍ നീങ്ങാത്തതിനെ തുടര്‍ന്ന് വിമാനം കൊണ്ട് പോകാന്‍ സാധിക്കാതെ വന്നു.

മോദിയുടെ നെഞ്ചില്‍ അടുത്ത ആണി ! ഹാര്‍ദ്ദിക് പട്ടേല്‍ കോണ്‍ഗ്രസിലേക്ക്! രാഹുലിനൊപ്പം മോദിയുടെ നെഞ്ചില്‍ അടുത്ത ആണി ! ഹാര്‍ദ്ദിക് പട്ടേല്‍ കോണ്‍ഗ്രസിലേക്ക്! രാഹുലിനൊപ്പം

ഇതോടെയാണ് വിമാനം പൊളിച്ച് നീക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗങ്ങള്‍ ഏവിയേഷന്‍ മാനേജ്‌മെന്റ് സെയില്‍സിന് കൈമാറും. മല്യ ലോകം ചുറ്റാന്‍ ഉപയോഗിച്ച ആഡംബര വിമാനമായ എ319 ജെറ്റിന്റെ സര്‍വീസ് ടാക്‌സ് അടയ്ക്ക്ാതത്തിനെ തുടര്‍ന്നാണ് ഇത് ലേലം ചെയ്യാന്‍ തീരുമാനിച്ചത്.800 കോടിയോളം രൂപ തിരിച്ചടവിന് വേണ്ടത്. ഇതില്‍ മല്യയുടെ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ സേവന നികുതിയും ഉള്‍പ്പെടുന്നു.

vijay-mallya-


വിജയ് മല്യയില്‍ നിന്നും പണം തിരിച്ച് പിടിക്കാനായി ആദ്യ ലേലം നടത്തിയെങ്കിയും ലേലം നടന്നില്ല, പിന്നീട് ലേല തുക കൂട്ടികയായിരുന്നു. മല്യയുടെ വിമാനം 2013ലാണ് സേവന നികുതിയുമായി ബന്ധിപ്പിച്ചത്. ഇതടക്കം കിങ് ഫിഷര്‍ എയര്‍ലൈന്‍സിന് 800 കോടിയാണ് ബാധ്യത. ലേലം നടത്താന്‍ സര്‍വീസ് ടാക്‌സ് വിഭാഗം തയ്യാറായതിന് കാരണം മുംബൈ എയര്‍പോര്‍ട്ട് ഓപ്പരേറ്ററായ എംഐഎഎല്‍ ബോംബെ ഹൈക്കോര്‍ട്ടിനെ സമീപിച്ചിരുന്നു.

നിരവധി തവണ ലേലം മാറ്റി വച്ചിരുന്നു. വിമാനം സൂക്ഷിക്കുന്ന സ്ഥലം മുംബൈ എയര്‍പോര്‍ട്ട് ഓപ്പറേറ്ററിന്റേതായതിനാല്‍ ആണ് ലേലം പെട്ടെന്ന് നടത്താന്‍ തയ്യാറായത്. 22.5 മില്യണ്‍ ഡോളറില്‍ നിന്ന് 12.5 മില്യണ്‍ ഡോളറിലേക്ക് ലേല തുക കുറച്ചിരുന്നു. ഒടുവിലാണ് വിമാനം പൊളിച്ച് നീക്കിയത്.

English summary
Fugitive economic offender Vijay Malyas luxury jet dismantled and will hand over to Mumbai based firm.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X