• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നിത്യാനന്ദയുടെ ആശ്രമത്തിന് പുരോഗതി ഉണ്ടായത് 'ആ' നടി വന്നതിന് ശേഷം; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ!

സ്വയം പ്രഖ്യാപിത ആൾദൈവമായ നിത്യാനന്ദക്കെതിരെ രൂകഷമായ വിമർശനങ്ങളും ആരോപണങ്ങളുമാണ് ദിനം പ്രതി വന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം നിത്യാനന്ദയുടെ അടുത്ത ശിഷ്യൻ ആരോപണവുമായി രംഗത്ത് വന്നിരുന്നു. നിത്യാനന്ദയ്ക്കൊപ്പം നിയമത്തിന് വിരുദ്ധമായി പലതും ചെയതിരുന്നുവെന്നും ശിക്ഷ അനുഭവിക്കാൻ തയ്യാറാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.

ആശ്രമത്തില്‍ മരിച്ച സംഗീതയുടെ അമ്മ ‍ഝാന്‍സി റാണിയും ഗുരുതര ആരോപണവുമായി രംഗത്ത് എത്തിയിരുന്നു. ആരോപണത്തിൽ നടി രഞ്ജിതയുടെ പേരും ഇപ്പോൾ പരാമർശിക്കുന്നുണ്ട്. രഞ്ജിത ആശ്രമത്തിന്റെ നിയന്ത്രണങ്ങള്‍ ഏറ്റെടുത്ത ശേഷമാണ് ഇത്രമാത്രം ക്രൂരതകളുടെ കൂത്തരങ്ങായി ആശ്രമം മാറിയതെന്നാണ് ആരോപണം. തെന്നിന്ത്യ മുഴുവന്‍ അടക്കിവാണ നായികയാണ് രഞ്ജിത. തമിഴിലും മലയാളത്തിലും ഒട്ടേറെ ചിത്രങ്ങള്‍. അതും സൂപ്പര്‍സ്റ്റാറുകൾക്കൊപ്പം. എന്നാൽ സിനിമയിൽ നിന്ന് വിട്ടു നിന്നപ്പോൾ വന്ന വാർത്തകൾ എല്ലാവരെയും ഞെട്ടിക്കുന്നതായിരുന്നു.

ആശ്രമത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു

ആശ്രമത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു

2000ല്‍ രാകേഷ് മേനോന്‍ എന്ന വ്യക്തിയെ വിവാഹം കഴിച്ച രഞ്ജിത 2007ല്‍ വിവാഹമോചനം നേടി. പിന്നീട് മൂന്നുവര്‍ഷങ്ങള്‍ക്കിപ്പുറമാണ് നിത്യാനന്ദയുമായുള്ള വിവാദ വിഡിയോ പുറത്തുവന്നത്. ഇതോടെ സിനിമാ ജീവിതത്തിന് അവസാനമാകുകയായിരുന്നു. പിന്നീട് രഞ്ജിതയെ കണ്ടത് ആശ്രമത്തിലെ അന്തേവാസിയായിട്ടാണ്. നിത്യാനന്ദയേക്കാള്‍ രണ്ടുവയസ് മുതിര്‍ന്ന രഞ്ജിത പിന്നീട് മാ നിത്യാനന്ദ മയി എന്ന പേര് സ്വീകരിച്ചത് ആശ്രമത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.

ക്രൂരതയ്ക്ക് ഒത്താശ

ക്രൂരതയ്ക്ക് ഒത്താശ

രഞ്ജിത ആശ്രമത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതിന് ശേഷമുള്ള കാര്യങ്ങൾ എല്ലാവരെയും അമ്പരിപ്പിക്കുന്നതാണെന്നും ആരോപണം ഉയരരുന്നിരുന്നു. കുട്ടികളും യുവതികളും പുരുഷന്‍മാരും ലൈംഗിക പീഡനത്തിന് ഇരായായതായി അവിടെനിന്നും രക്ഷപ്പെട്ടെത്തിയവര്‍ വെളിപ്പെടുത്തുന്നു. ഇതിനെല്ലാം ഒത്താശ ചെയ്യുന്നത് രഞ്ജിതയാണെന്നാണ് ആരോപണം ഉയരുന്നത്.

ഒളിവിലിരുന്ന് കാര്യങ്ങൾ നിയന്ത്രിക്കുന്നു

ഒളിവിലിരുന്ന് കാര്യങ്ങൾ നിയന്ത്രിക്കുന്നു

ഇപ്പോഴും നിത്യാനന്ദയ്ക്കൊപ്പം ഒളിവിലിരുന്ന് കാര്യങ്ങളൊക്കെ നിയന്ത്രിക്കുന്നത് ഇവരാണെന്നാണ് ഉയരുന്ന ആരോപണം. ലൈംഗികതയ്ക്കുള്ള സമ്മതപത്രം ഒപ്പിട്ടുവാങ്ങിയ ശേഷം മാത്രമാണു യുവതികളെ ആശ്രമത്തിൽ പ്രവേശിപ്പിച്ചിരുന്നതെന്നും ആശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട് വന്നവർ ആരോപിക്കുന്നു. എന്നാൽ താന്ത്രിക് സെക്സ് അടക്കമുള്ള സങ്കേതങ്ങളിലൂടെ ആത്മീയവും ശാരീരികവുമായ ഉണർവാണു താൻ ഭക്തർക്കു നൽകുന്നതെന്നായിരുന്നു നിത്യാനന്ദയുടെ വാദം.

‘ഞാന്‍ ശിവനാണ്, നീ പാര്‍വതിയും'

‘ഞാന്‍ ശിവനാണ്, നീ പാര്‍വതിയും'

2004 മുതൽ 2009 വരെ ശിഷ്യയായിരുന്ന ആരതി റാവുവിന്റെ വെളിപ്പെടുത്തലാണു നിത്യാനന്ദയുടെ സാമ്രാജ്യം ആദ്യം ഇളക്കിയത്. ‘ഞാന്‍ ശിവനാണ്, നീ പാര്‍വതിയും'. ആരതി റാവുവിനോട് നിത്യാനന്ദ പറഞ്ഞ വാക്കുകളാണിത്. ഇതിന് പിന്നാലെ ആശ്രമത്തിലെ അന്തേവാസിയാകുകയായിരുന്നു ആരതി. എന്നാൽ പിന്നീട് ഞെട്ടിക്കുന്ന വെളിപ്പെടുത്തലും യുവതി നടത്തുകയായിരുന്നു.

നാൽപ്പതോളം തവണ ബലാത്സംഗം

നാൽപ്പതോളം തവണ ബലാത്സംഗം

‘നാൽപതോളം തവണയാണ് അയാൾ എന്നെ ബലാത്സംഗത്തിന് ഇരയാക്കിയത്. ദൈവത്തിന്റെ അവതാരമാണെന്നു ഞാൻ വിശ്വസിച്ചു. എന്നാൽ ശാരീരികമായി ഞാൻ ചൂഷണം ചെയ്യപ്പെടുന്നുവെന്ന സത്യം മനസ്സിലാക്കാൻ പോലും സമയമെടുത്തുവെന്നതാണ് സത്യം. ദൈവത്തെ പോലെ ഞാൻ കരുതിയ ഒരാളിൽനിന്നുള്ള തിക്താനുഭവം കുറച്ചൊന്നുമല്ല എന്നെ തളർത്തിയത്' എന്നായിരുന്നു ആദ്യ വെളിപ്പെടുത്തൽ.

പോലീസ് അന്വേഷണം

പോലീസ് അന്വേഷണം

നിത്യാനന്ദയുടെ ഡ്രൈവർ ആയിരുന്ന ലെനിൻ കറുപ്പൻ നൽകിയ സൂചനകളും നിത്യാനന്ദയ്ക്കെതിരെ കുരുക്ക് മുറുക്കുകയായിരുന്നു. പിന്നീട് ആരതി റാവുവിന്റെ പരാതിയിൽ നടന്ന അന്വേഷണത്തിൽ നിരവധി യുവതികളെയും കുട്ടികളെയും നിത്യാനന്ദ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതായി കണ്ടെത്തുകയായിരുന്നു. പിന്നീട് ഗുജറാത്തിലെ രണ്ട് പെൺകുട്ടികളഎ തടവിൽ പാർപ്പിച്ചിരിക്കുകയാണെന്ന പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിനിടെയാണ് നിത്യാന്ദ ഇപ്പോൾ ഒളിവിൽ പോയിരിക്കുന്നത്.

English summary
Fugitive Indian godman Nithyananda and his life story
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X