കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫുൾബ്രൈറ്റ് കോൺഫറൻസ് കൊച്ചിയിൽ നടന്നു, സ്കോളർഷിപ്പുകൾക്കായി ഇപ്പോൾ അപേക്ഷിക്കാം

Google Oneindia Malayalam News

കൊച്ചി: തൊണ്ണൂറ്റി ഒമ്പത് യുഎസ് ഫുൾബ്രൈറ്റ് സ്കോളർഷിപ്പ് ജേതാക്കൾ ഫെബ്രുവരി 24-26 തീയതികളിൽ കൊച്ചിയിൽ ഒത്തുചേർന്നു. ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ, ശ്രീലങ്ക, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, താജിക്കിസ്ഥാൻ എന്നിവിടങ്ങളിലെ അക്കാദമിക് സ്ഥാപനങ്ങളിൽ ഗവേഷണവും അദ്ധ്യാപനവും നടത്തുന്നവരാണ് ഇവർ. ഫുൾബ്രൈറ്റ് സൗത്ത് ആന്റ് സെൻട്രൽ ഏഷ്യ ആനുവൽ കോൺഫറൻസിനായി എത്തിയതാണ് ഇവർ. യുണൈറ്റഡ് സ്റ്റേറ്റ്സ്-ഇന്ത്യ എജ്യുക്കേഷണൽ ഫൗണ്ടേഷനാണ് കോൺഫറൻസ് സംഘടിപ്പിച്ചത്. സ്കോളർഷിപ്പ് ജേതാക്കൾ തങ്ങളുടെ അനുഭവങ്ങൾ പങ്കിടാനും കാഴ്ചപ്പാടുകൾ പങ്കുവയ്ക്കാനും കോൺഫറൻസ് വേദിയായി.

 ദില്ലി കലാപം; മരണസംഖ്യ 27 ആയി, 106 പേർ അറസ്റ്റിൽ, കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ച് കെജ്രിവാൾ ദില്ലി കലാപം; മരണസംഖ്യ 27 ആയി, 106 പേർ അറസ്റ്റിൽ, കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ച് കെജ്രിവാൾ

ഈ വർഷം ഇന്ത്യയിലെ പ്രശസ്തമായ ഫുൾബ്രൈറ്റ് എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ 70-ാം വാർഷികമാണ് ആഘോഷിക്കുന്നത്. ഇതുവരെ 20,000 ത്തിലധികം ഇന്ത്യക്കാർക്കും അമേരിക്കക്കാർക്കും സ്കോളർഷിപ്പ് നൽകി. തുടർച്ചയായ രണ്ടാം തവണയാണ് കൊച്ചിയിൽ കോൺഫറൻസ് നടത്തുന്നത്.

us

യുഎസ് നയതന്ത്ര ഉദ്യോഗസ്ഥരും നിരവധി ദേശീയ ഫുൾബ്രൈറ്റ് കമ്മീഷനുകളിൽ നിന്നുള്ള നേതാക്കളും വാർഷിക സമ്മേളനത്തിൽ പങ്കെടുത്തു. പുൾബ്രൈറ്റ് പ്രോഗ്രാമിന്റെ 70-ാം വാർഷികം ഇന്ത്യയിൽ ആഘോഷിച്ചതിൽ ഞങ്ങൾക്ക് അഭിമാനമുണ്ടെന്നും 160 രാജ്യങ്ങളിൽ ഫുൾബ്രൈറ്റ് സജീവമാണെന്നും യുഎസ്ഐഇഎഫ് എക്സിക്യൂട്ടിവ് ഡറക്ടർ ആദം ഗ്രോറ്റ്സ്കി പറഞ്ഞു.

അമേരിക്കൻ ഐക്യനാടുകളിൽ 1946-ൽ സ്ഥാപിതമായ ഫുൾബ്രൈറ്റ് പ്രോഗ്രാം യുഎസ് സർക്കാരിന്റെ പ്രധാന അന്താരാഷ്ട്ര വിദ്യാഭ്യാസ വിനിമയ പദ്ധതിയാണ്. ഇന്ത്യയിൽ, ഫുൾബ്രൈറ്റ്-നെഹ്‌റു ഫെലോഷിപ്പുകൾക്ക് ഇന്ത്യൻ സർക്കാരുകളും അമേരിക്കയും സംയുക്തമായി ധനസഹായം നൽകുന്നു. ഈ അധ്യയന വർഷത്തിൽ, 190 യുഎസ് ഫുൾബ്രൈറ്റ്-നെഹ്രു സ്കോളർഷിപ്പ് ജേതാക്കളും യുഎസ് ഫുൾബ്രൈറ്റ് സ്കോളർഷിപ്പ് ജേതാക്കളും ഇന്ത്യയിൽ ഗവേഷണമോ അദ്ധ്യാപനമോ നടത്തുന്നു. അവരിൽ മൂന്ന് പേർ കേരളത്തിലും 23 പേർ തമിഴ്‌നാട്ടിലും 19 കർണാടകയിലും മൂന്ന് പുതുച്ചേരിയിലുമാണ്. അമേരിക്കയിലെ വിവിധ ഫുൾബ്രൈറ്റ് പ്രോഗ്രാമുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം യുഎസ്ഐഇഎഫ് ആണ് ഫെലോഷിപ് നൽകുന്നത്.

English summary
fulbright conference held in Kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X