പൂർണ ചന്ദ്രഗ്രഹണം നവംബർ 8 ന് ; ഇന്ത്യയിൽ ദൃശ്യമാകുന്ന സ്ഥലങ്ങൾ, അറിയാം
ദില്ലി: ഈ വർഷത്തെ അവസാനത്തെ പൂർണ ചന്ദ്രഗ്രഹണം നവംബർ 8 ന് സംഭവിക്കും. ആരംഭ ഘട്ടത്തിൽ ഗ്രഹണം ദൃശ്യമാകില്ലെങ്കിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഗ്രഹണം കാണാൻ സാധിക്കും. കിഴക്കൻ സംസ്ഥാനങ്ങളിലാണ് പ്രധാനമായും പൂർണഗ്രഹണം കാണാൻ സാധിക്കുക. എന്നാൽ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും ഭാഗിക ഗ്രഹണം ദൃശ്യമാകും. കൊൽക്കത്ത, സിലുഗുരി, പട്ന, റാഞ്ചി, ഗുവാഹട്ടി തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിൽ പൂർണ ചന്ദ്രഗ്രഹണം കാണാൻ സാധിക്കും. ഓരോ നഗരങ്ങളിലും ചന്ദ്രഗ്രഹണം ദൃശ്യമാകുന്ന സമയങ്ങൾ അറിയാം.

ദില്ലി (ഭാഗിക ചന്ദ്രഗ്രഹണം):
വൈകുന്നേരും 05:32 ന് തുടങ്ങി 06:18 ന് അവസാനിക്കും.
കൊൽക്കത്തിൽ വൈകീട്ട് 4:56 മുതൽ വൈകീട്ട് 6:18 വരെ പൂർണ ചന്ദ്രഗ്രഹണം ദൃശ്യമാകും.
ബെംഗളൂരുവിൽ 5:53 മുതൽ 6ഛ18 വരേയും ചെന്നൈയിൽ 5:42 മുതൽ 6:18 വരേയും ഭാഗിക ചന്ദ്രഗ്രഹണം കാണാം. ഗുവാഹട്ടിയിൽ 4:37 മുതൽ 6: 18 വരെ നീണ്ട് നിൽക്കുന്ന പൂർണ ചന്ദ്രഗ്രഹണമാണ് ദൃശ്യമാകുക.
ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നതിനാണ് ചന്ദ്രഗ്രഹണം. ഈ സമയം സൂര്യനും ഭൂമിയും ചന്ദ്രനും ഒരേ നേർരേഖയിലായിരിക്കും.
ഇന്ത്യയ്ക്ക് പുറമെ പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, റഷ്യ, ഏഷ്യ എന്നിവയുടെ ചില ഭാഗങ്ങളിലും വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, ഓസ്‌ട്രേലിയ, വടക്കൻ അറ്റ്‌ലാന്റിക് സമുദ്രം, പസഫിക് സമുദ്രം എന്നിവിടങ്ങളിലും ചന്ദ്രഗ്രഹണം കാണാൻ സാധിക്കും. 2025 ലാണ് ഇന്ത്യയിൽ ഇനി പൂർണ ചന്ദ്രഗ്രഹണം കാണാൻ സാധിക്കുക. എന്നാൽ 2023 ഒക്ടോബറിൽ ഇന്ത്യയിൽ ഒരു ഭാഗിക ഗ്രഹണം കൂടി ദൃശ്യമായേക്കും.












Click it and Unblock the Notifications