കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്ര; അവസാന നിമിഷം കല്ലുകടി.. മുഖ്യമന്ത്രി പദം പങ്കിടില്ലെന്ന് ശിവസേന

Google Oneindia Malayalam News

മുംബൈ; മഹാരാഷ്ട്രയില്‍ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം സംബന്ധിച്ച അന്തിമ ചര്‍ച്ചകള്‍ പുരോഗമിക്കവെ മുഖ്യമന്ത്രി പദം പങ്കിടാന്‍ ഒരുക്കമല്ലെന്ന് വ്യക്തമാക്കി ശിവസേന. അഞ്ച് വര്‍ഷവും ശിവസേന മുഖ്യമന്ത്രി തന്നെ സംസ്ഥാനം ഭരിക്കുമെന്ന് എംപി സഞ്ജയ് റൗത്ത് പറഞ്ഞു. മുഖ്യമന്ത്രി പദം രണ്ടര വര്‍ഷം തുല്യമായി പങ്കിടാന്‍ സഖ്യത്തില്‍ ധാരണയായെന്നായിരുന്നു കഴിഞ്ഞ ദിവസം വന്ന റിപ്പോര്‍ട്ടുകള്‍. അവസാന നിമിഷത്തെ സേനയുടെ നിലപാട് മാറ്റം സഖ്യത്തിനുള്ളില്‍ പ്രതിസന്ധി സൃഷ്ടിച്ചേക്കും.

maharashtrasoniapawar-

ആദ്യ ടേമില്‍ ശിവസേനയും തുടര്‍ന്ന് എന്‍സിപിക്കും എന്നതായിരുന്നു ആദ്യ ധാരണ. എന്നാല്‍ ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ ഇത് അംഗീകരിച്ചിരുന്നില്ല. തൊട്ട് പിന്നാലെയാണ് മുഖ്യമന്ത്രി പദം പങ്കിടില്ലെന്ന് വ്യക്തമാക്കി എംപി സഞ്ജയ് റൗത്തും രംഗത്തെത്തിയിരിക്കുന്നത്. അതേസമയം മുഖ്യമന്ത്രി പദം പങ്കിടാന്‍ തയ്യാറാണെന്ന ബിജെപി വാഗ്ദാനത്തെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് വാഗ്ദാനങ്ങള്‍ നല്‍കാനുള്ള സമയം അവസാനിച്ചെന്നായിരുന്നു റൗത്തിന്‍റെ പ്രതികരണം.

ഇനി ഇന്ദ്രന്‍റെ സിംഹാസനം വെച്ച് നീട്ടിയാലും ബിജെപിയുമായി ഒരു സഖ്യം ഉണ്ടാകില്ല. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകണമെന്നാണ് മഹാരാഷ്ട്രയിലെ ജനം ആഗ്രഹിക്കുന്നതെനന്നും റൗത്ത് പറഞ്ഞു. ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം ഇന്ന് തന്നെ ഗവര്‍ണറെ കാണുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് രാഷ്ട്രപതി ഭരണം നടക്കുമ്പോള്‍ എന്തിനാണ് ഗവര്‍ണറെ കാണുന്നത് എന്നായിരുന്നു റൗത്തിന്റെ മറുപടി.

രണ്ടര വര്‍ഷം വീതം മുഖ്യമന്ത്രി സ്ഥാനം പങ്കിടുക, കോണ്‍ഗ്രസിനും എന്‍സിപിക്കും ഉപമുഖ്യമന്ത്രിമാര്‍, എംഎല്‍എമാരുടെ ​എണ്ണത്തിന് ആനുപാതികമായി മുഖ്യമന്ത്രി പദവി, തീവ്ര ഹിന്ദുത്വ നിലപാട് ഉപേക്ഷിക്കുക, വിവാദ വിഷയങ്ങളില്‍ യുപിഎയുടെ പൊതുനിലപാടിനൊപ്പം നില്‍ക്കുക എന്നിവയായിരുന്നു ശിവസേനയ്ക്ക് മുന്‍പില്‍ എന്‍സിപിയും കോണ്‍ഗ്രസും വെച്ച നിര്‍ദ്ദേശങ്ങള്‍.

മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്നത് ഉള്‍പ്പെടെ ഇപ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ സഖ്യം സംബന്ധിച്ചുളള തിരുമാനം ഇനിയും നീളുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതേസമയം കോണ്‍ഗ്രസും എന്‍സിപിയും ഇന്ന് വീണ്ടും ശിവസേനയുമായി മുംബൈയില്‍ കൂടിക്കാഴ്ച നടത്തും.

മഹാരാഷ്ട്രയില്‍ ഉപമുഖ്യമന്ത്രി പദത്തില്‍ കോണ്‍ഗ്രസ്; ബാലാസാഹേബ് തൊറാട്ടിന് മുന്‍തുക്കുംമഹാരാഷ്ട്രയില്‍ ഉപമുഖ്യമന്ത്രി പദത്തില്‍ കോണ്‍ഗ്രസ്; ബാലാസാഹേബ് തൊറാട്ടിന് മുന്‍തുക്കും

ഉപതിരഞ്ഞെടുപ്പില്‍ തകരും; എട്ടിടത്ത് രക്ഷയില്ല!! ബിജെപിയുടെ ഗ്രൗണ്ട് റിപ്പോര്‍ട്ട്ഉപതിരഞ്ഞെടുപ്പില്‍ തകരും; എട്ടിടത്ത് രക്ഷയില്ല!! ബിജെപിയുടെ ഗ്രൗണ്ട് റിപ്പോര്‍ട്ട്

മഹാരാഷ്ട്രയിൽ അർദ്ധരാത്രി നിർണായക കൂടിക്കാഴ്ച, ഉദ്ധവ് താക്കറേയും സംഘവും പവാറിന്റെ വീട്ടിൽമഹാരാഷ്ട്രയിൽ അർദ്ധരാത്രി നിർണായക കൂടിക്കാഴ്ച, ഉദ്ധവ് താക്കറേയും സംഘവും പവാറിന്റെ വീട്ടിൽ

English summary
Full Term Sena CM in 2 Days, Says Raut
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X