കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമതരല്ല, ഭാവിയിലെ എംഎല്‍എമാരും മന്ത്രിമാരും, അവര്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കുമെന്ന് യെഡിയൂരപ്പ

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ വിമത എംഎല്‍എമാര്‍ക്ക് പദവികള്‍ നല്‍കുമെന്ന സൂചനയുമായി മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ. വിമതരില്‍ 16 എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് ഇക്കാര്യം യെഡിയൂരപ്പ വ്യക്തമാക്കിയത്. ഡിസംബര്‍ അഞ്ചിന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ഇവര്‍ക്കെല്ലാം മത്സരിക്കാന്‍ സീറ്റ് നല്‍കിയിട്ടുണ്ട്. ഇവരെല്ലാം ഭാവിയിലെ എംഎല്‍എമാരും മന്ത്രിമാരുമാണെന്ന് യെഡിയൂരപ്പ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി വിമതരെ അയോഗ്യരാക്കിയ വിധി അംഗീകരിക്കുകയും, എന്നാല്‍ ഇവര്‍ക്ക് മത്സരിക്കാന്‍ അവകാശമുണ്ടെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

1

അതേസമയം വിമതര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുമെന്ന ഉറപ്പും യെഡിയൂരപ്പ നല്‍കി. നേരത്തെ കോണ്‍ഗ്രസ് ജെഡിഎസ്സ് സഖ്യത്തില്‍ നിന്നാണ് എംഎല്‍എമാര്‍ കൂറുമാറിയത്. തുടര്‍ന്ന് സ്പീക്കര്‍ ഇവരെ അയോഗ്യരാക്കി പ്രഖ്യാപിക്കുകയായിരുന്നു. ഇതിനിടയിലാണ് കര്‍ണാടകത്തില്‍ യെഡിയൂരപ്പ സര്‍ക്കാര്‍ രൂപീകരിച്ചത്. ഇവര്‍ ബിജെപിക്കൊപ്പം നിന്നാല്‍ മത്സരിപ്പിക്കുമെന്ന് യെഡിയൂരപ്പ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

17 കോണ്‍ഗ്രസ് ജെഡിഎസ് എംഎല്‍എമാരുടെ ത്യാഗം കൊണ്ടാണ് താന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റതെന്ന് യെഡ്ഡി വ്യക്തമാക്കി. ഇതില്‍ പലരും എംഎല്‍എമാര്‍ മാത്രമല്ല മന്ത്രിമാര്‍ കൂടിയായിരുന്നു. ബിജെപിയെ അധികാരത്തിലെത്തിക്കുന്നതിന് വേണ്ടിയാണ് ഇവര്‍ ത്യാഗം ചെയ്തത്. അതിന് അര്‍ഹമായ സ്ഥാനങ്ങള്‍ നല്‍കേണ്ടതുണ്ട്. അവരെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കുന്നു. നിങ്ങള്‍ക്ക് നല്‍കിയ ഓരോ വാക്കും പാലിക്കും. ഒരിക്കലും ചതിക്കില്ലെന്നും യെഡിയൂരപ്പ പറഞ്ഞു.

15 മണ്ഡലങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ച് ഭൂരിപക്ഷം നേടാനാണ് ബിജെപി ലക്ഷ്യമിടുന്നത്. അങ്ങനെയെങ്കില്‍ ഒറ്റയ്ക്ക് ഭരിക്കാന്‍ യെഡിയൂരപ്പയ്ക്ക് സാധിക്കും. ഇന്ന് വൈകീട്ട് അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക കേന്ദ്ര നേതൃത്വത്തിന് നല്‍കും. അതേസമയം പാര്‍ട്ടിയിലേക്ക് വന്നവരുടെ വിജയം ഉറപ്പാക്കേണ്ടത് ഓരോ പ്രവര്‍ത്തകന്റെയും ഉത്തരവാദിത്തമാണെന്നും യെഡിയൂരപ്പ പറഞ്ഞു. എല്ലാ വ്യത്യാസങ്ങളും മറന്ന് പ്രവര്‍ത്തിക്കാന്‍ യെഡിയൂരപ്പ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.

കര്‍ണാടകത്തില്‍ കളി തുടങ്ങി ബിജെപി; 13 വിമതരെ സ്ഥാനാര്‍ഥികളാക്കി, 10 പേരുമായി ജെഡിഎസ്കര്‍ണാടകത്തില്‍ കളി തുടങ്ങി ബിജെപി; 13 വിമതരെ സ്ഥാനാര്‍ഥികളാക്കി, 10 പേരുമായി ജെഡിഎസ്

English summary
fullfill disqualified legislators promise says yediyurappa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X