ഗഗന്റെ ജീവൻ രക്ഷിക്കാൻ ഒരു കൈ സഹായം; ജീവനുവേണ്ടി യാചിച്ച് ഒരു വയസ്സുകാരൻ
ഒരു വയസ്സ് പ്രായമുള്ള പിഞ്ചു കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ സാമ്പത്തിക സഹായം തേടുന്നു. കരൾ രോഗം ബാധിച്ച് ഗഗൻ എന്ന ഒരു വയസ്സുകാരനാണ് ജീവനുവേണ്ടി സുമനസുകളുടെ സഹായം തേടുന്നത്. കുട്ടിയെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് എത്രയും പെട്ടെന്ന് തന്നെ വിധേയമാക്കേണ്ടതുണ്ട്. കുട്ടിയെ രക്ഷിക്കുന്നതിനായി അച്ഛൻ രവി സുമനസുകളുടെ സഹായം തേടുന്നു.

ഒരാഴ്ചയ്ക്കകം ശസ്ത്രക്രിയ നടത്തണമെന്നാണ് ഡേക്ടർമാർ നിർദേശിച്ചിരിക്കുന്നത്. കുട്ടിക്ക് കരൾ നൽകാൻ അച്ഛൻ രവി തയ്യാറാണ്. അതിനുള്ള പ്രാഥമിക ട്രീറ്റ്മെന്റിലാണ് അച്ഛനും മകനും. ലിവർ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ഇരുപത് ലക്ഷം രൂപയാമ് ചിലവാകുക. ഒരാഴ്ചയ്ക്കകം ശസ്ത്രക്രിയ നടത്തിയില്ലെങ്കിൽ കുട്ടിയുടെ ജീവൻ രക്ഷിക്കാനാകില്ല.

ശസ്ത്രക്രിയയ്ക്കുള്ള ചിലവിലേക്കായി സാമ്പത്തിക സഹായം തേടുകയാണ് കുട്ടിയുടെ പിതാവ് രവി. അതേസമയം മുൻ ബിഗ് ബോസ് താരങ്ങളായ ജൂലിയാനയും ഗായത്രിയും ഗഗൻ എന്ന ഒരു വയസ്സുകാരന്റെ ജീവൻ രക്ഷിക്കാനുള്ള സഹായങ്ങൾ അഭ്യർത്ഥിച്ചുകൊണ്ട് ട്വീറ്റ് ചെയ്തു.












Click it and Unblock the Notifications