കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദളിത് സംഘടനകളുടെ ബന്ദില്‍ അക്രമത്തിനായി ധനസഹായം ലഭിച്ചെന്ന് പോലീസ്!! സംഘടനകള്‍ നിരീക്ഷണത്തില്‍!!

ഭാരത് ബന്ദിന് ധനസഹായം ലഭിച്ചതായി പോലീസ്

Google Oneindia Malayalam News

ഭോപ്പാല്‍: ദളിത് സംഘടനകള്‍ ഏപ്രില്‍ രണ്ടിന് നടത്തിയ ഭാരത ബന്ദിന് വ്യാപകമായി ധനസഹായം ലഭിച്ചതായി മധ്യപ്രദേശ് പോലീസ്. ഇവര്‍ നടത്തിയ സമരം അക്രമാസക്തമാവുകയും നിരവധി പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. മധ്യപ്രദേശിലാണ് ഏറ്റവുമധികം അക്രമങ്ങള്‍ ഉണ്ടായത്. ഇവിടെ ഗ്വാളിയോര്‍-ചമ്പല്‍ മേഖലിലുണ്ടായ സംഘര്‍ഷത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. നിരവധി സംഘടനകളും പ്രമുഖ വ്യക്തികളുമാണ് സമരത്തിന് ധനസഹായം നല്‍കിയതെന്ന് പോലീസ് പറഞ്ഞു. ഇവര്‍ പോലീസ് നിരീക്ഷണത്തിലാണ്.

തിങ്കളാഴ്ചത്തെ ഹർത്താൽ മതതീവ്രവാദികള്‍ ഏറ്റെടുക്കാന്‍ സാധ്യത.. അക്രമമുണ്ടായേക്കുമെന്ന് റിപ്പോർട്ട്തിങ്കളാഴ്ചത്തെ ഹർത്താൽ മതതീവ്രവാദികള്‍ ഏറ്റെടുക്കാന്‍ സാധ്യത.. അക്രമമുണ്ടായേക്കുമെന്ന് റിപ്പോർട്ട്

1

വിവിധ ജില്ലകളില്‍ നിന്നായിട്ടാണ് ധനസഹായം എത്തിയത്. ഇവരെ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്. എത് നിമിഷവും അറസ്റ്റ് ഉണ്ടാവാമെന്നും പോലീസ് പറയുന്നു. നേരത്തെ ദളിത് സംഘടനകളുടെ ആക്രമണത്തിന് പിന്നില്‍ പ്രത്യേക നേതാക്കളോ അല്ലെങ്കില്‍ പ്രത്യേക ഉദേശ്യങ്ങളോ ഉള്ളതായി പോലീസ് കരുതിയിരുന്നില്ല. ഇവര്‍ സുപ്രീം കോടതി വിധിയില്‍ അക്രമാസക്തരായെന്നായിരുന്നു ധരിച്ചിരുന്നത്. എന്നാല്‍ അക്രമം വെറുതെ ഉണ്ടായതല്ലെന്നും പ്രശ്‌നങ്ങള്‍ ഉണ്ടാക്കണമെന്ന് കരുതി ചെയ്തതാണെന്നും അന്വേഷണത്തില്‍ വ്യക്തമായി. ഇതില്‍ നിന്നാണ് വിവിധ സംഘടനകളും വ്യക്തികളും അക്രമി സംഘങ്ങള്‍ക്ക് ധനസഹായം നല്‍കിയതായി കണ്ടെത്തിയത്.

2

ദളിത് സംഘടനകള്‍ സമരത്തിന്റെ ഭാഗമായി ഉപയോഗിച്ച ബാനറുകള്‍ പോസ്റ്ററുകള്‍ ലാത്തികള്‍ എന്നിവയ്ക്കാണ് പ്രധാനമായും പണം ലഭിച്ചതെന്ന് ഗ്വാളിയോര്‍ പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് ഒരു പ്രമുഖ ബാങ്കിലെ ഡെപ്യൂട്ടി മാനേജറെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ അക്രമത്തില്‍ പങ്കെടുത്തതായി വീഡിയോയില്‍ നിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഘടനകള്‍ സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്നു. എന്നാല്‍ എങ്ങനെയാണ് ഇത് അക്രമാസക്തമായതെന്ന് അറിയില്ലെന്ന് പോലീസ് പറയുന്നു. ഇവര്‍ക്കുള്ളില്‍ അക്രമം നടത്താനായി ചിലര്‍ നുഴഞ്ഞുകയറിയെന്ന് സംശയമുണ്ട്. സംഭവത്തില്‍ ഇതുവരെ നാലു സര്‍ക്കാര്‍ ജോലിക്കാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇവര്‍ സമരത്തില്‍ ഇവര്‍ പങ്കെടുത്തതായി തെളിഞ്ഞിട്ടുണ്ട്.

കേരളത്തിലും ദളിതരുടെ പ്രതിഷേധം! തിങ്കളാഴ്ച സംസ്ഥാനത്ത് ഹർത്താൽ...കേരളത്തിലും ദളിതരുടെ പ്രതിഷേധം! തിങ്കളാഴ്ച സംസ്ഥാനത്ത് ഹർത്താൽ...

അടപടലം, അറഞ്ചം പുറഞ്ചം!!! ബ്രാവോ കൊടുത്തതിലും മേലെ... 'ദൈവത്തിന്റെ പോരാളികൾക്ക്' വെടിക്കെട്ട് ട്രോൾഅടപടലം, അറഞ്ചം പുറഞ്ചം!!! ബ്രാവോ കൊടുത്തതിലും മേലെ... 'ദൈവത്തിന്റെ പോരാളികൾക്ക്' വെടിക്കെട്ട് ട്രോൾ

English summary
Funds provided to spread violence during Bharat bandh say MP police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X