കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദാരിദ്ര്യത്തെ കളിയാക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍

Google Oneindia Malayalam News

ദില്ലി: എല്‍ പി ജി സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം പന്ത്രണ്ടാക്കി ഉയര്‍ത്തിയതിന് പിന്നില്‍ ജനങ്ങളോടുള്ള സ്‌നേഹമാണോ അതോ തിരഞ്ഞെടുപ്പ് സ്റ്റണ്ടോ. പ്രതിപക്ഷം ആരോപിക്കുന്നത് തിരഞ്ഞെടുപ്പ് സ്റ്റണ്ടാണ് ഇതെന്നാണ്.

എന്നാല്‍ കോണ്‍ഗ്രസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി സ്ത്രീകളുടെ കഷ്ടപാടുകള്‍ മനസിലാക്കി എടുത്ത തീരുമാനമാണ് ഇതെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ വിശദീകരിക്കുന്നു. എപ്പോഴാണ് കോണ്‍ഗ്രസ് അടക്കമുള്ള യു പി എ നേതാക്കള്‍ക്ക് ജനങ്ങളുടെ കഷ്ടപ്പാടുകള്‍ തിരിച്ചറിഞ്ഞ് തുടങ്ങിയത്.

കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു പി എയിലെ നേതാക്കള്‍ ദാരിദ്ര്യത്തെയും ഇല്ലായ്മയെയും കളിയാക്കുന്ന വാക്കുകള്‍ നോക്കൂ.

രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധിക്ക് ദാരിദ്ര്യം എന്നത് ഒരു മാനസികാവസ്ഥ മാത്രമാണ്. മനസുവെച്ചാല്‍ മാറ്റിയെടുക്കാം ഇത് എന്നാണ് രാഹുല്‍ ജി രാജ്യത്തെ പാവങ്ങള്‍ക്ക് നല്‍കുന്ന ഉപദേശം.

മന്‍മോഹന്‍ സിംഗ്

മന്‍മോഹന്‍ സിംഗ്

വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടിയ ജനങ്ങളോട് പ്രധാനമന്ത്രി പറയുന്നത് കേള്‍ക്കൂ. രാജ്യത്ത് പണം കായ്ക്കുന്ന മരങ്ങളൊന്നും ഇല്ല. എന്ത് മഹത്തായ കണ്ടുപിടുത്തം അല്ലേ.

രാജ് ബബ്ബാര്‍

രാജ് ബബ്ബാര്‍

12 രൂപയ്ക്ക് മുംബൈ നഗരത്തില്‍ ഒരുനേരത്തെ ഭക്ഷണം കഴിക്കാമെന്ന് പറഞ്ഞത് കോണ്‍ഗ്രസ് വക്താവ് രാജ് ബബ്ബാറാണ്. ചോറ്, പരിപ്പ്, സാമ്പാര്‍, പച്ചക്കറി എന്നിവയാണ് ബബ്ബാര്‍ പറയുന്ന മെനു, അതും 12 രൂപയ്ക്ക്.

റഷീദ് മസൂദ്

റഷീദ് മസൂദ്

മുംബൈയിലെ കാര്യം എനിക്കറിയില്ല. പക്ഷേ ദില്ലിയില്‍ ഒരു നേരം ഭക്ഷണം കഴിക്കാന്‍ അഞ്ച് രൂപ മതി. പാവങ്ങളെ കളിയാക്കുന്ന ഈ പ്രസ്താവന കോണ്‍ഗ്രസ് എം പി റഷീദ് മസൂദിന്റെ വകയാണ്.

ഫാറൂഖ് അബ്ദുള്ള

ഫാറൂഖ് അബ്ദുള്ള

കോണ്‍ഗ്രസിന്റെ സഖ്യകക്ഷി നേതാവും കേന്ദ്രമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ളയും മോശമല്ല. വേണമെങ്കില്‍ 1 രൂപ കൊണ്ട് പോലും വയറുനിറയ്ക്കാം എന്നാണ് മന്ത്രി പറയുന്നത്.

നിതീഷ് റാണെ

നിതീഷ് റാണെ

ഗുജറാത്തികള്‍ ഒന്നുകില്‍ മുംബൈ വിട്ട് പോകണം അല്ലെങ്കില്‍ അവര്‍ മുംബൈയെ ഗുജറാത്താക്കും എന്നാണ് കോണ്‍ഗ്രസ് നേതാവും നാരായണ്‍ റാണെയുടെ മകനുമായ നിതീഷ് റാണെയുടെ അഭിപ്രായം.

അജിത് പവാര്‍

അജിത് പവാര്‍

അണക്കെട്ടുകളില്‍ വെള്ളമില്ലെങ്കില്‍ മൂത്രമൊഴിച്ച് നിറയ്ക്കാന്‍ പറ്റുമോ, ഇല്ലല്ലോ. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും യു പി എയുടെ സഖ്യകക്ഷിയായ എന്‍ സി പി നേതാവുമാണ് ഇത് പറഞ്ഞ അജിത് പവാര്‍.

English summary
See the funny comments made by UPA leaders including prime minister Manmohan Singh and Congress vice president Rahul Gandhi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X