കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൂനം പാണ്ഡെയുടെ ബ്രാ യും പോയി, ബ്രസീലും പോയി

  • By Aswathi
Google Oneindia Malayalam News

മുംബൈ: പൂനം പാണ്ഡെ അങ്ങനെയാണ്. ഫുട്‌ബോള്‍ ആയാലും ക്രിക്കറ്റായാലും കളിക്കളത്തില്‍ ആവേശം നിറയ്ക്കാന്‍ എന്തെങ്കിലും വാഗ്ദാനം ചെയ്ത് പൂനം പാണ്ഡെ ഉണ്ടാകും. ആവേശത്തില്‍ മതിമറന്ന് കളിക്കുന്ന കളിക്കാരെ ചൂടന്‍ ഓഫറുകള്‍ നല്‍കി വശികരിക്കുന്ന പൂനത്തിന് പക്ഷെ ഇത്തവണ പണി കിട്ടി. ബ്രസീല്‍ തോറ്റതിന്റെ ഉത്തരവാദിത്വം പൂനത്തില്‍ കെട്ടിവയ്കാന്‍ ട്വിറ്ററില്‍ ചിലരെങ്കിലും ശ്രമിക്കുന്നുണ്ട്.

കളിയില്‍ ബ്രസില്‍ ജയിച്ചാല്‍ തന്റെ ബ്രാ ഒരു ഭാഗ്യശാലിയ്ക്ക് നല്‍കുമെന്നായിരുന്നു പൂനത്തിന്റെ ഓഫര്‍. ട്വിറ്ററിലെ പോസ്റ്റിനു പിന്നാലെ മഞ്ഞ ബ്രാ ഇട്ട് നില്‍ക്കുന്ന പൂനത്തിന്റെ ചൂടന്‍ പടങ്ങളുടെ പ്രവാഹമായിരുന്നു. അന്നു നടന്ന ബ്രസീല്‍- കൊളംബിയ മത്സരത്തില്‍ ടീം ജയിച്ചെങ്കിലും പൂനം വാക്കു പാലിച്ചില്ല. ട്വീറ്റുകള്‍ തുടരാന്‍ പൂനം ആവശ്യപ്പെട്ടു. കളിയുടെ ചൂട് ട്വിറ്ററില്‍ ആവേശം നിറക്കവെ പൂനം ഒരു ബ്രായുടെ പോസ്റ്റ് വീണ്ടും ട്വീറ്റി.

poonam-pandey

ജര്‍മനി- ബ്രസീല്‍ സെമി ഫൈനലായിരുന്നു പിന്നെ ആരാധകരുടെ പ്രതീക്ഷ. കളിയങ്ങനെ ആവേശം നിറച്ച് മുന്നോട്ട് പോകുമ്പോള്‍ ദേ കിടക്കുന്നു ബ്രസീല്‍ താഴെ. പൂനത്തിന്റെ ബ്രാ വാഗ്ദാനമൊന്നും ആരാധകര്‍ക്കല്ലാതെ അവിടെ കളിക്കാര്‍ക്ക് ഏറ്റില്ലെന്ന് സാരം. പരസ്യമായി ഒരു പെണ്ണില്‍ നിന്ന് ബ്രാ വാങ്ങുന്നതൊക്കെ നാണക്കേടല്ലേ. ആരെങ്കിലും അതിന് തയ്യാറാവുമോ. ഒരു പക്ഷെ പൂനം ബ്രാ ഓഫറ് ചെയ്തതുകൊണ്ടാകുമോ ബ്രസീല്‍ കളിയില്‍ തോറ്റതെന്ന സംശയം ചിലര്‍ക്കെങ്കിലും ഇല്ലാതെയല്ല.

English summary
Funny Take: Did Brazil lose FIFA 2014 semifinal because of Poonam Pandey?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X