വിവാഹ ആലോചന നിരസിച്ച പെണ്‍കുട്ടിയെ യുവാവ് സിനിമ സ്റ്റൈലില്‍ തട്ടിക്കൊണ്ട് പോയി, ശേഷം...
നൈനിറ്റാള്‍: വിവാഹ ആലോചന നിരസിച്ചതിന് പട്ടാപ്പകല്‍ കൊളെജ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി. ഉത്തരാഖണ്ഡിലെ ബിജ്‌നോര്‍ ജില്ലയിലാണ് സംഭവം. യുവാവുമായി പെണ്‍കുട്ടിയുടെ വിവാഹം വീട്ടുകാര്‍ ഉറപ്പിയ്ക്കാന്‍ ഒരുങ്ങിയതായിരുന്നു. പക്ഷേ തനിയ്ക്ക് വിവാഹം വേണ്ടെന്നും പഠിയ്ക്കാനാണ് താത്പര്യമെന്നും പെണ്‍കുട്ടി പറഞ്ഞു. ഇതോടെ വിവാഹലോചന മുടങ്ങുകയും ചെയ്തു.
വിവാഹാലോചന മുടങ്ങിയതില്‍ യുവാവിന് ദേഷ്യം തോന്നുകയും തുടര്‍ന്ന് പെണ്‍കുട്ടിയെ പട്ടാപ്പകല്‍ തട്ടിക്കൊണ്ട് പോവുകയുമായിരുന്നു. പെണ്‍കുട്ടി പഠിയ്ക്കുന്ന കൊളെജിന് മുന്നില്‍ വച്ചായിരുന്നു സംഭവം. ക്‌ളാസ് കഴിഞ്ഞ് പുറത്തേയ്ക്ക് വന്ന പെണ്‍കുട്ടിയ്ക്ക് അരികില്‍ കാര്‍ നിര്‍ത്തുകയും ബലമായി പിടിച്ച് കയറ്റിക്കൊണ്ട് പോവുകയുമായിരുന്നു യുവാവ്. അമിതവേഗത്തില്‍ പോയ കാറിനെ ഇതുവരേയും കണ്ടെത്താനായില്ല.

യുവാവിനെതിരെ പെണ്‍ കുട്ടിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ ഇവര്‍ എവിടെയാണെന്ന് പൊലീസിന് ഒരു വിവരവും ലഭിച്ചിട്ടില്ല. യുവാവിന്റെ വീട്ടിലെത്തി പരിശോധിച്ചെങ്കിലും വീട് പൂട്ടിയ നിലയിലായിരുന്നു.












Click it and Unblock the Notifications