കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ-പാക് സമാധാനത്തിനായി നമുക്ക് കൈകോർക്കാം!!! മാഷപ്പ് വൈറലാകുന്നു!!!

ഇന്ത്യയും-പാകിസ്താനും 70ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ ഇരു രാജ്യങ്ങളിലേയും ദേശീയഗാനങ്ങൾ കോർത്തിണകൊണ്ടുള്ളതാണ് ഈ മാഷപ്പ്.

  • By Ankitha
Google Oneindia Malayalam News

ദില്ലി: ഇന്ത്യയിലും പാകിസ്താനിലും അശാന്തി വ്യാപിക്കുമ്പോൾ ഇരു രാജ്യങ്ങളിലും ശാന്തിയും സമാധാനവും ആഗ്രഹിച്ചു ഒരു കൂട്ടം യുവ ഗായകർ തയ്യാറാക്കിയ മാഷപ്പ് വൈറലാകുന്നു.

 താക്കോൽ ഇപ്പോഴും ചിന്നമ്മയുടെ കയ്യിൽ!!! എടപ്പാടി പാർട്ടി മുടിക്കുമെന്നു ദിനകരന്‍!!! താക്കോൽ ഇപ്പോഴും ചിന്നമ്മയുടെ കയ്യിൽ!!! എടപ്പാടി പാർട്ടി മുടിക്കുമെന്നു ദിനകരന്‍!!!

ഇന്ത്യയും-പാകിസ്താനും 70ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ ഇരു രാജ്യങ്ങളിലേയും ദേശീയഗാനങ്ങൾ കോർത്തിണകൊണ്ടുള്ളതാണ് ഈ മാഷപ്പ്. ഇരു രാജ്യങ്ങളിലെ ഗായകർ പാടുന്ന ഗാനങ്ങൾ സമാധാനത്തിനുവേണ്ടിയുള്ള ദേശീയ ഗാനം വോയിസ്​ ഓഫ്​ രാം എന്ന ഫേസ്​ ബുക്​ പേജിൽ ഷെയർ ചെയ്​തിട്ടുണ്ട്​. അതിർത്തികൾ കലകൾക്കായി തുറന്നു കൊടുത്താൽ രാജ്യങ്ങളിൽ ശാന്തിയും സമാധനവും ഉണ്ടാകുമെന്ന വാക്കുകളോടെയാണ് മാഷപ്പ് ആരംഭിക്കുന്നത്.

song

പാകിസ്താന്റെ പാക് സർസാമിൻ, ഇന്ത്യയുടെ ജനഗണമന എന്നിവ ഇരു രാജ്യങ്ങളിലെ ഗായികർ ചേർന്ന് പാടുന്നത് വീഡിയോയിൽ ഉണ്ട്. ചിലർ സ്റ്റുഡിയോക്കുള്ളിലും മറ്റു ചിലർ പുറത്തു നിന്നുമാണ് ഗാനം ആലപിക്കുന്നത്. ഇരു രാജ്യങ്ങളുടെ സമാധനത്തിനു വേണ്ടി നമുക്ക് ഒരുമിച്ചു നിൽക്കാമെന്നുള്ള സന്ദേശവും പാട്ടിലൂടെ അവർ നമുക്ക് നൽകുന്നുണ്ട്. ഇന്നലെ രാത്രി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് വീഡിയോ കോടികണക്കിന് ജനങ്ങളാണ് കണ്ടിരിക്കുന്നത്. ഗായകർക്കു പിന്തുണച്ചുകൊണ്ടുളള നിരവധി കമൻസുകളും ഫേസ്ബുക്ക് പേജിൽ നിറയുന്നുണ്ട്.

English summary
A medley of Indian and Pakistani national anthems has become a social media hit, bringing together thousands of people from the two countries who saw the mash-up as a message of love and peace amidst heightened acrimony between the rival nations.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X