കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുല്‍വാമയില്‍ നിന്നും തൂത്തുക്കുടിയിലേക്ക്, ജവാന്‍ സുബ്രമണ്യന്‍റെ ഓര്‍മ്മയില്‍ വിതുമ്പി സാവല്‍പേരി ഗ്രാമം

Google Oneindia Malayalam News

തൂത്തുക്കുടി: ചലച്ചിത്ര താരങ്ങളും രാഷ്ട്രീയ നേതാക്കളും വലിയ കട്ടൗട്ടുകളില്‍ നിറയുന്ന പാലഭിഷേകവും നോട്ടുമാലയും തീര്‍ക്കുന്ന തമിഴ്മക്കള്‍ക്ക് പുല്‍വാമ ഭീകരാക്രമണത്തില്‍ നഷ്ടമായത് വീര തമിഴിനയെയാണ്. ഒറ്റ രാത്രി കൊണ്ട് തമിഴ് വീരം മുഴുവന്‍ കട്ടൗട്ടുകളില്‍ നിറഞ്ഞു. പുല്‍വാമയില്‍ ജീവന്‍ ബലി നല്‍കിയ 40 പേര്‍ക്കൊപ്പം തങ്ങളുടെ മകനും. ഇന്ത്യ കരഞ്ഞപ്പോള്‍ 40 വീടുകള്‍ ഇനി എന്നും കരയു. തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ സാവല്‍പേരിയില്‍ എല്ലായിടത്തും അന്തരിച്ച ജവാന്‍ മാത്രമാണ് ഉള്ളത്. വഴിയരികിലും ക്ഷേത്ര കവാടങ്ങളിലും വാക്കിയായ ഓര്‍മകളില്‍ മരിക്കാതെ ജവാന്‍ അവശേഷിക്കുന്നു. 28 വയസില്‍ മകനെ നഷ്ടപ്പെട്ട അമ്മയും 17 മാസം നീണ്ടു നിന്ന ദാമ്പത്യം വൈധവ്യത്തിലവസാനിച്ച ഭാര്യയും പോക്കറ്റില്‍ സഹോദരന്റെ യുണിഫോമിട്ട പാസ്‌പോട്ട് ചിത്രം കണ്ട് വിതുമ്പുന്ന സഹോദരനും നികത്താനാകാത്ത ശൂന്യതയാണ് ജി സുബ്രമണ്യന്‍ ബാക്കിയാക്കുന്നത്.

പുല്‍വാമയില്‍ നിന്നും തൂത്തൂക്കുടിയിലേക്കുള്ള തൂരം ഇല്ലാതാകുന്നത് അവിടെ നടന്നതെന്തോ അതിന്റെ വേദന ഈ നാടിന് തീരാ ദുഖമാകും എന്നതിനാലാണ്.3550 കീലോമീറ്റര്‍ ദൂരമുണ്ട് പുല്‍വാമയില്‍ നിന്ന് തൂത്തുക്കുടിയിലേക്ക്. എന്തിനാണ് ഇത്രയധികം സൈനികരെ ഒരുമിച്ച് അയച്ചതെന്നും സുരക്ഷ സംവിധാനങ്ങള്‍ക്ക് എന്താണ് സംഭവിച്ചതെന്നും ജവാന്റെ ഭാര്യ കൃഷ്ണവേണി ചോദിക്കുന്നു. പാക്കിസ്താനെ ഇല്ലാതാക്കണം, ഒരിക്കലും തിരിച്ചടിക്കാന്‍ കഴിയാത്ത വണ്ണം തിരിച്ചടിക്കണമെന്ന് ജവാന്റെ സുഹൃത്ത് ഇന്ത്യന്‍ എക്‌സപ്രസിനോട് പറഞ്ഞു. സൈന്യത്തിന് നേരെ കല്ലെറിയുന്നവരെ തിരിച്ച് ആക്രമിക്കുന്നതില്‍ തെറ്റെന്താണെന്നും കാശ്മീരിനെ വിട്ട് കൊടുക്കില്ലെന്നും ഇന്ത്യയില്‍ തുടരാന്‍ താത്പര്യമില്ലാത്തവര്‍ ഇന്ത്യ വിടുക തങ്ങള്‍ സന്തോഷത്തോടെ അവരുടെ യാത്ര കാണും എന്ന് സൈനികന്റെ സുഹൃത്ത് പെരിയസാമി പറഞ്ഞു.

gsubramanyan

സുബ്രഹ്മണ്യന്റെ സഹോദരന്‍ ഗള്‍ഫില്‍ ജോലി ചെയ്ത് വരികയാണ്, തന്റെ പാക്കിസ്ഥാനി സുഹൃത്തുക്കള്‍ പുല്‍വാമ ഭീകരാക്രമണ വാര്‍ത്ത കേട്ട് കരയുകയാണെന്നും ഇമ്രാന്‍ ഖാന്‍ ഭരിച്ചിട്ടും എന്തുകൊണ്ടാണ് ഭീകരപ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കാന്‍ സാധിക്കാത്തതെന്നും അവര്‍ക്ക് പ്രതീക്ഷ നഷ്ടപ്പെടുകയാണെന്നും പറയുന്നു. പാക്കിസ്താനെ ആക്രമിച്ചാല്‍ ഇന്ത്യയ്കും പാക്കിനും കുറേ സൈനികരെ നഷ്ടപ്പെടും, അവരുടെ കുടുംബങ്ങള്‍ക്ക് നാഥനെ നഷ്ടപ്പെടും. സമാധാനപരമായി പ്രശ്‌നം പരിഹരിക്കണമെന്നും സഹോദരന്‍ ആവശ്യപ്പെടുന്നു.

ധൈര്യശാലിയായ സുബ്രഹ്മണ്യന്‍ തന്റെ ആദ്യ ശ്രമത്തിലാണ് സിആര്‍പിഫില്‍എത്തിയത്. ആദ്യം യുപിയിലും പിന്നിട് കാശ്മിരീലും എത്തി. മുന്‍കോപിയായ കഠിനാധ്വാനിയായ മകനെ വാക്കുകളിലൊതുക്കാനാകാതെയാണ് 68 കഴിഞ്ഞ കര്‍ഷകനായ പിതാവ് ഗണപതി വിതുമ്പുന്നത്. കളിക്കൂട്ടായും സഹപാഠിയായും സുഹൃത്തായും മകനായും സഹോദരനായും ഭര്‍ത്താവായും ഇനി സവലപേരിയില്‍ സുബ്രമണ്യനില്ല. മരണം തീണ്ടാത്ത ഓര്‍മ്മയില്‍ പുല്‍വാമയിലെയും തൂത്തൂക്കുടുയിലെയും ഓരോ ഇന്ത്യന്റെ മനസിലും അദ്ദേഹം ജീവിക്കും, മരണമില്ലാതെ

English summary
പുല്‍വാമയില്‍ നിന്നും തൂത്തുക്കുടിയിലേക്ക്, ജവാന്‍ സുബ്രമണ്യന്‍റെ ഓര്‍മ്മയില്‍ വിതുമ്പി സാവല്‍പേരി ഗ്രാമം
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X