ജി20 അധ്യക്ഷ പദവി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ഷാരൂഖ് ഖാന്‍, പറഞ്ഞത് ഇങ്ങനെ
ന്യൂഡല്‍ഹി: ജി20 അധ്യക്ഷ പദവിയിലും, അതിന്റെ വിജയത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ഷാരൂഖ് ഖാന്‍. മോദിജിക്ക് അഭിനന്ദനങ്ങള്‍, ലോക ജനതയ്ക്കായി രാജ്യങ്ങള്‍ക്ക് തമ്മില്‍ ഐക്യമുണ്ടാക്കി നല്ലൊരു ഭാവിയുണ്ടാക്കാന്‍ ശ്രമിച്ചതിന് അദ്ദേഹത്തിന് അഭിനന്ദനങ്ങളെന്നും ഷാരൂഖ് കുറിച്ചു. ഇന്ത്യയുടെ നേതൃത്വ വിജയം ഓരോ ഭാരതീയന്റെയും മനസ്സില്‍ അഭിമാനം നിറയ്ക്കുന്നതാണ്.
പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഒറ്റയ്ക്കായിട്ടല്ല, ഒറ്റക്കെട്ടായി പുരോഗതി നേടും. ഒരു ഭൂമി, ഒരു കുടുംബം, ഒരേ ഭാവിയെന്നും ഷാരൂഖ് ട്വീറ്റ് ചെയ്തു. അതേസമയം യുക്രൈന്‍ വിഷയത്തില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ സമവായം കൊണ്ടുവരാന്‍ നേരത്തെ ഇന്ത്യക്ക് സാധിച്ചിരുന്നു. ജി20 അംഗരാജ്യങ്ങള്‍ ന്യൂഡല്‍ഹി പ്രമേയത്തില്‍ സംയുക്ത പ്രസ്താവന പുറത്തിറക്കുകയും ചെയ്തിരുന്നു. നേരത്തെ ഇന്തോനേഷ്യയില്‍ നടന്ന ഉച്ചകോടിയില്‍ ഈ വിഷയത്തില്‍ സമവായം കൊണ്ടുവരാന്‍ സാധിച്ചിരുന്നില്ല.

എന്നാല്‍ ഇന്ത്യയില്‍ നടന്ന യോഗത്തില്‍ അതിന് സാധിച്ചതാണ് ഇന്ത്യക്ക് നേട്ടമായിരിക്കുന്നത്. ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ മതിപ്പ് വര്‍ധിപ്പിക്കാനും ഇതിലൂടെ സാധിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേട്ടമായി അവതരിപ്പിക്കാനുള്ള ശ്രമങ്ങളും ബിജെപി ആരംഭിച്ചിട്ടുണ്ട്. ചൈനയും റഷ്യയും ജി20 പ്രമേയത്തെ എതിര്‍ത്തിരുന്നു. അമേരിക്ക അടക്കമുള്ളവര്‍ മറുവശത്തുമുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ക്കിടയില്‍ നിന്ന് മാറ്റങ്ങളോടെയാണ് പ്രമേയം അവതരിപ്പിച്ചത്.
യുക്രൈനിലെ യുദ്ധത്തെ ശക്തമായി അപലിച്ച യോഗം റഷ്യക്കെതിരെ കടുത്ത പരാമര്‍ശങ്ങളൊന്നും നടത്തിയിരുന്നില്ല. ഫ്രഞ്ച് നയതന്ത്രജ്ഞര്‍ ഇന്ത്യയുടെ ചര്‍ച്ചകളിലെ മികവിനെ പ്രശംസിച്ചിരുന്നു. ഇരുകക്ഷികള്‍ക്കും ഇടയില്‍ നിന്ന് ഇന്ത്യ നടത്തിയ ചര്‍ച്ചകള്‍ വളരെ പ്രധാനപ്പെട്ടതായിരുന്നു. വിരുദ്ധ ചേരിയിലുള്ള രാജ്യങ്ങളെ ഒന്നിപ്പിക്കാന്‍ ഇന്ത്യക്ക് സാധിച്ചിരിക്കുകയാണെന്ന് ഫ്രഞ്ച് നയതന്ത്രജ്ഞന്‍ പ്രതികരിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
ഇത്തരമൊരു ചര്‍ച്ചകള്‍ പല രാജ്യങ്ങള്‍ക്കും നടത്താനാവില്ല. ബദലായി കൊണ്ടുവന്ന രേഖ അതിന് ഉദാഹരണമാണെന്നും നയതന്ത്രജ്ഞന്‍ പറഞ്ഞു. അതേസമയം രണ്ട് ദിവസം നീണ്ട് നിന്ന ജി20 ഉച്ചകോടി ഇന്ന് ഡല്‍ഹിയില്‍ സമാപിച്ചു. ജി20 അധ്യക്ഷ പദം ഇന്ത്യ ബ്രസീലിന് കൈമാറുകയും ചെയ്തു. നവംബര്‍ ജി20 വിര്‍ച്വല്‍ ഉച്ചകോടി നടത്താനും പ്രധാനമന്ത്രി ശുപാര്‍ശ ചെയ്തു. നവംബറിലാണ് ഇന്ത്യയുടെ പ്രസിഡന്‍സി കാലാവധി അവസാനിക്കുന്നത്.
അതിന് മുന്നോടിയായി വിര്‍ച്വല്‍ യോഗം ചേരാനാണ് നിര്‍ദേശം. ഈ യോഗത്തില്‍ ഡല്‍ഹിയില്‍ നടന്ന ഉച്ചകോടിയുടെ ഫലങ്ങള്‍ പരിശോധിക്കും. ഇതില്‍ എടുത്ത ഓരോ കാര്യങ്ങളും, അതിന്റെ നേട്ടങ്ങളും ഈ വിര്‍ച്വല്‍ യോഗത്തില്‍ മറ്റ് രാജ്യങ്ങള്‍ ഉന്നയിക്കും. ഇന്ത്യക്കും നിരവധി കാര്യങ്ങള്‍ നിര്‍ദേശിക്കാം.












Click it and Unblock the Notifications