ഇന്ത്യ-സൗദി 'ഭായി ഭായി'... ചരിത്ര കൂടിക്കാഴ്ച അര്‍ജന്റീനയിൽ; മോദിയും മുഹമ്മദ് രാജകുമാരനും കൈകോർത്തു
ബ്യൂണസ് അയേഴ്സ്: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഇരുവരും.
ഇരു രാജ്യങ്ങള്‍ക്കിടിയിലുള്ള സാംസ്കാരിക, സാമ്പത്തിക, ഊര്‍ജ്ജ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനെ കുറിച്ചായിരുന്നു കൂടിക്കാഴ്ചയില്‍ ഇരുവരും സംസാരിച്ചത്. സാങ്കേതിക മേഖലയിലും പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജ മേഖലയലും ഭക്ഷ്യ സുരക്ഷാമേഖലയിലും നിക്ഷേപങ്ങള്‍ നടത്തുന്നതിനെ കുറിച്ചും ചര്‍ച്ച ചെയ്തു.

കൂടിക്കാഴ്ചയുടെ ചിത്രം പുറത്ത് വിട്ടത് ട്വിറ്ററിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആയിരുന്നു. സഫലമായ ആശയ വിനിമയമാണ് സൗദി കിരീടാവകാശിയുമായി നടത്തിയത് എന്നും മോദി കുറിച്ചു.
Had a fruitful interaction with Crown Prince Mohammed bin Salman Al Saud. We discussed multiple aspects of India-Saudi Arabia relations and ways to further boost economic, cultural and energy ties. pic.twitter.com/KYeIiG2FET
— Narendra Modi (@narendramodi) November 29, 2018
അടുത്ത കാലത്തായി സൗദി ഇന്ത്യയുടെ വിലപ്പെട്ട പങ്കാളിയാണെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചത്. സൗദിയിലെ ഇന്ത്യന്‍ സമൂഹത്തോട് ബന്ധപ്പെട്ട കാര്യങ്ങള്‍ക്കപ്പുറം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയ കക്ഷി ബന്ധവും ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉത്പാദക രാജ്യങ്ങളില്‍ ഒന്നാണ് സൗദി. ഇന്ത്യ ആണെങ്കില്‍ എണ്ണ ഉപഭോഗത്തിന്റെ കാര്യത്തിലും മുന്‍ പന്തിയില്‍ ആണ്.
എണ്ണ അടിസ്ഥാനമായുള്ള സമ്പദ് ഘടനയില്‍ നിന്ന് മാറി സഞ്ചരിക്കാനുള്ള പാതയിലാണ് ഇപ്പോള്‍ സൗദി അറേബ്യ. കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്മാന് തന്നെയാണ് ഇതിന് നേതൃത്വം നല്‍കുന്നത്.
-
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക്












Click it and Unblock the Notifications